Pages

Thursday, May 31, 2012

NEW TELECOM POLICY- ABOLISH ROAMING CHARGES


NEW TELECOM POLICY-
ABOLISH ROAMING CHARGES
സുതാര്യത ലക്ഷ്യമിട്ട് പുതിയ ടെലികോം നയം

The Cabinet on Thursday31st, May, 2012, approved a new telecom policy that proposes to abolish roaming charges on mobile phones and allow users to retain the same number across the country. Free national roaming and number portability allowed The Union Cabinet on Thursday approved the National Telecom Policy (NTP) 2012, which has been released after a delay of over a year. Originally intended to be NTP 2011, the draft policy was released for public comments only in October 2011, forcing it to be rechristened NTP 2012. The actual timelines for implementation of individual announcements within the new telecom policy are yet to be made known. With the new policy in place, consumers who use national roaming can now expect to pay local call charges though it is unclear when ‘free roaming' will be initiated. At present, consumers pay local call charges and a premium when travelling outside their service area. The policy also allows national number portability, but again, with no visible timelines.
Other forward-looking propositions like resale of services could become critical in the backdrop of the Supreme Court's cancellation of 122 licences, which will cease to exist as of August 1, 2012. A sharp reduction in the competition level from 14 operators currently to 7-8 operators could be made up by allowing mobile companies to set up resellers. Services resale is universally recognised as a way to increase competition without duplicating infrastructure or fragmenting the spectrum. Additionally, it mentions cloud computing, next generation networks, IPV6 and Voice over Internet Protocol (VoIP) as thrust areas — all of which are forward-looking and embrace future technologies. It remains to be seen whether average Internet users will be allowed to use VoIP, especially since this move has been opposed vehemently over the last 5 years by cellular mobile operators. Apart from these, experts say, there is very little in the policy that will help end the impasse faced by the telecom sector. Spectrum pricing, reserve price for the upcoming 2G auctions, historical pricing of spectrum for operators who have received spectrum beyond 6.2 MHz and the more recent contentious issues of refarming, etc, will have to be dealt with through executive decisions, most of which fall outside the purview of the NTP 2012 announcement.
It is also unlikely that the policy by itself will see any major reestablishment of investor confidence, which has been on the decline since late 2010. Both Foreign Direct Investments (FDI) and domestic investments faced a sharp decline during 2010-11 vis-à-vis previous years, according to a recent PWC report. The trend has continued downwards even for the fiscal year ending 2012.
വളര്‍ച്ചയും സുതാര്യതയും ലക്ഷ്യമിടുന്ന പുതിയ ടെലികോം നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്ക് സാക്ഷ്യംവഹിച്ച വകുപ്പിനെ ശുദ്ധീകരിക്കാനും മെച്ചപ്പെട്ട സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനും ഉദ്ദേശിച്ചുള്ളതാണ് പുതിയ നയം. സമീപഭാവിയില്‍ മൊബൈല്‍ ഫോണുകളുടെ റോമിങ് ചാര്‍ജ് ഒഴിവാക്കാന്‍ പുതിയ ടെലികോം നയം ലക്ഷ്യമിടുന്നു. ടെലികോം മേഖലയില്‍ ഏകീകൃതലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനും മന്ത്രിസഭ തീരുമാനിച്ചു.2017-ഓടെ, ഗ്രാമങ്ങളിലെ ടെലിസാന്ദ്രത എഴുപതും 2020-ഓടെ നൂറും ആക്കാനാണ് നയം വിഭാവനം ചെയ്യുന്നത്. ഇപ്പോള്‍ ഇത് 39 ആണ്. കുറഞ്ഞത് 2 എം.ബി.പി.എസ്. (മെഗാബൈറ്റ്‌സ് പെര്‍ സെക്കന്‍ഡ്) വേഗത്തില്‍ എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കാനും ഉദ്ദേശിക്കുന്നുണ്ട്. പത്ത് വര്‍ഷത്തിന് ശേഷമാണ് ദേശീയ വാര്‍ത്താവിനിമയനയം പ്രഖ്യാപിക്കുന്നത്.റോമിങ് ചാര്‍ജ് ഒഴിവാക്കുന്നതോടെ രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് അധികചാര്‍ജ് കൂടാതെ രാജ്യത്തെവിടെയും മൊബൈല്‍ ഉപയോഗിക്കാന്‍ കഴിയും. സേവനദാതാക്കളെ മാറ്റിയാലും അതേ നമ്പര്‍ തന്നെ തുടരാന്‍ കഴിയുന്ന 'മൊബൈല്‍ പോര്‍ട്ടബിലിറ്റി' പൂര്‍ണമായി ലഭ്യമാക്കാനും നടപടി സ്വീകരിക്കും. എന്നാല്‍, ഇവ ഉടന്‍ നടപ്പാവില്ല. എങ്ങനെ നടപ്പാക്കണമെന്നതു സംബന്ധിച്ച് കാര്യങ്ങള്‍ ടെലികോം വകുപ്പ് തയ്യാറാക്കേണ്ടതുണ്ട്. വാര്‍ത്താവിനിമയ-ഐ.ടി. മന്ത്രിയുടെ അംഗീകാരത്തോടെ പുതിയ ഏകീകൃത ലൈസന്‍സിങ് സമ്പ്രദായത്തിന് അന്തിമരൂപം നല്‍കാന്‍ ടെലികോം വകുപ്പിനെ ചുമതലപ്പെടുത്തി. 'രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക പുരോഗതിക്ക് സഹായകമാവും വിധം സുരക്ഷിതവും വിശ്വസനീയവും ചെലവ് കുറഞ്ഞതും ഉന്നത ഗുണനിലവാരമുള്ളതുമായ' ടെലികോം സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടെലികോം മേഖലയില്‍ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുകയും ഇന്ത്യയെ അവയുടെ ആഗോളകേന്ദ്രമാക്കുകയുമാണ് മറ്റൊരു ഉദ്ദേശ്യം.
സ്‌പെക്ട്രം ഉദാരീകരിക്കാന്‍ ഉദ്ദേശിക്കുന്നതായും പുതിയ ടെലികോം നയത്തില്‍ പറയുന്നു. സ്‌പെക്ട്രത്തെ ലൈസന്‍സില്‍ നിന്ന് വേര്‍പെടുത്തും. ഇപ്പോള്‍ ലൈസന്‍സിനോടൊപ്പം സ്‌പെക്ട്രം നല്‍കുകയാണ് ചെയ്യുന്നത്. ഓപ്പറേറ്റര്‍മാര്‍ക്ക് ഏതു സാങ്കേതികതയുടെ അടിസ്ഥാനത്തിലുള്ള സേവനവും നല്‍കാന്‍ കഴിയും. ഏതെങ്കിലും പ്രത്യേകസേവനത്തിനേ അത് ഉപയോഗിക്കാവൂ എന്നോ ഏതെങ്കിലും പ്രത്യേക ഫ്രീക്വന്‍സി ഉപയോഗിച്ച് പ്രവര്‍ത്തിക്കണമെന്നോ നിബന്ധനയുണ്ടാവില്ല. ഇപ്പോള്‍, കമ്പനികള്‍ക്കു നല്‍കുന്ന പെര്‍മിറ്റ് പ്രകാരം ജി.എസ്.എം. അല്ലെങ്കില്‍ സി.ഡി.എം.എ. സര്‍വീസുകള്‍ നല്‍കാന്‍ വെവ്വേറെ ഫ്രീക്വന്‍സികളാണുള്ളത്.

 
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: