Pages

Thursday, May 31, 2012

NATIONAL SERVICE SCHEME SCHOOL UNIT


സഹപാഠിക്ക് വീടൊരുക്കാനായി അവധിക്കാലം ഉപയോഗപ്പെടുത്തിയ  നാഷണല്‍ സര്‍വീസ് സ്ക്കീം വിദ്യാര്‍ത്ഥികള്‍

കളിച്ചു രസിക്കേണ്ട വേനലവധിക്കാലം സഹപാഠിക്ക് വീടൊരുക്കാനായി ഉപയോഗപ്പെടുത്തി എളേറ്റില്‍ എം ജെ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നാഷനല്‍ സര്‍വീസ് സ്‌കീം വളന്റിയര്‍മാര്‍ പുതിയ മാതൃക സൃഷ്ടിക്കുന്നു. സ്വന്തമായി വീടില്ലാതെ കഷ്ടപ്പെടുന്ന ചളിക്കോട് സ്വദേശിയായ സഹപാഠിക്ക് പുതിയ വീട് നിര്‍മിക്കുന്ന തിരക്കിലാണ് ഈ വളന്റിയര്‍മാര്‍. മധ്യവേനലവധിക്കായി സ്‌കൂള്‍ പൂട്ടിയ ഉടനെ തുടങ്ങിയ വീട് പണി ഇപ്പോള്‍ ലിന്റല്‍ ഉയരത്തില്‍ ചുമരിന്റെ പണി തീര്‍ത്തിരിക്കുകയാണ്. 6 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ വീടിന്റെ നിര്‍മാണത്തിന് ഇ എം എസ് ഭവന പദ്ധതിയിലുള്‍പ്പെടുത്തി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഒന്നര ലക്ഷം രൂപ അനുവദിച്ചിരുന്നു. പണി പൂര്‍ത്തിയാക്കാനായി ആവശ്യമുള്ള തുക കണ്ടെത്താന്‍ സന്‍മനസ്സിന്റെ ഉടമകളായലവരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. ആറ് സെന്റ് സ്ഥലം മാത്രമുള്ള ഈ കുടുംബത്തിന്റെ വീട് പണി പൂര്‍ത്തീകരിക്കുന്നതിനായി കൂപ്പണുകളുമായി വിദ്യാര്‍ത്ഥികള്‍ പൊതു ജനങ്ങളെ സമീപിക്കുന്നുണ്ട്.
100
പേരടങ്ങുന്ന വളന്റിയര്‍മാര്‍ വിവിധ ഘട്ടങ്ങളിലായാണ് വീട് നിര്‍മാണത്തിനെത്തുന്നത്. സഹായിയുടെ പണി വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തു ചെയ്യുന്നു. ഡിസംബറില്‍ പണി പൂര്‍ത്തിയാക്കി താക്കോല്‍ ദാനം നടത്താനാണ് പദ്ധതി. മൂന്നു വര്‍ഷം മുമ്പ് ഈ സ്‌കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ പന്നിക്കോട്ടൂരിലെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കിയിരുന്നു. വിവിധ സാമൂഹ്യ സേവന കാരുണ്യ മേഖലകളില്‍ സജീവമായി ഇടപെടുന്ന ഈ യൂനിറ്റിന് കഴിഞ്ഞ വര്‍ഷം അവാര്‍ഡും ലഭിച്ചിരുന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍ എം മുഹമ്മദലി, പ്രോഗ്രാം ഓഫീസര്‍ കെ എം സുബൈര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. പബ്ലിസിറ്റിക്ക് വേണ്ടി മാത്രം നാമമാത്ര സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യുണിറ്റുകള്‍ക്ക്  തികച്ചും മാതൃകയാണ് ഈ വിദ്യര്‍ത്ഥികളെന്ന കാര്യത്തില്‍ സംശയമില്ല.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: