ലാറി ബേക്കര്‍ -
പുതിയ തലമുറകള്‍ക്ക് ഒരു
വഴികാട്ടി
ലാറി
ബേക്കർ ഓർമ്മയായിട്ട് 2012 ഏപ്രിൽ ഒന്ന് അഞ്ചുവർഷം
തികയുന്നു. കേരളത്തിന്റെ തനത് വാസ്തുകലയെ ചെലവ് കുറഞ്ഞ നിർമ്മാണരീതിയുമായി
സംയോജിപ്പിച്ച് ബേക്കർ ശാസ്ത്രീയമായി പുനർനിവ്വചിച്ചപ്പോൾ നമുക്കത് സമൃദ്ധമായ
നമ്മളുടെ തന്നെ പൈതൃകത്തിന്റെ സമ്പൂർണ്ണമായ വീണ്ടെടുപ്പായിരുന്നു. പഴഞ്ചൻ എന്നു
പറഞ്ഞ് നാം പടിപ്പുറക്കപ്പുറം നിർത്തിയ കേരളീയ ആർക്കിടെക്ചറിന്റെ പ്രാധാന്യവും
സൗന്ദര്യവും നമ്മോട് വിളിച്ചു പറയാൻ വിദേശിയായ ഒരാൾ വേണ്ടിവന്നു എന്നത് ഏറെ
ആശ്ചര്യമുളവാക്കുന്ന ഒരു വസ്തുതയാണ്. ഗാന്ധിജിയിൽ നിന്ന് പ്രചോദനം
ഉൾക്കൊണ്ട് ഇന്ത്യയിൽ തങ്ങാൻ തീരുമാനിച്ച ബേക്കർ, നീണ്ട 65 വർഷങ്ങളാണ്
ഭൂപ്രകൃതിക്കനുയോജ്യമായ - ചെലവുകുറക്കുന്ന നിർമ്മാണരീതികൾ വികസിപ്പിച്ചെടുക്കാനായി
ഉഴിഞ്ഞുവെച്ചത്. വെറും 25000 രൂപയ്ക്ക് ആറുപേരടങ്ങുന്ന ഒരു കുടുംബത്തിന്
ചെറിയ സ്ഥലത്ത് മൂന്നുനില വീടുണ്ടാക്കുക സാധ്യമാണ് എന്നത് മലയാളികൾക്ക്
മുത്തശ്ശിക്കഥകൾക്കു തുല്യമായിരുന്നു. അതോടൊപ്പം തന്നെ പാരമ്പര്യമായി കൈമാറിക്കിട്ടി
ജീവിച്ചുപോരുന്ന തറവാടുകൾക്കു വിപരീതമായി വീട്ടിൽ താമസിക്കുന്നരുടെ വ്യക്തിത്വത്തെ
പ്രതിഫലിപ്പിക്കുന്ന ട്രെയ്‌ലർ മെയ്ഡ് വീടുകളെന്ന ആശയം എല്ലാവരിലേക്കും
എത്തിച്ചതും ബേക്കർ വീടുകളാണ്. ഒരു നല്ല ഫോട്ടോഗ്രാഫറുടെ മിടുക്കോടെ വീടുകളിൽ
നിന്നുംപുറത്തേക്കള്ള കാഴ്ചകൾ ഫ്രെയിം ചെയ്തും ഭൂപ്രകൃതിക്കനുയോജ്യമായി ഒരു
ഓർഗാനിക് പ്രക്രിയയിലൂടെ സ്പെയ്സ് രൂപപ്പെടുത്തിയെടുത്തതും കെട്ടിടങ്ങൾ
എത്രത്തോളം മനോഹരമാക്കാം എന്ന് നമ്മളെ ആശ്ചര്യപ്പെടുത്തുന്നു ഓരോ ബേക്കർ
കെട്ടിടങ്ങളും. നമ്മുടേതുപോലൊരു രാജ്യത്ത് ഒരു
വസ്തുവും പാഴാക്കി കളയാൻ നമുക്ക് അവകാശമില്ലെന്നും ഊർജ്ജവും പ്രകൃതിവിഭവങ്ങളും
സംരക്ഷിക്കേണ്ടത് നമ്മുടെ ഔദാര്യമല്ല, മിറച്ച് കടമായണെന്നും നമ്മെ
ഓർമ്മപ്പെടുത്തുന്നവയാണ് ഓരോ ബേക്കർസൃഷ്ടിയും. ഒരു നല്ല വാസ്തുശില്പിയാവാൻ
കഴിവിനേക്കാൾ നല്ലൊരു മനസ്സിനുടമയാവുകയാണ് വേണ്ടതെന്നും അദ്ദേഹത്തിന്റെ
ജീവിതത്തിലൂടെ നാം വായിച്ചെടുക്കുന്നു. ലാറി ബേക്കറുടെ സ്മരണക്ക് മുപില്‍ ആദരാഞ്ജലികള്‍
അര്‍പ്പിക്കുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment