Pages

Friday, May 4, 2012

GANDHIBHAVAN-PATHANAPURAM


നന്മകളെ  തിരിച്ചറിയാന്‍ 
പത്ര മാധ്യമങ്ങള്‍ക്ക്  കഴിയണം

നന്മകളെ  തിരിച്ചറിയാന്‍  പത്ര മാധ്യമങ്ങള്‍ക്ക്  കഴിയണം . നന്മ തിന്മകളെ  തിരിച്ചറിയാന്‍  ഇന്  പല  മാധ്യമങ്ങള്‍ക്കും  കഴിയുന്നില്ല . തിന്മകള്‍ കണ്ടിട്ടും കണ്ണുകള്‍ തുറക്കാത്തവര്‍ , നന്മ കണ്ടിട്ടും കണ്ണുകള്‍ അടക്കുന്നവര്‍  ഇവരൊക്കെ  സമൂഹത്തോട്‌  ചെയ്യുന്നത്  പാതകമാണ് . ഒരു പ്രസ്ഥാനത്തെ  കരുതി കൂട്ടി  നശിപ്പിക്കാന്‍ ശ്രമിക്കുന്നത്  പാതകമാണ്. ഇതു ദൈവം  പോലും  ക്ഷമിക്കയില്ല . ഉത്തരവാദിത്വത്തില്‍  നിന്ന് ഒഴിഞ്ഞുമാറുന്ന പ്രസ്ഥാന ങ്ങള്‍ക്കും  മനപൂര്‍വം ഒരു നല്ല  സ്ഥാപനത്തെ കരിതേയ്ക്കാന്‍  ശ്രമിക്കുന്നവര്‍ക്കും അധിക കാലം നില നില്‍ക്കാനാവില്ല .
അന്ധരും മൂകരും ബധിരരും മനോരോഗികളും , അംഗവൈകല്യം ഉള്ളവരും,  രോഗികളും  വൃദ്ധരും  കുട്ടികളും, വിധവകളും  ആയി  എഴുന്നുറില്‍പരം പേര്‍   സഹോദര സഹോദരിമാരെ പോലെ കഴിയുന്ന ഗാന്ധി ഭവനേ തകര്‍ക്കാന്‍  ഏഷ്യനെറ്റ് ശ്രമിച്ചത്  മര്യാദയില്ലാത്ത  നടപടിയായി പോയി .സത്യസന്ധമായ  വാര്‍ത്തകള്‍  അറിയാന്‍ ഈ ലേഖകന്‍  പലപ്പോഴും ആശ്രയിച്ചിരുന്നത്  ഏഷ്യ നെറ്റിനെ ആയിരുന്നു . ഒരു വാര്‍ത്തയുടെ  ഉറവിടവും അതിന്റെ  സത്യസന്ധതയും  വിലയിരുത്തുന്നതില്‍  ഏഷ്യ നെറ്റിന്  പിഴവ്  സംഭവിച്ചു . ഗാന്ധി ഭവന്റെ  മികച്ച  പ്രവര്‍ത്തനം  ഏഷ്യാ നെറ്റിന്  അറിയില്ല ഏന്നു വിചാരിക്കാന്‍ ഏനിക്കു കഴിയുന്നില്ല . ഒന്നുകില്‍  മനപൂര്‍വം  തകര്‍ക്കാന്‍ ശ്രമിച്ചു  അല്ലെങ്കില്‍  മറ്റാരോ  മാധ്യമത്തെ  തെറ്റി ധരിപ്പിച്ചു .ഗാന്ധി ഭവന്‍  തുടങ്ങിയ കാലം മുതല്‍  ഈ പ്രസ്ഥാനത്തെ  നോക്കി കാണുകയും  കഴിയുന്നതുപോലെ  സഹായിക്കുകയും ചെയ്യുന്ന  ഒരു വ്യക്തിയാണ്  ലേഖകന്‍ . ഈ പ്രസ്ഥാനത്തിനു  നേതൃത്വം നല്‍കുന്നവര്‍  നൂറു ശതമാനം  ആത്മാര്‍ത്ഥതയോടെ  പ്രവര്‍ത്തിക്കുന്നവരാണ് . മാനവസേവയാണ്  മാധവ സേവ  എന്ന്  പ്രവര്‍ത്തിയിലൂടെ  കാണിക്കുന്ന വ്യക്തികളാണ്  ഗാന്ധി ഭവന്റെ  ചുക്കാന്‍ പിടിക്കുന്നത്‌ . ഒരു കുടുംബം ഒന്നായി  ഒരുമയോടെ  സേവനത്തിന്‍റെ പാതയിലുടെ സഞ്ചരിക്കുന്ന കാഴ്ച  ഈ ലേഖകനെ  അത്ഭുത പെടുത്തുന്നു .സമൂഹത്തില്‍ നിന്നും വേണ്ടപെട്ടവരില്‍ നിന്നും ഒറ്റപെട്ടു പോകുന്നവരേയും ; പിന്നാമ്പുറ ത്തേക്ക്  വലിച്ചെറിയപെടുന്നവരെയും  സഹായിക്കാനെത്തുന്ന  ജീവകാരുണ്യ  പ്രവര്‍ത്തകരെ  സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത് 
.
                     പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: