വിദ്യാഭ്യാസ
വായ്‌പയ്ക്ക് ഇന്‍ഷുറന്‍സ്‌ഏര്പെടുത്താന്‍ ബാങ്കുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ
വായ്പയ്ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ ബാങ്കുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വായ്പാതുകയില്‍ നിന്ന് പ്രീമിയം
ഈടാക്കി ഇന്‍ഷുറന്‍സ് നല്‍കാമെന്ന് സംസ്ഥാന
ബാങ്കിങ് അവലോകനസമിതി യോഗത്തില്‍ ബാങ്കുകള്‍ ഉറപ്പുനല്‍കി. വിദ്യാഭ്യാസ വായ്പ സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന
പ്രത്യേക അവലോകന യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ കെ. എം മാണി, കെ. ബാബു, കെ. സി. ജോസഫ്
എന്നിവരും പങ്കെടുത്തു.
ഇന്‍ഷുറന്‍സ് പ്രീമിയം ഭാവിയില്‍ സര്‍ക്കാര്‍ വഹിക്കുന്ന കാര്യം ആലോചിക്കുമെന്നും യോഗത്തിന് ശേഷം മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാര്‍ഥിയോ കുടുംബത്തിലെ വരുമാനമുണ്ടാക്കുന്ന അംഗമോ മരിച്ചാല്‍ അവശേഷിക്കുന്ന തുക എഴുതിത്തള്ളണമെന്ന നിര്‍ദേശം സര്‍ക്കാര്‍ യോഗത്തില്‍ മുന്നോട്ടുവെച്ചിരുന്നു. ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക വഴി അത് നടപ്പാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബാങ്കുകള്‍.
വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്ക് ഏകീകൃത സ്വഭാവം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പല ബാങ്കുകളും 12.75 ശതമാനം മുതല്‍ 17 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്. റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുള്ള അടിസ്ഥാന നിരക്കിനേക്കാള്‍ ദശാംശം അഞ്ച് ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ഒരേ കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് രണ്ടുതരം പലിശ ഈടാക്കുന്നതായും ഒരു കോഴ്‌സിന് തന്നെ പല പലിശ നിരക്ക് ഈടാക്കുന്നതായും പരാതി ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. തിരിച്ചടവിന് ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതുന്ന ഗുണഭോക്താക്കളില്‍ നിന്ന് കൂടുതല്‍ പലിശ ഈടാക്കുന്നതായും പരാതിയുണ്ടായിരുന്നു. എന്നാല്‍ ദേശസാല്‍കൃത ബാങ്കുകള്‍ ഒന്നും അത്തരത്തില്‍ പലതരം പലിശ ഈടാക്കുന്നില്ലെന്ന് ബാങ്ക് പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു. പലിശ നിരക്ക് ഏഴ് ശതമാനമാക്കാനും അത് പിന്നീട് മൂന്ന് ശതമാനത്തിലാക്കണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
മാനേജ്‌മെന്‍റ് ക്വാട്ടയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടി വായ്പ നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും ശ്രദ്ധയില്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. മാനേജ്‌മെന്‍റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നവര്‍ സമര്‍ഥരായിരിക്കില്ലെന്ന നിഗമനത്തിലാണ് ബാങ്കുകള്‍ അത്തരക്കാരെ അവഗണിക്കുന്നത്. ബാങ്കേഴ്‌സ് അസോസിയേഷന്റെ മാര്‍ഗനിര്‍ദേശം അതിന് എതിരാണെന്ന വാദവും ബാങ്കുകള്‍ ഉന്നയിച്ചു. എന്നാല്‍ സംസ്ഥാനത്ത് മാനേജ്‌മെന്‍റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നവരും മികവ് പുലര്‍ത്തുന്നവരാണെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. തീരദേശവാസികളായ വിദ്യാര്‍ഥികള്‍ക്ക് വായ്പ നല്‍കാന്‍ ചില ബാങ്കുകള്‍ മടിക്കുന്നുണ്ട്. ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ബാങ്കുകള്‍ ഉറപ്പു നല്‍കി.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment