Pages

Monday, May 21, 2012

നമ്മുടെ പോലീസ് വിശ്വസനീയമോ ?


               നമ്മുടെ പോലീസ് വിശ്വസനീയമോ ?


ടി. പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ അന്വഷണങ്ങള്‍    ശരിയായ നിലയില്‍  നടക്കുന്നുവെന്ന ആഭ്യന്തര മന്ത്രിയുടെ  പ്രഖ്യാപനം  സ്വാഗതാര്‍ഹമാണ് . എന്നാല്‍ ഇതു എത്ര നാളുകൊണ്ട് തീരും എന്ന് വ്യക്തമല്ല.  കൂടുതല്‍ നീണ്ടു പോകുന്നത് പ്രതികളെ രക്ഷ പെടാന്‍ കാരണമാകാനും സാദ്ധ്യത ഉണ്ട്.അതോടോപ്പം ഇത്തരത്തിലുള്ള കൊലപാതകം  മേലില്‍ ഉണ്ടാകാത്ത തരത്തിലുള്ള സമൂലമായ മാറ്റങ്ങള്‍ ആവശ്യമാണ്. പോലീസ് സേനയില്‍  കാപട്യമുള്ളവരെ  കണ്ടുപിടിക്കുന്നതിനു ഒരു പ്രത്യേക സംഘത്തെ കൂടി  വേണ്ടിയിരിക്കുന്നു . പോലീസ് സേന  ഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ട സമയം അതിക്ക്രമിചിരിക്കുന്നു.നമ്മുടെ കേരളം  ഗുണ്ടാ  സംഘം വാഴാനുള്ള ഇടമാക്കരുത് . പോലീസ് ശക്ത മല്ലാതെ വരുമ്പോഴാണ്ഗുണ്ടാ സംഘങ്ങള്‍  വളരുന്നത്‌.  ഇനിയും  നമ്മുടെ പോലീസ് സേന ഉണര്‍ന് ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് അവരുടെ സമൂഹത്തിനു അപഹാസ്യവും കേരളത്തിന്‌ വന്‍ ആപത്തുമാകും.ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ പോലീസ് ഓടി എത്താനുള്ള ഒരു മന:സ്ഥിതി അവര്‍ക്കുണ്ടാകണം.  പ്രശ്നങ്ങളുടെ തുടക്കത്തില്‍ തന്നെ എത്തി അവ ഒഴി വാക്കാനുള്ള   ആര്‍ജവം കൂടി നമ്മുടെ പോലീസ് കാണിക്കണം.പലപ്പോഴും പ്രശ്നങ്ങളുടെ  പരിസമാപ്തി യിലാണ് അവര്‍ എത്താറുള്ളത്. അവര്‍ ഗുണ്ടകളെ   ഭയക്കുന്നത് പോലെയാണ് സാധാരണ ആളുകള്‍ക്ക്  തോന്നുന്നത്  ..  ടീം ആയി പ്രശ്നങ്ങളെ നേരിടുകയാണ് വേണ്ടത്.

പോലീസിന്റെ സമീപനത്തില്‍ കാതലായ മാറ്റം ഉണ്ടാകട്ടെ, അവര്‍ ആര്‍ക്കും അടിമപെടാതെ ഇരിക്കട്ടെ , അത് വഴി സമാധാന പൂര്‍ണമായ ഒരു കേരളീയ സമൂഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു .

                                   സാം കുരാക്കാര്‍ , ഓസ്ട്രേലിയ


No comments: