അധികാരശ്രേണിയും കര്‍മോത്സുകതയും
ദേബശിഷ് ചാറ്റര്‍ജി
ഒരര്‍ഥത്തില്‍
സ്ഥാപനങ്ങളിലെ അധികാരശ്രേണികളെന്നതു വര്‍ത്തമാനലോകത്തെ അശ്ലീലമാണ്. ലോകത്ത് പലയിടത്തും അങ്ങനെയുള്ള സ്ഥാപനങ്ങള്‍ ഇന്നും നിലനില്ക്കുന്നു.
ഒന്നുകില്‍ ദുര്‍മേദസ്സുള്ള പ്രകൃതം അല്ലെങ്കില്‍ ഗ്രഹണിപിടിച്ച ക്ഷീണിതഭാവമാണ് അവയുടെ മുഖമുദ്ര. കര്‍മോത്സുകത മരുന്നിനുപോലുമില്ലാത്ത അവസ്ഥ.
ഒരു ബാലെ നര്‍ത്തകിയുടെ ചടുലചലനം പോലെ അനായാസേന വിവരങ്ങള്‍ കൈമറിയുന്ന സ്ഥാപനസംവിധാനമാണ് ലോകത്തിനാവശ്യം. ഡിനോസറുകളെ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാക്കിയത് അവയുടെ ഭീമാകാരമാണ്. ഒടുക്കത്തെ വയറുകാരണം സംഭവിച്ച സ്വാഭാവിക പട്ടിണിമരണം. ഈ ഡൈനസോറിയന്‍ സ്ഥാപനങ്ങളെയും കാത്തിരിക്കുന്നത് അതേ അവസാനമാണ്. നാം പലപ്പോഴും യഥാര്‍ഥ അധികാരശ്രേണികളുടെ പ്രകൃതത്തെക്കുറിച്ച് അജ്ഞരാണ്. മാനവികമുന്നേറ്റത്തില്‍ അതുണ്ടാക്കുന്ന പൊല്ലാപ്പിനെക്കുറിച്ചുള്ള ബോധ്യവും നമുക്കു വേണ്ടത്രയില്ല. സ്വാഭാവികമായും സ്ഥാപനങ്ങളിലെ അധികാരശ്രേണികളുടെ വിഘടനം ദുഷ്‌കരമാവുകയും ചെയ്യുന്നു.
സ്ഥാപനത്തിന്റെ ഭൗതികഘടനയില്‍ മാത്രം നിലനില്ക്കുന്ന ഒന്നാണ് അധികാരശ്രേണികളെന്ന ഒരു വലിയ തെറ്റിദ്ധാരണ നമുക്കുണ്ട്. അതുകൊണ്ടുതന്നെ അധികാരശ്രേണികളുടെ മാനസികതലത്തെപ്പറ്റിയുള്ള ബോധം നമുക്കില്ലാതെപോവുന്നു. സമകാലിക സ്ഥാപനങ്ങളിലെ അതിവേഗ തൊഴിലാളികളെപ്പറ്റി നാം ഇപ്പോള്‍ ധാരാളം കേട്ടുകൊണ്ടിരിക്കുന്നു. സ്വാഭാവികമായും മന്ദഗതിക്കാരായവരുടെ ഒരു ശ്രേണികൂടിയുള്‍പ്പെടുന്നതായിരിക്കും എല്ലാ സ്ഥാപനങ്ങളും. ഒരുപാടു മികച്ചപ്രകടനം കാഴ്ചവെക്കുന്ന മേഖലകളുള്ളതുപോലെത്തന്നെ താരതമ്യേന മങ്ങിയ പ്രകടനം കാഴ്ചവെക്കുന്ന മേഖലകളും സാധാരണമാണ്. പിരമിഡു സമാനമായ ഭൗതികമായ അധികാരശ്രേണികളുടെ സാന്നിധ്യം ഒരു പഴങ്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. എണ്ണം കുറച്ച് മികവു കൂട്ടുകയാണ് ആധുനിക വിജയമന്ത്രം. അതാവട്ടെ അദൃശ്യമായ മറ്റൊരു ശ്രേണി സാധ്യമാക്കുകയാണ്: അതിജീവിക്കാന്‍ കെല്പുള്ളവരുടെയും അതിജീവനം അസാധ്യമായവരുടെയും.
പ്രപഞ്ചത്തില്‍ ഭൂഗുരുത്വബലം പോലെയാണ് പ്രകൃതിയില്‍ അധികാരശ്രേണികള്‍. നോക്കൂ ഉയര്‍ന്നപ്രതലത്തില്‍ നിന്ന് താഴ്ന്ന പ്രതലങ്ങളിലേക്കാണ് വെള്ളം ഒഴുകുക.
ഈയത്തെ അപേക്ഷിച്ചു വെള്ളി മുന്തിയ വൈദ്യുതചാലകമാണ്. പ്രകൃതിയിലെ ഭക്ഷ്യശൃംഖല നോക്കുക. വലിയ ജീവികളുടെ വായ്ക്കിരയാവുകയാണ് ചെറിയവ. പ്രകൃതിയിലെ ഈ ശ്രേണികളെ ശ്രദ്ധിച്ചാല്‍ പരസ്പരബന്ധത്തിന്റെ ഒരു ക്രമം വ്യക്തമാവും. ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള ഊര്‍ജത്തിന്റെ ഒഴുക്ക് സാധ്യമാക്കുന്നത് ഈയൊരു ക്രമവും പരസ്പര ബന്ധവുമാണ്.
മനുഷ്യവികാസ പരിണാമചരിത്രം പ്രതിപാദിക്കുന്നത് മാനവികശേഷിയുടെ പുരോഗതിയുടെ ചരിത്രമാണ്. പ്രകൃതിയിലെ ഈ പരിണാമത്വരയുടെ അന്തിമോത്പന്നമല്ല ഹോമോസാപ്പിയന്‍സ്. ഇന്നത്തെ രൂപത്തിലുള്ള മനുഷ്യന്‍ പരിണാമയാത്രയിലെ ഒരു പരിവര്‍ത്തനഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നു എന്നു പറയാം. തീര്‍ച്ചയായും പരിവര്‍ത്തനയാത്രയിലെ അവസാനത്തെ സ്വീകരണകേന്ദ്രത്തില്‍ വിശ്രമിക്കുന്നവനല്ല അവന്‍ അഥവാ അവള്‍. മാനവിക വികാസം ഒരര്‍ഥത്തില്‍ മാനവികബോധത്തിന്റെ വികാസമാണ്. ആധുനികലോകത്തെ സ്ഥാപനങ്ങളിലും സംഭവിക്കുന്നത് ഇതുതന്നെയാണ്.

പ്രൊഫ് . ജോണ്‍
കുരാക്കാര്‍
No comments:
Post a Comment