സ്ത്രീകളെ ശല്യംചെയ്ത
മൂന്നുപേരെ ജനക്കൂട്ടം അടിച്ചു കൊന്നു
മഹാരാഷ്ട്രയിലെ
നാഗ്പുരില്‍ സ്ത്രീകളെ ശല്യംചെയ്ത മൂന്നുപേരെ ജനക്കൂട്ടം അടിച്ചു കൊന്നു. മറ്റൊരാള്‍ പോലീസ് പിടിയിലായി.
അക്രമാസക്തരായ ജനക്കൂട്ടം പോലീസ് വാഹനങ്ങള്‍ തകര്‍ത്തു.ഭരത് നഗര്‍ മേഖലയില്‍ സ്ത്രീവേഷം കെട്ടിയ ഒരാളെയും പോലീസ് വേഷത്തിലുള്ള
രണ്ടു പേരെയുമാണ് ബുധനാഴ്ച രാവിലെ സ്ത്രീകളുള്‍പ്പെടെയുള്ള സംഘം കല്ലെറിഞ്ഞും അടിച്ചും കൊന്നത്. ഒരാള്‍ സംഭവസ്ഥലത്തും മറ്റുള്ളവര്‍
ആസ്പത്രിയിലുമാണ് മരിച്ചത്. മോഷ്ടാക്കളെന്നു കരുതിയായിരുന്നു ഇവരെ ആക്രമിച്ചത്.
ഈ മേഖലയില്‍ ചിലര്‍ സ്ത്രീകളെ ശല്യം ചെയ്യുന്ന സംഭവങ്ങളും മോഷണവും പുറത്തുവന്നതോടെ ജനരോഷം ഉയര്‍ന്നിരുന്നു. കച്ചവടക്കാരെന്ന വ്യാജേന വീട്ടിലെത്തി മോഷണം നടത്തുകയും സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇതേത്തുടര്‍ന്ന് പോലീസും നാട്ടുകാരും ഇവര്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. (Mathrubhumi)

പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment