ആര്‍ത്താറ്റ് പടിയോല
വൈദേശികബന്ധങ്ങളെ അംഗീകരിക്കില്ലെന്ന്
കാണിച്ച് 1805 ഫെബ്രുവരിയില്‍ എഴുതപ്പെട്ട ആര്‍ത്താറ്റ്
പടിയോല ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ തിരച്ചെത്തി. ചെമ്പുതകിടില്‍ എഴുതപ്പെട്ട പടിയോല ആലുവ
യു.സി. കോളേജിലെ മുന്‍ പ്രൊഫ. വി.എം. ജോണപ്പയാണ് വൈദികസംഘം സെക്രട്ടറി ഫാ. പത്രോസ് ജി പുലിക്കോട്ടിലിന് കൈമാറിയത്. മലങ്കരസഭയുടെ മാഗ്‌നാകാര്‍ട്ടാ എന്ന്
വിശേഷിപ്പിക്കുന്ന പടിയോല ഞായറാഴ്ച കാതോലിക്കബാവ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍
വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും.
ആര്‍ത്താറ്റ് പള്ളി രാജഭരണ കാലത്ത് റോമാകാര്‍ക്കും ഓര്‍ത്തഡോക്‌സ്‌കാര്‍ക്കും
വിഭജിച്ചുകൊടുത്തതിന്റെ വേദനയില്‍ അന്നത്തെ പള്ളി വികാരിയും പൊതുജനങ്ങളും കുട്ടായി
ഇരുന്ന് എഴുതിയതാണ് ആര്‍ത്താറ്റ് പടിയോല.
പടിയോലയുടെ യഥാര്‍ത്ഥ രൂപമാണ് പള്ളിയില്‍
തിരിച്ചെത്തിയത്. അഡ്വ. പി.സി. മാത്യു
പുലിക്കോട്ടില്‍ രചിച്ച 'ആര്‍ത്താറ്റ് പടിയോല' എന്ന ഗ്രന്ഥവും
കാതോലിക്കേറ്റ് ശതാബ്ദിദിനത്തില്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത
പ്രകാശനം ചെയ്യും.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment