Pages

Saturday, April 28, 2012

WORLD BOOK DAY-APRIL-23


ഏപ്രില്‍ 23- ലോകപുസ്തകദിനം
Prof. John Kurakar

ഏപ്രില്‍ 23- ലോകപുസ്തകദിനം. ടെലിവിഷന്‍ വന്നപ്പോള്‍ എല്ലാവരും പുസ്തകങ്ങളുടെ ചരമക്കുറിപ്പ് എഴുതിയതാണ്. പിന്നീട് ഇന്റര്‍നെറ്റ് വന്നപ്പോള്‍ അത് പൂര്‍ണമായതായി പ്രഖ്യാപിച്ചു. അതും കഴിഞ്ഞ് ഓര്‍ക്കുട്ടും ഫെയ്‌സ്ബുക്കും മറ്റ് പല പല പുത്തന്‍ ലോകങ്ങളും വന്നു. എന്നാല്‍, അപ്പോഴെല്ലാം പുസ്തകങ്ങള്‍ മന്ദഹസിച്ചുകൊണ്ട്, തുടിക്കുന്ന താളുകളുമായി നമുക്കുചുറ്റും നിലനിന്നു.

അപൂര്‍വരായ ചില പുസ്തക വായനക്കാര്‍ നമുക്ക് ചുറ്റിലുമുണ്ട്. അവരെ പ്രസംഗ പീഠത്തിലോ എഴുത്തിന്റെ ലോകത്തോ കണ്ടെന്നുവരില്ല. വിവാദത്തിലോ തര്‍ക്കത്തിലോ അവരുണ്ടാവില്ല. വായിച്ച പുസ്തകങ്ങളെപ്പറ്റി അവരാരും അവകാശവാദം ഉന്നയിക്കുകയുമില്ല.നിശ്ശബ്ദമായ, ഏകാഗ്രമായ വായന മാത്രമാണ് അവരുടെ സാധന. അക്ഷരങ്ങള്‍ ചൊരിയുന്നതാണ് അവരുടെ മുറിയിലെ പ്രകാശം. പുസ്തകങ്ങളുടെ താളുകള്‍ മറിയുന്ന ശബ്ദമാണ് സംഗീതം, താളുകളില്‍ നിന്ന് പ്രസരിക്കുന്നതാണ് സുഗന്ധം....

കോഴിക്കോട് ദേവഗിരി കോളേജിലെ ഇംഗ്ലീഷ് അധ്യാപകനായ എസ്. നാഗേഷിന്റെ വീട്ടിലെ ഏറ്റവും വിലപിടിപ്പുള്ള മുറി ലൈബ്രറിയാണ്. മുറി നിറഞ്ഞ ഷെല്‍ഫുകളിലെ പതിനായിരത്തില്‍ കവിഞ്ഞ പുസ്തകങ്ങളുടെ വില ലക്ഷങ്ങള്‍ കവിയും. ഇന്നും നാഗേഷിന്റെ യു.ജി.സി. സെ്കയില്‍ ശമ്പളത്തിന്റെ മുഖ്യപങ്കും ചെലവാകുന്നത് പുസ്തകങ്ങള്‍ക്ക്.ഏറ്റവും പുതിയ ഇംഗ്ലീഷ് പുസ്തകങ്ങളുടെ ആധികാരികമായ ശേഖരമാണ് നാഗേഷിന്റേത്. സാഹിത്യവും ചരിത്രവും നരവംശ ശാസ്ത്രവും തത്ത്വചിന്തയും ജീവചരിത്രവും യാത്രാവിവരണവുമെല്ലാം ഈ മുറിയില്‍ തൊട്ടുരുമ്മിയിരിക്കുന്നു.കൊട്ടാരക്കര  കുരാക്കാര്‍  ഗാര്‍ഡന്‍  നഗറില്‍  പ്രൊഫ്.ജോണ്‍ കുരാക്കാരന്റെ  ഭവനത്തില്‍  വിപുലമായ  പുസ്തക ശേഖരമുണ്ട് .സാഹിത്യം , പോതുവിജഞാനം, ശാസ്ത്രം എന്നിവ  അതിലുണ്ട് .

                    കേരള കാവ്യകലാ സാഹിതി

No comments: