Pages

Tuesday, April 17, 2012

EARTH QUAKE IN CHILE


ചിലിയില്‍ ശക്തമായ ഭൂചലനം

ചിലിയുടെമധ്യമേഖലയില്‍ശക്‌തമായഭൂചലനം.റിക്‌ടര്‍ സ്‌കെയിലില്‍6.5തീവ്രതരേഖപ്പെടുത്തിയ ഭൂചലനം തലസ്‌ഥാന നഗരമായ സാന്റിയാഗോ, വാള്‍പറൈസോ എന്നിവിടങ്ങളെ വിറപ്പിച്ചു. എന്നാല്‍ ആളപായമോ മറ്റ്‌ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. സൂനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. വാള്‍പറൈസോയ്‌ക്ക് 48 കിലോമീറ്റര്‍ വടക്കുകിഴക്കാണ്‌ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനം ഇടയ്‌ക്കിടെ അനുഭവപ്പെടുന്ന പ്രദേശമാണ്‌ ചിലി. മാര്‍ച്ച്‌ 25ന്‌ 7.1 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. 2010ല്‍ അനുഭവപ്പെട്ട 8.8 തീവ്രതയുള്ള ഭൂചലനത്തിത്തോടൊപ്പം സുനാമിയുമുണ്ടായിരുന്നു.

                           പ്രൊഫ് ജോണ്‍ കുരാക്കാര്‍

No comments: