ഭൂകമ്പവേളയില്‍ കെട്ടിടങ്ങളെ രക്ഷിക്കാന്‍ 'വാള്‍പേപ്പര്‍'
കഴിഞ്ഞയാഴ്ച ഇന്‍ഡൊനീഷ്യയിലുണ്ടായ സമുദ്രഭൂകമ്പം ലോകമെങ്ങും ഭീതിപരത്തുകയുണ്ടായി. ഇന്ത്യയിലും അനുഭവപ്പെട്ട ഭൂകമ്പത്തില്‍ പല സ്ഥലത്തും കെട്ടിടങ്ങളുടെ ഭിത്തിയില്‍ വിള്ളലുണ്ടായി, കാര്യമായ നാശനഷ്ടമുണ്ടായില്ല.കാര്യങ്ങള്‍ എപ്പോഴും ഇങ്ങനെ ആയിക്കൊള്ളണമെന്നില്ല. ഭൂകമ്പം വിനാശകാരിയായി മാറുന്നത് എപ്പോഴെന്ന് മുന്‍കൂട്ടി പറയാനാകില്ല. നാശത്തിന്റെ തോത് കുറയ്ക്കാന്‍ മുന്‍കരുതലെടുക്കുക മാത്രമാണ് ചെയ്യാനാവുക. അതില്‍ പ്രധാനം, ഭൂകമ്പങ്ങളെ അതിജീവിക്കാന്‍ പാകത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുക എന്നതാണ്. എന്നാല്‍, ലോകത്ത് നിലവിലുള്ള കെട്ടിടങ്ങളില്‍ മഹാഭൂരിപക്ഷവും പക്ഷേ, ഭൂകമ്പപ്രതിരോധ ശേഷിയോടെ നിര്‍മിക്കപ്പെട്ടവയല്ല എന്നതാണ് പ്രശ്‌നം. ഇതിന് പരിഹാരമായി പുതിയൊരു സങ്കേതം വികസിപ്പിച്ചിരിക്കുകയാണ് ജര്‍മന്‍ ശാസ്ത്രജ്ഞര്‍. കെട്ടിടങ്ങളുടെ ഭിത്തികളില്‍ പതിപ്പിച്ചുവെയ്ക്കാവുന്ന പ്രത്യേകതരം 'വാള്‍പേപ്പറുകളാ'ണ് അവര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഇത്തരം വാള്‍പേപ്പറുകള്‍, ഭൂകമ്പത്തിന്റെ ആഘാതത്തില്‍ തകര്‍ന്നു വീഴുന്നത് ചെറുക്കാന്‍ ഭിത്തികളെ തുണയ്ക്കുമത്രെ.
കാള്‍റൂഹെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫ.ലോതര്‍ സ്‌റ്റെംപ്‌നീവ്‌സ്‌കിയുടെ നേതൃത്വത്തിലുള്ള സംഘമാണ് 'ഭൂകമ്പ വാള്‍പേപ്പര്‍'(Earthquake wallpaper) രൂപപ്പെടുത്തിയത്. വിള്ളലുകള്‍ വീഴാതെ ഭിത്തികളെ കാക്കാന്‍ ഈ വാള്‍പേപ്പറിന് സാധിക്കുമെന്ന് പ്രൊഫ. സ്റ്റെംപ്‌നീവ്‌സ്‌കി പറയുന്നു.ഭൂകമ്പമുണ്ടാകുമ്പോള്‍ കെട്ടിടങ്ങളുടെ ഭിത്തികള്‍ പൊട്ടിവീഴുമ്പോള്‍ ആളുകള്‍ അതിനടിയില്‍ കുടുങ്ങുന്നു. എന്നാല്‍, ഭിത്തികള്‍ തകരുന്നത് കുറച്ചെങ്കിലും വൈകിയാല്‍ ആളുകള്‍ക്ക് കെട്ടിടത്തിനകത്തുനിന്ന് പുറത്തെത്തി രക്ഷപ്പെടാന്‍ കഴിഞ്ഞെന്ന് വരും.ഇത്തരമൊരു സങ്കേതം വികസിപ്പിക്കുമ്പോള്‍ അതാണ് തങ്ങളുടെ മനസിലുണ്ടായിരുന്നതെന്ന് പ്രൊഫ. സ്റ്റെംപ്‌നീവ്‌സ്‌കി അറിയിക്കുന്നു. കെട്ടിടങ്ങളുടെ നാശം മൂലം ചെറിയ ഭൂകമ്പങ്ങള്‍ പോലും വലിയ ദുരന്തങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അത്തരം ദുരന്തങ്ങളുടെ ഭീകരത കുറയ്ക്കാന്‍ പുതിയ സങ്കേതം സഹായിച്ചേക്കും. ഭൂകമ്പ വാള്‍പേപ്പര്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്തതാണ്. അതിലെ നൂലുകള്‍ നാലുദിശകളിലേക്കും നീളുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഭിത്തി കുലുങ്ങുമ്പോഴേല്‍ക്കുന്ന ഊര്‍ജം എല്ലായിടത്തേക്കും വിതരണം ചെയ്യപ്പെടും. അതിനാല്‍ അത് അയവുള്ളതായി (elastic) മാറും. ഭിത്തിയെ വിള്ളലുണ്ടാകുന്നതില്‍ നിന്ന് തടയും. ഭിത്തിയില്‍ വാള്‍പേപ്പര്‍ പതിപ്പിച്ചുവെയ്ക്കാന്‍ സഹായിക്കുന്ന പ്രത്യേകതരം പശയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. കൃത്രിമ ഭൂകമ്പമുണ്ടാക്കി ഇത് പരീക്ഷിച്ചപ്പോള്‍, നാശനഷ്ടത്തിന്റെ തോത് 60 മുതല്‍ 70 ശതമാനംവരെ കുറയ്ക്കാന്‍ സാധിച്ചതായി ഗവേഷകര്‍ പറയുന്നു. ഈ വര്‍ഷമവസാനത്തോടെ വാള്‍പേപ്പര്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി nzherald.co.nz പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment