Pages

Thursday, April 19, 2012

VARINJA VILA ORTHODOX CHURCH


വരിഞ്ഞവിള പള്ളിയില്‍ മലങ്കര സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവായ്ക്ക് സ്വീകരണം നല്‍കി

വരിഞ്ഞവിള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ ഭരണപരമായ നടപടികളുടെ ഭാഗമായി എത്തിച്ചേര്‍ന്ന മലങ്കര സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവായ്ക്ക് സ്വീകരണം നല്‍കി. തിരുവനന്തപുരം ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട വരിഞ്ഞവിള പള്ളിയുടെ ഭരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായില്‍ നിന്നും മലങ്കര സഭാധ്യക്ഷന്‍ പരിശുദ്ധ ബസോലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഏറ്റെടുത്തതിനു ശേഷമുള്ള സന്ദര്‍ശനമായിരുന്നു ഇത്. മലങ്കര സഭാ തലവനും കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും, മറ്റ് ഇതര ഭദ്രാസനങ്ങളിലെ ഭദ്രാസന സെക്രട്ടറിമാരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ഒപ്പമുണ്ടായിരുന്നു.
ഇടവക വികാരി ഫാ. കോശി ജോര്‍ജ് വരിഞ്ഞവിള കത്തിച്ച മെഴുകുതിരി നല്‍കി പരിശുദ്ധ കാതോലിക്കാ ബാവായെ സ്വീകരിച്ചു. തുടര്‍ന്ന് കാതോലിക്കേറ്റ് പതാക ഉയര്‍ത്തിയും ധൂപാര്‍പ്പണം നടത്തുകയും ചെയ്തു.
രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ കാതോലിക്ക ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. കുര്‍ബ്ബാന മദ്ധ്യേ പള്ളിഭരണം ഏറ്റെടുത്തുകൊണ്ടുള്ള കല്പന മലങ്കര സഭാതലവന്റെ ആജ്ഞാനുസരണം ഇടവക വികാരി വായിച്ചു. തല്‍സമയം ആചാര പ്രകാരം പള്ളിമണികള്‍ മുഴങ്ങി വിശ്വാസികള്‍ സ്വീകരിച്ചതായി ഏറ്റുചൊല്ലി.
പരിശുദ്ധ കാതോലിക്ക ബാവാ ഒപ്പു ചാര്‍ത്തി മുദ്ര പതിച്ചതോടുകൂടി പൌരസ്ത്യ കാതോലിക്കായുടെ നേരിട്ടുള്ള ഭരണത്തിലും ആത്മീയ നിയന്ത്രണത്തിലുമുള്ള തെക്കന്‍ പ്രദേശങ്ങളിലെ ഏക ദേവാലയമായി മാറി.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: