Pages

Thursday, April 12, 2012

MANJINIKKARA PALLY


മഞ്ഞിനിക്കര പള്ളി

യാക്കോബായ സഭയുടെ പത്തനംതിട്ട ജില്ലയിലെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമാണ് മഞ്ഞിനിക്കര. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാണ് വി.സ്റ്റീഫന്റെ നാമധേയത്തില്‍ ഇവിടെ ഒരു പള്ളി സ്ഥാപിക്കുന്നത്.
യാക്കോബായ സഭയുടെ പരമോന്നതനായിരുന്ന മൊറാന്‍ മാര്‍ ഏലിയാസ് തൃതിയന്‍ പാത്രിയാര്‍ക്കീസ് ബാവ സിറിയയിലെ അന്ത്യോക്യായില്‍ നിന്നു തിരുവിതാംകൂറില്‍ എത്തി പര്യടനം നടത്തി വരവെ 1932 ഫിബ്രവരിയില്‍ മഞ്ഞിനിക്കര പള്ളിയില്‍ വച്ച് അന്തരിച്ചു. അദ്ദേഹത്തിന്റെ ഭൗതിക ദേഹം അവിടെത്തന്ന കബറടക്കി. തുടര്‍ന്ന് ഇവിടെ ഒരു ആശ്രമവും (ദയറ) സ്ഥാപിക്കപ്പെട്ടു. എല്ലാവര്‍ഷവും ഫിബ്രവരി മാസം ഇവിടെ പ്രത്യേക പ്രാര്‍ത്ഥനകളും പെരുന്നാളും നടത്തി വരുന്നു. എല്ലാവര്‍ഷവും ഫിബ്രുവരിയില്‍ കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ കാല്‍നടയായാണ് ഈ പള്ളിയിലും ആശ്രമത്തിലും തീര്‍ത്ഥാടനത്തിനെത്തുന്നത് . ഭക്തര്‍ കാല്നടയായി പോകുന്നതാണ് ഈ പെരുന്നാളിന്റെ ഏറ്റവും പ്രത്യേകത.
                        പ്രൊഫ്. ജോണ്‍ കുരാക്കാര്‍ 

No comments: