Pages

Wednesday, April 25, 2012

HOLY LAND PILGRIMAGES


വിശുദ്ധനാട് തീര്‍ഥാടനത്തിന് സബ്‌സിഡി വേണമെന്ന് അല്‍മായ കമ്മീഷന്‍
 ക്രൈസ്തവര്‍ക്ക് വിശുദ്ധ നാട് തീര്‍ഥാടനത്തിന് ആന്ധ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാതൃകയില്‍ സബ്‌സിഡി വേണമെന്ന് സിറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. ആന്ധ്രസര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ക്രിസ്ത്യന്‍ മൈനോറിറ്റീസ് കോര്‍പ്പറേഷന്‍ 20,000 രൂപയാണ് വിശുദ്ധനാട് സന്ദര്‍ശനത്തിന് സബ്‌സിഡി നല്‍കുന്നത്. ഇതേ രീതിയില്‍ കര്‍ണാടകസര്‍ക്കാറും യാത്രാസഹായം അനുവദിക്കണമെന്നാണ് അല്‍മായ കമ്മീഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

ബാംഗ്ലൂര്‍ സീറോ മലബാര്‍ ലെയ്ത്തി സെന്റര്‍ കോര്‍ കമ്മിറ്റിസമ്മേളനം അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ഉദ്ഘാടനംചെയ്തു. ബാംഗ്ലൂര്‍ സീറോ മലബാര്‍സഭ മിഷന്‍ കോ-ഓഡിനേറ്റര്‍ ഫാ. ഡോ. മാത്യു കോയിക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലെയ്ത്തി കോ-ഓര്‍ഡിനേറ്റര്‍ കെ.പി. ചാക്കപ്പന്‍ പ്രമേയം അവതരിപ്പിച്ചു. സോണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഡോ. തോമസ് കല്ലുകുളം ചര്‍ച്ചകള്‍ക്ക് നേതൃത്വംനല്‍കി. ജോസ് വേങ്ങത്തടം, സാബു ജോര്‍ജ്, കെ.എല്‍. നിക്‌സണ്‍, വി.എല്‍. ജോസഫ്, പ്രൊഫ. പി.ജി. സെബാസ്റ്റ്യന്‍, ഫ്രാങ്കോ ലില്ലിത്തോട്ടം, റോസ് ജയിംസ് എന്നിവര്‍ സംസാരിച്ചു.

             പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: