വീണ്ടും ഒരു ദുഃഖവെള്ളി കൂടി.
മാനവരാശിയുടെ പാപമെല്ലാം തന്റെ തോളില്‍ വഹിച്ചുകൊണ്ട് കുരിശുമായി ഗോല്‍ഗൊഥാ മലമുകളേറി, തന്നെത്താന്‍ യാഗമര്‍പ്പിച്ച കര്‍ത്താവിന്റെ പീഢാനുഭവങ്ങളെ സ്മരിച്ചുകൊണ്ട് വീണ്ടും ഒരു ദുഃഖവെള്ളി കൂടി. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ ഏക പ്രഖ്യാപിത പരിശുദ്ധനായ പരിശുദ്ധ പരുമല തിരുമേനി കബറടങ്ങിയിരിക്കുന്ന പരുമല പള്ളിയില്‍ രക്ഷകനായ യേശുവിന്റെ കഷ്ഠാനുഭവ കുരുശുമരണ അനുസ്മരണയായ ദുഃഖവെള്ളിയാഴ്ച വളരെ ഭക്തിയാദര ബഹുമാനപുരസരത്തോടെ പരുമല സെമിനാരിയില്‍ നടന്നു. ശുശ്രൂഷകള്‍ക്ക് സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ അഭി.ഡോ. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലിത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. സെമിനാരി മാനേജര്‍ ഫാ. സൈമണ്‍ സഖറിയ, അസി. മാനേജര്‍ വെരി. റവ. കെ.വി.ജോസഫ് റമ്പാന്‍, ഫാ. വൈ. മത്തായികുട്ടി എന്നിവരും മറ്റ വൈദീക ശ്രേഷ്ഠരും സഹകാര്‍മികരായിരുന്നു. കാല്‍വരിയിലേക്കുള്ള കര്‍ത്താവിന്റെ യാത്രയെ അനുസ്മരിപ്പിച്ചുകൊണ്ടു നടന്ന പ്രദക്ഷിണത്തില്‍ സ്ളീബാ തോളിന്മേല്‍ താങ്ങി....എന്ന ഗീതം ആലപിച്ച് വൈദീകരും വിശ്വാസികളും മെത്രീപ്പോലീത്തായെ അനുഗമിച്ചു. രാവിലെ ഏഴിന് ആരംഭിച്ച ശുശ്രൂഷകള്‍ നാലുമണിയോടെ സമാപിച്ചു. സഭയുടെ വിവിധ ദേവാലയങ്ങളില്‍ നിന്നും ഏഴായിരത്തോളം വിശ്വാസികള്‍ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
-നാഥാ! കൃപ തോന്നേണമന്പാല്‍
No comments:
Post a Comment