കര്‍ത്താവിന് ഇതിനെകൊണ്ട് ആവശ്യമുണ്ട്
അവര്‍ യെരുശലേമിനോട് സമീപിച്ചു ഒലീവ് മലയരികെ ബേത്ഫാഗയിലും ബേഥാന്യയിലും എത്തിയപ്പോള്‍ അവന്‍ രണ്ടുപേരെ അയച്ചു അവരോടു :നിങ്ങള്‍ക്കു എതിരെയുള്ള ഗ്രാമത്തില്‍ ചെല്ലുവിന്‍ ;അതില്‍ കടന്നാല്‍ ഉടനെ, ആരും ഒരിക്കലും കയറിട്ടില്ലാത്ത ഒരു കഴുത കുട്ടിയെ കെട്ടിയിരിക്കുന്നത് കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിന്‍. ഇത് ചെയ്യുന്നത് എന്ത് എന്നു ആരെങ്കിലും നിങ്ങളോട് ചോദിച്ചാല്‍ കര്‍ത്താവിനു ഇതിനെകൊണ്ട് ആവശ്യം ഉണ്ടു എന്നു പറവിന്‍; അവന്‍ ക്ഷണത്തില്‍ അതിനെ ഇങ്ങോട്ടു അയക്കും എന്നു പറഞ്ഞു. അവര്‍ പോയി തെരുവില്‍ പുറത്തു വാതില്‍ക്കല്‍ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കണ്ടു അതിനെ അഴിച്ചു. അവിടെ നിന്നവരില്‍ ചിലര്‍ അവരോടു: നിങ്ങള്‍ കഴുതകുട്ടിയെ അഴിക്കുന്നത് എന്ത് എന്നു ചോദിച്ചു. യേശു കല്പിച്ചതു പോലെ അവര്‍ അവരോടു പറഞ്ഞു; അവര്‍ അവരെ വിട്ടയച്ചു. അവര്‍ കഴുത കുട്ടിയെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേല്‍ ഇട്ടു; അവന്‍ അതിന്മേല്‍ കയറി ഇരുന്നു. അനേകര്‍ തങ്ങളുടെ വസ്ത്രം വഴിയില്‍ വിരിച്ചു; മറ്റു ചിലര്‍ പറമ്പുകളില്‍ നിന്നു ചില്ലികൊമ്പു വെട്ടി വഴിയില്‍ വിതറി. മുമ്പും പിമ്പും നടക്കുന്നവര്‍: ഹോശന്നാ, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍: വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപെടുമാറാകട്ടെ; അത്യുന്നതങ്ങളില്‍ ഹോശന്നാ എന്നു ആര്‍ത്തു കൊണ്ടിരിന്നു.
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment