ഡാവിഞ്ചി എന്ന ശരീരശാസ്ത്രജ്ഞന്‍
മോണാലിസയും ലാസ്റ്റ് സപ്പറും വരച്ച പ്രശസ്ത ചിത്രകാരന്‍ ലിയനാഡോ ഡാവിഞ്ചിയെ മാത്രമേ ഭൂരിപക്ഷത്തിനും അറിയൂ. ചിത്രരചനയ്ക്കുവേണ്ടി മനുഷ്യ ശരീരത്തിന്റെ അനാട്ടമി പഠിക്കാന്‍ ഡസന്‍ കണക്കിനു ശവങ്ങള്‍ കീറിമുറിച്ച് സ്‌കെച്ചുകള്‍ വരച്ചുണ്ടാക്കിയ ശാസ്ത്രജ്ഞനായ ഡാവിഞ്ചിയെ പലര്‍ക്കും അറിയില്ല. ഔപചാരികമായ ശാസ്ത്രപഠനം ഒട്ടുമില്ലാത്ത ലിയനാഡോ അഞ്ചു നൂറ്റാണ്ടുകള്‍ മുമ്പ് വരച്ചുണ്ടാക്കിയ ചിത്രങ്ങള്‍ എത്രയോ കാലം അപ്രസിദ്ധീകൃതമായി കിടക്കുകയായിരുന്നു. അന്നുതന്നെ അവ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നെങ്കില്‍ യൂറോപ്പിലെ ശാസ്ത്രം പിന്നെയും നൂറ്റാണ്ടുകള്‍ തുടര്‍ന്ന അജ്ഞതയില്‍ നിന്ന് അന്നേ കരകയറുമായിരുന്നുവെന്ന് പിന്നീട് ശാസ്ത്രജ്ഞന്മാര്‍ തന്നെ സമ്മതിച്ചു. ബ്രിട്ടനിലെ ബക്കിങ്ഹാം പാലസിലെ ക്വീന്‍സ് ഗാലറിയില്‍ ഡാവിഞ്ചി രചിച്ച അനാട്ടമി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുകയാണ്. യു.കെ. റോയല്‍ ശേഖരത്തിലുള്ള 87 വരുന്ന ചിത്രങ്ങള്‍ അതിലുണ്ടാവും.
പ്രദര്‍ശനത്തിന് മുന്നോടിയായി ചില പ്രധാന ചിത്രങ്ങള്‍ സീനിയര്‍ ക്യുറേറ്റര്‍ മാര്‍ട്ടിന്‍ ക്ലേട്ടന്‍ നേച്വര്‍ വീഡിയോയ്ക്ക് തുറന്നുകൊടുത്തത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്വീന്‍സ്്് ഗാലറിയുടെ സൈറ്റില്‍ പ്രദര്‍ശന ചിത്രങ്ങളുടെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment