Pages

Monday, April 30, 2012

COCHLEAR IMPLANTATION


            സൌജന്യ    കോക്ളിയര്‍
         ഇംപ്ളാന്റേഷന്‍ ശസ്ത്രക്രിയ - മുഖ്യമന്ത്രി

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ ശസ്ത്രക്രിയയിലൂടെ കേള്‍വിശക്തിയും സംസാര ശേഷിയും തിരിച്ചുകിട്ടുമെന്ന് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും സൌജന്യ ഓപ്പറേഷന് സൌകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. സാമൂഹ്യസുരക്ഷാ മിഷന്റെ ശ്രുതിതരംഗം സൌജന്യ കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ടാഗോര്‍ സെന്റിനറി ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മൂന്ന് വയസില്‍ താഴെയുളള 200 കുട്ടികള്‍ക്ക് പ്രതിവര്‍ഷം ഓപ്പറേഷന്‍ നടത്താനാണ് മിഷന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത്തരം നിബന്ധനകളൊന്നും ഇനിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഇത്തരം കുട്ടികളുടെ പ്രശ്നം തന്റെ മുന്നില്‍ വന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ തലത്തില്‍ വിപുലമായ ഒരു പദ്ധതി വേണമെന്ന് ആഗ്രഹിച്ചതാണ്. അതുകൊണ്ടുതന്നെ ഇത്തരം കുട്ടികളെ സഹായിക്കാന്‍ പണം ഒരു തടസ്സമായിരിക്കില്ല. നിശ്ചിത പ്രായം കഴിഞ്ഞുപോയി എന്നതുകൊണ്ട് ഒരു കുടുംബവും കണ്ണീരു കുടിക്കേണ്ടിവരില്ല. മുഖ്യമന്ത്രി പറഞ്ഞു.
                                                              പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: