ചൈനയിലെ കുട്ടികളുടെ ഭാരം കുറഞ്ഞുവരുന്നു
ചൈനയിലെ വിദ്യാര്‍ഥികള്‍ക്ക് സന്തോഷവാര്‍ത്ത. ഇനി പുസ്തക ചുമന്ന് നടു ഒടിക്കേണ്ട. പുതിയ അധ്യയന വര്‍ഷം മുതല്‍ പുസ്തകങ്ങള്‍ക്ക് പകരം ഐപാഡുകള്‍ പഠനോപാധിയായി ഉപയോഗിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ അനുമതി നല്‍കി തുടങ്ങി.
നാന്‍ജിംഗ് പ്രവിശ്യയിലെ ജിന്‍ലിംഗ് ഹൈസ്‌കൂളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കി തുടങ്ങി. ഇതിന്റെ ഭാഗമായി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ക്ക് പകരം ഐപാഡ് സ്‌കൂളില്‍ കൊണ്ടുവരാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അനുമതി നല്‍കി. വൈകാതെ സ്‌കൂളില്‍ മുഴുവന്‍ ഐപാഡ് കൊണ്ടുവരുമെന്ന് അധികൃതര്‍ പറയുന്നു. ചൈനയിലെ മുഴുവന്‍ സ്‌കൂളുകളിലും പദ്ധതി നടപ്പാക്കുമെന്നാണ് കരുതുന്നത്.
പഠനത്തില്‍ അശ്രദ്ധരാകാന്‍ പുതിയ സംവിധാനം കാരണമാകുമോ എന്ന് രക്ഷിതാക്കളുടെ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ബുക്കുകളുടെ ഭാരമല്ല പഠനരീതിയുടെ വൈകല്യമാണ് യഥാര്‍ഥത്തില്‍ കുട്ടികളെ വലക്കുന്നതെന്നും ഇത്തരം ഉപകരണങ്ങള്‍ കുട്ടികളുടെ പഠന ഭാരം കുറക്കുമെന്നത് തെറ്റിദ്ധാരണയാണെന്നും ചൈനയിലെ നാന്‍ജിങ് സര്‍വ്വകലാശാല പ്രൊഫസറും ചൂണ്ടിക്കാട്ടുന്നു.
(പുതിയ വിദ്യാഭാസ അവകാശ നിയമം അനുസ്സരിച്ച് കേരളത്തില്‍ ഒന്ന് മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പുസ്തകങ്ങളില്ലെങ്കിലും ജയിക്കും കേരളത്തില്‍ പുസ്തകഭാരം വലിയ പ്രശനമല്ല .
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment