കടല്‍ക്കൊല: ഒരുകോടി വീതം നഷ്‌പരിഹാരം; നാവികര്‍ക്ക് മാപ്പുനല്‍കിയതായി മരിച്ചവരുടെ ബന്ധുക്കള്‍:
നീണ്ടകരയ്‌ക്കടുത്ത് ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സിയില്‍ നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാഴികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ നഷ്‌ടപരിഹാരം കൈപ്പറ്റി കേസില്‍ നിന്നു പിന്മാറി. ഒരുകോടി രൂപ വീതം നഷ്‌ടപരിഹാരം നല്‍കാനുള്ള ധാരണാപത്രത്തില്‍ ഇരുകക്ഷികളും ഒപ്പിട്ടു. ഇതുപ്രകാരം റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലന്‍ഡിന്റെ പേരിലുള്ള ഡിഡിയും കൈമാറി. മരിച്ച ജലസ്‌റ്റിന്റെ ഭാര്യ ഡോറമ്മയ്‌ക്ക് ഒരു കോടി രൂപയും മരിച്ച അജീഷ് പിങ്കുവിന്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു സഹോദരിമാര്‍ക്ക് അമ്പത് ലക്ഷം രൂപ വീതവുമാണ് ലഭിക്കുക. ലോക് അദാലത്തിലായിരുന്നു ഇറ്റാലിയന്‍ അധികൃതരും മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളും ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
യേശുക്രിസ്‌തുവിന്റെ നാമത്തില്‍ നാവികര്‍ക്ക് മാപ്പുനല്‍കുന്നതായി മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ പറഞ്ഞു .
യേശുക്രിസ്‌തുവിന്റെ നാമത്തില്‍ നാവികര്‍ക്ക് മാപ്പുനല്‍കുന്നതായി മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ പറഞ്ഞു .
പ്രൊഫ് ജോണ്‍ കുരാക്കാര്‍
No comments:
Post a Comment