Pages

Friday, April 20, 2012

Alcoholism and alcohol abuse


കോടികളുടെ  കുരുതി
മനുഷ്യ രക്തത്തില്‍ ആല്‍ക്കഹോള്‍ എന്ന ദ്രാവകം 5 ശതമനംമുണ്ട് . കള്ളുകുടിച്ചാലത്  10  ശതമാനമാകും  ബിയര്‍  ആയാല്‍  പത്ത്  ശതമാനം  വൈന്‍ 25 ശതമാനം , ബ്രാണ്ടി 55  ശതമാനം , വിസ്ക്കി 55  ശതമാനം  ,  ചാരായം  60  ശതമാനം . മദ്യം  ദഹനം കൂടാതെ  20  ശതമാനം  രക്തത്തില്‍ കലരും . ബാക്കി 80  ശതമാനം  തലച്ചോറിലും ഹൃദയത്തിലും  കരളിലുംമെത്തും . സമനില തെറ്റും , മത്തുപിടിക്കും , വസ്ത്രമില്ലാതെ  വഴിയില്‍ കിടക്കും.  കരളിലെത്തുന്ന മദ്യം  വിഷമായി  മാറും. അതവിടെ കെട്ടികിടന്നാല്‍ ആള്‍  ഉടന്‍ തട്ടിപോകും . എന്നാല്‍  ഒരു എന്‍സൈം  ഈ വിഷത്തെ  അസൈട്ടിക്കു  ആസിടാക്കി  മാറ്റുന്നു . അതിനു മുന്പ്  അത് തലച്ചോറിനെ  മന്ദിപ്പിക്കുകയും  സമനില തെറ്റിക്കുകയും ചെയ്യും  തളര്‍വാതം , ഓര്‍മ്മക്കുറവു , പേശി തളര്ച്ച , മസ്തിഷ്ക്ക വീക്കം,ഭ്രാന്ത്  ഇവയുണ്ടാകും .വ്യക്ക കളെ  തളര്‍ത്തി  കളയും. രക്തം മാലിന്മാകും, ദഹനം  നശിച്ചു  ഭക്ഷണം  കുടലില്‍ പ്രവേശിക്കും . ശരീരം ശോഷിക്കും , ബലൂണ്‍ പോലെ  വീര്‍ക്കും  ആമാശയത്തില്‍  നീര്‍ക്കെട്ടും കുടലില്‍ അള്‍സര്‍  ഉണ്ടാകും . ക്രമേണ കാന്‍സര്‍ ആകും . കഴിക്കുന്ന  മദ്യം  ജാരണം (oxidation) ചെയ്യാന്‍  കരള്‍ ഓ ക്സിജന്‍  ഉപയോഗിക്കുന്നതുമൂലം ശരീരകോശങ്ങള്‍ക്ക്‌ ഓ ക്‌സിജന്‍ ലഭിക്കതെവരികയും  കരളിന്റെ  പ്രവര്‍ത്തനം  നശിപ്പിക്കുകയും  ചെയ്യുന്നു . ഒരു മിനിട്ടില്‍  70  പ്രാവശ്യം  സ്പന്ദനം നടക്കേണ്ട  ഹ്രെദയം   2 ഔണ്‍സ് മദ്യം  കഴിച്ചാല്‍  ഒരു ദിവസം  8000  പ്രാവശ്യം  കൂടുതല്‍  സ്പന്ദനം നടക്കും . ഇതു മൂലം  രക്തകുഴല്‍  പൊട്ടി മരിക്കും  കുടുംബം തകരും  കടം കയറി  മുടിയും . മതങ്ങള്‍  മദ്യത്തിന്  എതിരാണ്  മദ്യപാനം ബ്ര്മ്മഹത്യക്ക്‌  തുല്യമായ  പാതകമായി  മഹാഭാരതം  പറയുന്നു . മദ്യപാനം  പഞ്ച പാപങ്ങളില്‍ ഒന്നാണ് എന്ന്  മനു സ്മൃതി  പറയുന്നു . മദ്യം സകല  പാപത്തിനും  താക്കൊലെന്നു  മുഹമ്മദ്‌ നബി  ഐശ്യമുണ്ടാകാന്‍  മദ്യം വിട്ടൊഴിയാന്‍ ഖുറാന്‍ അനുശാസിക്കുന്നു  മദ്യം കുടിക്കുന്നവ്നെയും  കുടിപ്പിക്കുന്നവ്നെയും  അള്ളാഹു  ശപിച്ചിരിക്കുന്നു .മദ്യം കഴിക്കരുതെന്ന്  ബൈബിള്‍  വചനം “ വീഞ്ഞ്  ചുവന്ന പാത്രത്തില്‍  തിളങ്ങുന്നതും  രസമായി ഇറക്കുന്നതും  നീ   നോക്കരുത് . ഒടുക്കം  അത്  സര്‍പ്പം  പോലെ  കടിക്കും , അണലി പോലെ  കൊത്തും .

                          പ്രൊഫ് ജോണ്‍ കുരാക്കാര്‍

No comments: