ക്രൂരത ദൈവത്തിന്റെ നാട്ടില്‍
പത്തുമാസം ഗര്‍ഭപാത്രത്തില്‍ ചുമന്നു നൊന്തു പ്രസവിച്ച, സ്വന്തം രക്തത്തില്‍ പിറന്ന മകനുമായി ലൈംഗീക വേഴ്ചയില്‍ ഏര്‍പ്പെടെണ്ടി വന്ന നിരാലംബയായ ഒരു മാതാവ്..ബുദ്ധി സ്ഥിരതയില്ലാത്ത പ്രായപൂര്‍ത്തിയാവാത്ത ആ മകനെ കൊണ്ട് ഈ മൃഗീയതക്ക് പ്രേരിപ്പിച്ച്.. ഒന്നെതിര്‍ക്കാന്‍ പോലുമാവാതെ എല്ലാത്തിനും വിധേയമാകേണ്ടി വന്ന ആ പാവം മാതാവ് ഹൃദയം മുറിഞ്ഞു നില വിളിക്കുമ്പോള്‍ ആ അശ്ലീല രംഗങ്ങള്‍ മൊബൈലിലും ഇന്റെര്‍നെറ്റിലും പ്രചരിപ്പിക്കുന്ന നീചന്മാര്‍.. മനുഷ്യ മനസാക്ഷിയെ നടുക്കിയ.. ഹൃദയത്തെ മരവിപ്പിച്ച ഈ ക്രൂരത അരങ്ങേറിയത് ദൈവത്തിന്റെ സ്വന്തം നാട് എന്ന് നാം അഹങ്കരിക്കുന്ന നമ്മുടെ സ്വന്തം കേരളത്തില്‍.. മൃഗീയം ഈ ക്രൂരത..കേരളത്തിന്റെ അമൂല്യമായ പൈതൃകം.. തലമുറകളായി മലയാളി പിന്‍ തുടര്‍ന്ന് വരുന്ന പവിത്രമായ കേരളീയ സംസ്കാരം ആണ് ഇവിടെ നഷ്ടമാകുന്നത്.. ഈ മാപ്പര്‍ഹിക്കാത്ത ക്രൂരത ചെയ്യിപ്പിച്ചവര്‍ നിയമത്തിന്റെ ഇരുമ്പഴികള്‍ക്ക് പുറത്തു സസുഖം വാഴുന്നു.. ഈ ക്രൂരത നടന്നതിനു ശേഷം ഈ ക്രൂരന്മാരുടെ പേരും വിലാസവും എല്ലാം അടങ്ങുന്ന പൂര്‍ണ്ണ വിവരങ്ങള്‍ എഴുതിയ പരാതി കാക്കിയിട്ട നിയമപാലകര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടും മൂന്നു മാസങ്ങള്‍ക്ക് ശേഷവും അതിനൊരു പരിഹാരമോ ആ കുറ്റവാളികള്‍ക്കെതിരെ ഒരു നീക്കമോ ആ നാട്ടിലെ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്നത് കേരളത്തിലെ മൊത്തം പോലീസ് വിഭാഗത്തിന്റെ കഴിവ് കേടിനെയാണ് കാണിക്കുന്നത്.. പണം വീശി എറിയാന്‍ ഉണ്ടെങ്കില്‍ ഏതു നീതിയും നിയമവും അവരുടെ പോക്കറ്റില്‍ ഇരിക്കും എന്നതിനുള്ള ഉത്തമ ഉദാഹരണം ആണ് ഈ മൃഗീയ സംഭവം.. എന്തിനും ഏതിനും.. ആവശ്യത്തിനും..അനാവശ്യത്തിനും സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പോരാടുന്നു എന്ന് അഹോരാത്രം പ്രസംഗിക്കുന്ന വനിതാ സംഘടനകളുടെ ധീര വനിതകള്‍ ഈ സംഭവം അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു ഭാവിക്കുന്നത് സ്ത്രീ സമൂഹത്തിനു തന്നെ നാണക്കേടുണ്ടാക്കുന്ന കാര്യമാണ്.. കാമ ഭ്രാന്തു തലയ്ക്കു പിടിച്ചു നടക്കുന്ന കാമ വെറിയന്മാരുടെ നാടായി മാറിയിരിക്കുന്നു കേരളം..പിഞ്ചു കുഞ്ഞിനെ ബലാല്‍ക്കാരം ചെയ്യുന്ന പിതാമഹന്മാരുടെ നാട്.. സഹോദരിമാരെ കാമാര്‍ത്തിയോടെ നോക്കുന്ന സഹോദരന്മാരുടെ നാട്.. അമ്മയെയും സഹോദരികളെയും തിരിച്ചറിയാനാവാത്ത മനുഷ്യ ബന്ധങ്ങളുടെ വിലയറിയാത്ത പുതിയ തലമുറ വളരുന്ന നാട്.. കള്ളവും ചതിയും പൊളി വചനങ്ങളും ഒന്നുമില്ലാത്ത സമത്വ സുന്ദരമായ ഒരു കേരളം ഉണ്ടായിരുന്നു.. പണ്ട്.. മാവേലി തമ്പുരാന്‍ നാട് വാണിരുന്ന കാലത്ത്..ആ കാലത്തെ കുറിച്ച് സ്വപ്നം കാണാന്‍ പോലും ഇന്നത്തെ ക്രൂര മനസ്ഥിതിയുള്ള തലമുറയ്ക്ക് അവകാശമില്ല എന്നതാണ് സത്യം.. കേരളം കുതിക്കുന്നതെങ്ങോട്ട്.... ഈ ഭീകരമായ ദുരവസ്തകള്‍ക്ക് കാരണക്കാര്‍ ആരൊക്കെ.. ?
സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിയുടെ മനസ്സില്‍ രതിലീലകളുടെ കാമ വികാരം ഉണര്‍ത്തുന്ന മൊബൈലുകള്‍ അടക്കി വാഴുന്ന ഐ ടി യുഗത്തിന്റെ കടിഞ്ഞാണില്ലാത്ത കടന്നു കയറ്റമോ....?
അതോ പഠിപ്പും വിവരവും അധികമായെന്നു സ്വയം വ്യാമോഹിക്കുന്ന കേരളീയ പരിഷ്കൃത സമൂഹമോ...?
ഞാന്‍ ഒരു മലയാളി ആണെന്ന് പറയുമ്പോള്‍ ഒരു കാലത്ത് എല്ലാവരും അഹങ്കരിച്ചിരുന്നു.. പക്ഷെ ഇന്ന് ഞാന്‍ ഒരു മലയാളി ആണെന്ന് പറയാന്‍ ലജ്ജ തോന്നുന്നു..
നീതിയും നിയമവും പണകൊഴുപ്പിനുള്ളില്‍ ഉറങ്ങി കിടക്കുമ്പോള്‍..നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പൊതു നിരത്തില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കാത്ത ഈ ക്രൂര സമൂഹത്തിനെതിരെ പട പൊരുതാന്‍ നമുക്കിറങ്ങേണ്ടിയിരിക്കുന്നു..
ഇനി ഒരിക്കലും ഈ ഒരു പാവം അമ്മക്ക് സഹിക്കേണ്ടി വന്ന ഈ ക്രൂരത മറ്റൊരമ്മക്കും അനുഭവിക്കേണ്ടി വരാതിരിക്കാന്‍ ഒരു നല്ല സമൂഹത്തിനായി നമുക്ക് ഉണര്‍ന്നു പ്രവര്‍ത്തിക്കാം...........!
പ്രൊഫ് ജോണ്‍ കുരാക്കാര്‍
No comments:
Post a Comment