Pages

Tuesday, March 6, 2012

SMOKING, ADDICTION AND GUIDANCE TO ESCAPE


SMOKING, ADDICTION AND
                   GUIDANCE TO ESCAPE
                                                          Fr. Jacob Daniel

പുകവലി നിറുത്താന്‍ പ്രതിജ്ഞയെടുത്ത് നിമിഷങ്ങള്‍ക്കകം വീണ്ടും വലിക്കുന്നവര്‍ ഏറെയാണ്‌. ഇത്തരക്കാരെ കളിയാക്കാന്‍ എളുപ്പമാണ്. പക്ഷെ അതവരുടെ കുറ്റമല്ല. smoking addiction ആണ് അവരുടെ ഈ പരാജയത്തിന് കാരണം.പുകവലി നിറുത്തുന്നത് മൂലം രൂക്ഷമായ വൈകാരിക, മാനസിക, ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകും വിധം പുകവലിക്ക് അനിയന്ത്രിതമായി അടിമപ്പെടുന്ന അവസ്ഥയാണ് smoking addiction.
മിക്കവാറും പേര്‍ പുകവലി തുടങ്ങുന്നത് കൌമാരത്തിലാണ്. ഇതിന് പ്രധാനകാരണം psychosocial (സമൂഹവുമായുള്ള സഹവര്‍ത്തിത്വത്തില്‍ നിന്നുണ്ടാകുന്ന മാനസികവികാസം) ഘടകങ്ങളാണ്. പുകവലിയുടെ ചില ഉത്തേജകഫലങ്ങള്‍ അവരെ വീണ്ടും ഇതിലേക്ക് ആകര്‍ഷിക്കുന്നു.
പുകവലിക്കുമ്പോള്‍ അതിലെ നിക്കോട്ടിന്‍ തലച്ചോറിനെ ഘടനാപരവും പ്രവര്‍ത്തനപരവുമായ മാറ്റങ്ങള്‍ക്കു വിധേയമാക്കുന്നു. നാഡീവ്യവസ്ഥയെ മുഴുവനായും ഈ മാറ്റങ്ങള്‍ ബാധിക്കുന്നു. പിന്നീട് പുകവലി നിറുത്താന്‍ ശ്രമിക്കുമ്പോള്‍ തലച്ചോറിനും മറ്റു ശരീരഭാഗങ്ങള്‍ക്കും പഴയ അവസ്ഥയിലേക്ക് മടങ്ങിവന്ന് അതുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നു. അതിനാല്‍ പുകവലിയുടെ ദോഷഫലങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്‍മാരാണെങ്കിലും പലപ്പോഴും പലരും ആ ശീലം ഉപേക്ഷിക്കുന്നതില്‍ തോറ്റുപോകുന്നു.
ലക്ഷണങ്ങള്‍ അമിതമായ പുകവലി,ഹൃദയമിടിപ്പ്‌ വര്‍ധിക്കുക,ഉയര്‍ന്ന രക്തസമ്മര്‍ദ്ദം,തൂക്കക്കുറവ്,നിരന്തരമായ ചുമ'ഉപേക്ഷിക്കാന്‍ ശ്രമിക്കുമ്പോഴും പുകവലി ഉടനെ അത്യാവശ്യമാണെന്ന തോന്നല്‍
പുകവലി മൂലം മാരകമായ ആരോഗ്യപ്രശ്നങ്ങള്‍(heart attack, cancer മുതലായവ) തനിക്കുണ്ടെന്നറിഞ്ഞാലും അത് നിറുത്താന്‍ സാധിക്കാത്ത അവസ്ഥ സാമൂഹികബന്ധങ്ങളിലും കുടുംബബന്ധങ്ങളിലുമുള്ള ഉലച്ചില്‍
പുകവലിക്ക് വേണ്ടി അമിതമായി സമയവും പണവും ചിലവഴിക്കല്‍
പുകവലി നിറുത്താന്‍ ശ്രമിക്കുബോള്‍ തലവേദന, ആകാംക്ഷ, ദ്വേഷ്യം, വിഷാദം, ഏകാഗ്രതക്കുറവ്, അക്ഷമ, ഉറക്കക്കുറവ്, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍
ദോഷഫലങ്ങള്‍ ഹൃദയസംബന്ധിയായ 30% മരണങ്ങള്‍ക്കു കാരണമാകുന്നു
പലതരത്തിലുള്ള കാന്‍സര്‍ മരണങ്ങളില്‍ 30% ത്തിനു കാരണമാകുന്നു
87%
ശ്വാസകോശകാന്‍സര്‍ മൂലമുള്ള മരണങ്ങള്‍ക്കു കാരണമാകുന്നു
emphysema, chronic bronchitis
എന്നിവ മൂലമുള്ള 82% മരണങ്ങള്‍ക്കു കാരണമാകുന്നു
peptic ulcer
ചികിത്സയുടെ ഫലം വൈകിക്കുന്നു
കാലില്‍ അസഹ്യമായ വേദനയും നടക്കാന്‍ ബുദ്ധിമുട്ടും ഉണ്ടാക്കുന്നു.(പലപ്പോഴും ഇത് കാല്‍പാദമോ വിരലുകളോ നിര്‍ജീവമാകുന്നതിനും ഈ അവയവങ്ങള്‍ മുറിച്ചുമാറ്റപ്പെടേണ്ട അവസ്ഥയ്ക്കും കാരണമാകുന്നു.)
പ്രായക്കൂടുതല്‍ തോന്നുന്ന വിധത്തില്‍ മുഖത്ത് ചുളിവുകള്‍ വീഴുന്നു.
osteoporosis
സാധ്യത വര്‍ധിപ്പിക്കുന്നു.സ്ത്രീകളിലും പുരുഷന്‍മാരിലും വന്ധ്യത കൂട്ടുന്നു.ഗര്‍ഭിണികളായ സ്ത്രീകളുടെ പുകവലി; miscarriage, still birth, premature birth എന്നിവക്കും ശാരീരികമാനസികവൈകല്യങ്ങളുള്ള കുട്ടിയുടെ ജനനത്തിനും കാരണമാകുന്നു.സ്ത്രീകളില്‍ ആര്‍ത്തവവിരാമം നേരത്തെയാക്കുന്നു.പുകവലിക്കുന്നവരെ മാത്രമല്ല അവരുടെ കൂടെ കഴിയുന്നവരെയും ഇതിന്‍റെ ദോഷഫലങ്ങള്‍ ബാധിക്കുന്നു (passive smoking)
ചികിത്സാമാര്‍ഗങ്ങള്‍
cognitive behaviour therapy,motivational therapy,hypnotherapy,cut down to quit,nicotine replacement therapy,medication therapy,acupuncture therapy,aromatherapy
പുകവലിയും പുകവലി കൊണ്ടുണ്ടായ ദോഷഫലങ്ങളും മാറാനുള്ള മറ്റു മാര്‍ഗങ്ങള്‍ പ്രാണായാമം സ്ഥിരമായി ചെയ്യുക,acidic ഭക്ഷണം ഒഴിവാക്കി alkaline ഭക്ഷണം ധാരാളം കഴിക്കുക.  പുകവലിക്കണമെന്ന് തോന്നുമ്പോള്‍ ഉണക്കിയ പൈനാപ്പിള്‍ തേന്‍ ചേര്‍ത്ത് കഴിക്കുക പുകവലിക്കണമെന്ന് തോന്നുമ്പോള്‍ വളരെ നേരിയ തോതില്‍ ഉപ്പെടുത്ത്‌ നാവിന്‍തുമ്പുകൊണ്ട് നുണയുക ഓറഞ്ച്ജ്യൂസ്‌, മുന്തിരിജ്യൂസ്‌ എന്നിവ നന്നായി കഴിക്കുക
ധാരാളം വെള്ളം കുടിക്കുക ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുക
അധികനേരം വിശന്നിരിക്കരുത്ഒരു ടേബിള്‍സ്പൂണ്‍ ഓട്സ് രണ്ട് കപ്പ് തിളപ്പിച്ച വെള്ളത്തില്‍ രാത്രി മുഴുവന്‍ ഇട്ടുവെക്കുക. അടുത്ത ദിവസം ഈ മിശ്രിതം 5 മിനിറ്റ് തിളപ്പിക്കുക. ഇത് രാവിലെയും ഉച്ചക്കുമുള്ള ഭക്ഷണത്തിന് 2 മണിക്കൂര്‍ ശേഷം കഴിക്കുക 2 ഗ്ലാസ്‌ വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ യൂക്കാലി ഇല ഇട്ട് തിളപ്പിച്ച്‌ ചൂടാറിയ ശേഷം അതില്‍ ഓരോ ടേബിള്‍സ്പൂണ്‍ വീതം തേനും ഗ്ലിസറിനും ചേര്‍ക്കുക. ഇത് 50 ml വീതം ഇടയ്ക്കിടയ്ക്ക് കഴിക്കുക.

പുകവലി ഒഴിവാക്കിയാല്‍

48
മണിക്കൂറിനകം രക്തസമ്മര്‍ദ്ദം, പള്‍സ്, ശരീരതാപനില,രക്തത്തിലെ carbon monoxideന്‍റെയും oxygenന്‍റെയും അളവ് എന്നിവ നോര്‍മല്‍ ആകുന്നു
മാസങ്ങള്‍ക്കകം ശ്വാസതടസ്സം, ചുമ എന്നിവ കുറയുന്നു, ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനവും രക്തചംക്രമണവും സുഗമാമാകുന്നു ഹൃദയസംബന്ധിയായ അസുഖങ്ങള്‍, ശ്വാസകോശകാന്‍സര്‍, സ്ട്രോക്ക് എന്നിവക്കുള്ള സാധ്യത കുറയുന്നുആരോഗ്യവും നിറവുമുള്ള പല്ലുകള്‍ തിരിച്ചുകിട്ടുന്നു
ദുര്‍ഗന്ധം ഒഴിവാകുന്നുനഖങ്ങളുടെയും വിരലുകളുടെയും മഞ്ഞനിറം മാറുന്നു
stamina
തിരിച്ചുകിട്ടുന്നു രുചി, ഗന്ധം എന്നിവ അറിയാനുള്ള കഴിവ് കൂടുന്നു

                                                               പ്രൊഫ്‌. ജോണ്‍  കുരാക്കാര്‍
 .

No comments: