ദരിദ്രര്‍ കുറയുന്നില്ല
ദരിദ്രരുടെ ശതമാനം കുറഞ്ഞുവരുന്നു എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ അവകാശ വാദം തീര്‍ത്തും പൊള്ളയാണെന്ന് ദേശീയ ഉപദേശക സമിതിയുടെ (എന്‍.എ.സി.) അംഗമായ നാഷണല്‍ ശ്രീ എന്‍.സി.സക്സേന ഒരഭിമുഖത്തില്‍ പറയുന്നു. മനുഷ്യ ജീവിത സൂചികയുടെ ബഹുമുഖമായ മാനങ്ങള്‍ ഉപയോഗിച്ച് കൊണ്ട് വേണം ദാരിദ്രത്തെ വിലയിരുത്തുവാന്‍. വീട് വസ്ത്രം ഭക്ഷണം വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ ഗുണനിലവാരമുള്ള ജീവിതത്തിനു ആവശ്യമായ ഉപാധികളുടെ ലഭ്യതയും വിനിയോഗവും പരിശോധിക്കണം. ശുദ്ധവായു, ശുദ്ധജലം എന്നിവയുടെ ലഭ്യത, മലമൂത്ര വിസര്‍ജ്ജന സൌകര്യങ്ങള്‍ എന്നിവയും സൂചികയായി പരിഗണിക്കണം. ഇങ്ങിനെ ശരിയായ നിലക്ക് കണക്കെടുപ്പ് നടത്തിയാല്‍ ഇന്ത്യയിലെ 120 കോടി ജനങ്ങളില്‍ എഴുപത് ശതമാനവും ദരിദ്രരാണെന്ന് കണ്ടെത്താന്‍ സാധിക്കും .
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment