Pages

Saturday, March 24, 2012

HUNGER & HUNGRY


                       വിശപ്പിന്റെ വിളി

ഇതു  ഭാരതത്തിന്റെ  ചിത്രമാണ്‌ .ദൈവമേ ഒരു കുട്ടിക്കും ഈ ഗതി വരുത്തല്ലേ.....!! ഇത്തരത്തിലുള്ള കാഴ്ചകള്‍ കാണാന്‍ ഇനിയെങ്കിലും ഇട വരുത്തരുതേ..!! പരമോന്നത ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ഇരുന്നു  വീഡിയോ  കണ്ടു രസിക്കുന്നവാനും വീഡിയോസ് കാണുവാനും ,കസേര കളി നടത്തുവാനും   മറ്റും നേരം കണ്ടെത്തുന്ന നമ്മുടെ മന്ത്രിമാര്‍,ഭാരധികാരികള്‍  എന്നിവര്‍  കണ്ണ്  തുറന്നു ഈ  പൈതങ്ങളെ ഒന്ന് നോക്കിയെങ്കില്‍...? നമ്മുടെ മാധ്യമങ്ങളുടെ കണ്ണിലും ഇരുട്ട് കയറിയോ...? ഇന്ത്യഇവരുടതുകൂടിയാണ് . മഞ്ഞുതൊപ്പിയും ചൂടന്‍കമ്പിളിയും പുതച്ചു കരിമ്പൂച്ചകളുടെ കാവലോടെ അരമനവാഴുന്നവരുടെ  മാത്രമല്ല . .. അന്നന്നത്തെ അപ്പത്തിനു വേണ്ടി തെരുവോരങ്ങളില്‍ ഇരന്നു കഴിയുന്ന ഈ കുഞ്ഞു ങ്ങളുടെതുകൂടിയാണ് . സ്വോന്തമെന്നു പറയുവാന്‍  ഇവര്‍ക്ക്  ഒന്നും ഇല്ലാ . ഈ കാലിയായ പാത്രം മാത്രം....!! വിശപ്പ്‌ സഹിക്കാനാവാതെ അവസാനം ഓടകളിലോ റോഡിലോ കിടന്നുള്ള മരണവും....!! എന്റെ ദൈവമേ കാക്കണേ....!!

ആഹാരം പാഴാക്കരുത് എന്ന് പഠിപ്പിക്കുന്നതിലല്ല...വിശക്കുന്നവര്‍ക്ക് ഒരു നേരമെങ്കിലും ആഹാരം കൊടുക്കുവാന്‍ കഴിഞ്ഞുവോ എന്നുള്ളതാണ് പ്രധാനം....!! ഹോട്ടലില്‍ 20 രൂപ ടിപ് കൊടുക്കാന്‍ മടിക്കാത്ത നമ്മള്‍ തന്റെ  നേരെ കൈ നീട്ടി വരുന്ന  പിഞ്ചു  കുഞ്ഞുങ്ങള്‍ക്ക് ഒരു 2 രൂപ പോലും കൊടുക്കുന്നില്ല.....!!

                                             പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍ 

No comments: