Pages

Wednesday, March 28, 2012

T. DAMODARAN, SCRIPTWRITER PASSED AWAY


പ്രശസ്ത തിരക്കഥാകൃത്ത്ടി ദാമോദരന്‍ അന്തരിച്ചു

പ്രശസ്ത തിരക്കഥാകൃത്ത് ടി ദാമോദരന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച(28-3-2012) രാവിലെ കോഴിക്കോട്ടെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

മലയാളത്തില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ദാമോദരന്‍ മാഷ് ഓളവും തീരവും എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ലവ് മാരേജ് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി.ഐവി ശശി- ടി ദാമോദരന്‍ കൂട്ടുകെട്ട് മലയാള സിനിമയുടെ ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്ന ഒന്നാണ്. ഈ കൂട്ടുകെട്ടില്‍ അങ്ങാടി, മീന്‍, കരിമ്പന, ഈ നാട്, നാണയം, വാര്‍ത്ത, ആവനാഴി, അടിമകള്‍ ഉടമകള്‍, ഇന്‍സ്‌പെക്ടര്‍ ബല്‍റാം തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നു.സമൂഹത്തിലെ തിന്‍മകളെ രൂക്ഷമായി വിമര്‍ശിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് രൂപം നല്‍കിയ അദ്ദേഹം കിളിച്ചുണ്ടന്‍ മാമ്പഴം, പാലേരി മാണിക്യം ഒരുപാതിരാക്കൊലപാതകത്തിന്റെ കഥ എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. വിഎം വിനു സംവിധാനം ചെയ്ത യേസ് യുവര്‍ ഓണറായിരുന്നു അദ്ദേഹത്തിന്റെ തിരക്കഥയിലൊരുങ്ങിയ അവസാന ചിത്രം. അദ്ദേഹം ബേപ്പൂര്‍ സ്‌കൂളില്‍ കായികാധ്യാപകനായും ജോലി നോക്കിയിട്ടുണ്ട്‌. ഗുല്‍മോഹര്‍ എന്ന ചിത്രത്തിലൂടെ തിരക്കഥാരംഗത്തെത്തിയ ദീദി ദാമോദര്‍ മകളാണ്‌.

പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍ 

Top of Form
Bottom of Form

No comments: