Pages

Tuesday, March 13, 2012

BANDIPUR FOREST AND BANDIPUR TIGER RESERVE AREA




FOREST FIRE IN BANDIPUR FOREST AND BANDIPUR TIGER RESERVE AREA
Bandipur Tiger Reserve situated in Mysore District of Karnataka State of India was among the first nine Tiger Reserves created in India at the launch of Project Tiger in 1973. It is contiguous to Madhumalai Wildlife Sanctuary in Tamil Nadu state to south and Wynad Wildlife Sanctuary in Kerala state to the south-west.To the north-west lies Nagarhole National Park. The highest peak is Gopalaswamy hill. The main perennial rivers of the Reserve are Nugu, Kabini and Moyar. The Nugu river flows in the middle of the Reserve. Whereas, the Moyar river forms the southern boundary between this reserve and Madhumalai Wildlife Sanctuary. The Kabini river, across which a major irrigation dam has come up at Beechanahalli, forms the boundary between this Reserve and Nagarhole

National Park of Karnataka. The Kabini reservoir provides water facility and the grazing ground on the foreshore, for hundreds of elephants during severe and prolonged pinch period. Seasonal streams like Wadli, Chammanahalla, Aidasanahattihalla, Hebballa, Warranchi, Chippanahalla and Mavinahalla are also present. There are a few natural & artificial saltlicks available in the Reserve and are being regularly used by the wild animals. This park is part of the Nilgiri Biosphere Reserve - the first 'Biosphere Reserve' of India. A Sanctuary of 90 sq. km. area was created in Bandipur Reserve Forest in 1931. Venugopala Wildlife Park was constituted in 1941, extending over 800 sq. km. The Park was named after the deity, Venugopala of the shrine atop this hill. Bandipur Tiger reserve was formed by including most of the forest area of the then Venugopala Wildlife Park and its sanctum sanctorum at Bandipur, in the year 1973 and named Bandipur National Park.All the forests included in the Reserve are reserved forests notified prior to independence. Notification for proposed Bandipur National Park was issued in 1985.
വേനല്‍ കനത്തതോടെ കര്‍ണാടകയുടെ ബന്ദിപ്പുര്‍ വനമേഖലയിലും തമിഴ്‌നാട്ടിലെ മുതുമല വന്യജീവി സങ്കേത്തിലും കാട്ടുതീ വ്യാപകമായി. ഇരുസംസ്ഥാനത്തേയും കാട്ടുതീ വയനാട് വന്യജീവി സങ്കേതത്തിനും വന്‍ ഭീഷണി ഉയര്‍ത്തുന്നു.കഴിഞ്ഞ ആഴ്ച മുതുമല വന്യജീവി സങ്കേതത്തിലെ ചിക്കള്ളയില്‍നിന്ന് തീപടര്‍ന്ന് കേരള വനത്തിലെ മരഗദില്‍ നൂറുകണക്കിന് ഏക്കര്കാട് കത്തിയിരുന്നു. ഈ വര്‍ഷം കേരളത്തിലെ കാടുകളില്‍ ബാധിച്ച ഉണക്കം ഭീഷണിക്ക് കാരണമായി. അടിക്കാടുകള്‍ ഉണങ്ങിയതാണ് കാട്ടുതീ പടരാന്‍ കാരണം. കൂടാതെ ഉണങ്ങിയൊടിഞ്ഞ് തൂങ്ങിനില്ക്കുന്ന മുളങ്കാടുകളും തീപടരാന്‍ കാരണമാകുന്നു.കര്‍ണാടക, തമിഴ്‌നാട് വനങ്ങളെ മുമ്പെങ്ങുമില്ലാത്തവിധം ഈവര്‍ഷം ഉണക്ക് ബാധിച്ചിട്ടുണ്ട്. വൈകിയെത്തിയ വേനല്‍ പെട്ടെന്നാണ് രൂക്ഷമായത്. കര്‍ണാടക ദേശീയപാതയോരത്ത് ഫയര്‍ ലൈന്‍ റോഡില്‍നിന്നും 20 മീറ്റര്‍ അകലെവരെ ചെയ്തിരുന്നു. എന്നാല്‍, ഉള്‍വനത്തില്‍നിന്ന് തീപടരുകയാണുണ്ടായത്. പുല്‍മേടുകളിലാണ് പെട്ടെന്ന് തീപടര്‍ന്നത്. കാട്ടുതീ പടരുമ്പോള്‍ത്തന്നെ കര്‍ണാടക വനംവകുപ്പ് ജീവനക്കാര്‍എത്താറുണ്ടെങ്കിലും തീ കെടുത്തുന്നതില്‍ കാര്യമായി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. തീ പടര്‍ന്നതോടെ വന്യമൃഗങ്ങള്‍ കൂട്ടത്തോടെയാണ് പുറത്തേക്ക് ഓടിയെത്തുന്നത്. വഴിയോരത്തെ കാടുകളില്‍ കാട്ടുതീ പടരാത്തതിനാല്‍ ദേശീയപാതയില്‍ ഏതുനേരവും വന്യജീവികളുണ്ടാകും. ഈ ഘട്ടത്തില്‍ കേരളവനത്തിലേക്കും വന്യജീവികളുടെ ഒഴുക്ക് തുടങ്ങി.ബന്ദിപ്പുരിലെ പ്രധാന നീരൊഴുക്കായ നൂഗൂര്‍ പുഴയും വറ്റിക്കൊണ്ടിരിക്കുകയാണ്. മൂലഹള്ളയില്‍ പാറക്കെട്ടുകളില്‍കൂടി നിറഞ്ഞൊഴുകിയിരുന്ന പുഴ വറ്റി, പാറക്കെട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. വനത്തിനുള്ളില്‍ കര്‍ണാടക മഴവെള്ളത്തില്‍ സംരക്ഷിച്ചുകൊണ്ടിരുന്ന ചിറകളും വറ്റിക്കഴിഞ്ഞു. ഇതില്‍ ദേശീയപാതയോരത്തെ ആനക്കുളം മാത്രമാണ് അല്പമെങ്കിലും ആശ്വാസം നല്‍കുന്നത്. ഈ ഭാഗത്ത് കാട്ടുതീ അധികം വ്യാപിക്കാത്തത് ആശ്വാസകരമാണ്.
                                        പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍ 



No comments: