ചെറു കഥ -കൃഷിക്കാരനും കടയുടമയും
ബേക്കറി ഉടമ ഒരു കര്ഷകനില്നിന്നാണ് പതിവായി വെണ്ണ വാങ്ങിയിരുന്നത്. പക്ഷേ, വെണ്ണയുടെ തൂക്കത്തില്‍ കുറവ് വരുന്നതായി ഒരിക്കല്‍ കടയുടമസ്ഥന് സംശയമുണ്ടായി. പിറ്റേദിവസം വെണ്ണ കൊണ്ടുവന്നപ്പോള്‍ കടക്കാരന്‍ തൂക്കിനോക്കി. ആദ്യം പറഞ്ഞിരുന്നതിലും തൂക്കത്തില്‍ കുറവുണ്ടായിരുന്നു. ഇത്രയും കാലം കര്ഷകന് തന്നെ ചതിക്കുകയായിരുന്നു എന്നയാള്ക്ക് തോന്നി. കടയുടമസ്ഥന് കൃഷിക്കാരനെതിരെ കേസുകൊടുത്തു. ''എങ്ങനെയാണ് നിങ്ങള്‍ വെണ്ണയുടെ തൂക്കം കണക്കാക്കുന്നത്?'' ജഡ്ജി കൃഷിക്കാരനോട് ചോദിച്ചു.
''ഞാന്‍ അധികം വിദ്യാഭ്യാസമൊന്നും ഇല്ലാത്ത ആളാണ്. അതിനാല്‍, പുതിയ ത്രാസുകളൊന്നും ഉപയോഗിക്കാന്‍ അറിയില്ല. എന്റെ വീട്ടിലുള്ളത് പഴയ ത്രാസാണ്. എല്ലാ ദിവസവും ഇദ്ദേഹത്തിന്റെ കടയില്നിന്ന് രണ്ടു പായ്ക്കറ്റ് റൊട്ടി ഞാന്‍ വാങ്ങിയിരുന്നു. ഒരു ഭാഗത്ത് അതും മറുഭാഗത്ത് വെണ്ണയും വച്ചാണ് വര്ഷങ്ങളായി തൂക്കം നിര്ണയിച്ചുകൊണ്ടിരുന്നത്. പക്ഷേ, റൊട്ടിയുടെ തൂക്കത്തില്‍ കുറവുണ്ടാകുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു'' അയാള്‍ പറഞ്ഞു. അളവില്‍ കൃത്രിമം നടത്തിയതിന് ബേക്കറി ഉടമക്ക് ജഡ്ജി പിഴ ശിക്ഷ വിധിച്ചു. മനുഷ്യര്‍ പലപ്പോഴും ഇതേ രീതിയിലാണ് പെരുമാറുന്നത്. പുറമേ സത്യസന്ധത പ്രകടിപ്പിക്കുമെങ്കിലും പ്രവൃത്തി അതിന് നേര് വിപരീതമായിരിക്കും. വിതക്കുന്നതേ കൊയ്യാന്‍ പറ്റൂ എന്നത് മറക്കരുത്.
പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments:
Post a Comment