അങ്കമാലിലിറ്റില്‍ഫ്ലവര്‍ആശുപത്രിയിലും നഴ്സുമാര്‍ സമരത്തില്‍
അങ്കമാലി: അങ്കമാലി ലിറ്റില്‍ ഫ് ളവര്‍ ആശുപത്രിയിലെ നഴ്സുമാര്‍ നടത്തിവരുന്ന സമരം രണ്ടാംദിവസത്തിലേക്ക് കടന്നു. അന്യായമായി പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കുക, സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുക, ജോലി സുരക്ഷ ഉറപ്പ് വരുത്തുക, ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ എടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. നഴ്സുമാരുടെ ആവശ്യങ്ങളില്‍ രണ്ടുതവണ ഡപ്യൂട്ടി ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ചര്ച്ച നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഇന്നലെ വൈകുന്നേരം സമരക്കാരും ആശുപത്രി അധികൃതരും തമ്മില്‍ ചര്ച്ച നടത്തിയിരുന്നു. എന്നാല്‍ 1987ല്‍ ട്രേഡ് യൂണിയനുകളും ഇതുപോലുള്ള സംഘടനകളും നിരോധിച്ചതാണെന്നും അതിനാല്‍ ഇവരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്. യൂണിയന് പിരിച്ചുവിട്ട് മൂന്ന് ദിവസം കഴിഞ്ഞശേഷം ചര്ച്ച നടത്താമെന്നാണ് അധികൃതര്‍ തങ്ങളോട് പറഞ്ഞതെന്ന് ജാസ്മിന് ഷാ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
‘കഴിഞ്ഞ ഡിസംബര്‍ 22ന് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മാനേജ്മെന്റിന് നിവേദനം നല്കിയിരുന്നു. ജനുവരി 10വരെ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നല്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടയില്‍ ഒരു കാരണവുമില്ലാതെ ആശുപത്രി ജീവനക്കാരായ ആറ് പേരെ അധികൃതര്‍ പിരിച്ചുവിട്ടു. ഇതേതുടര്ന്നാണ് സമരം നേരത്തെയാക്കിയത്.’ ജാസ്മിന് ഷാ പറഞ്ഞു.
ആരുടെ ജോലിയും സുരക്ഷിതമല്ല എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് സമരം നടത്തിയതെന്ന് ആശുപത്രിയിലെ നഴ്സുമാരില്‍ ഒരാളായ ബെല്ജോ പറഞ്ഞു. ആശുപത്രിയില്‍ നിന്നും പുറത്താക്കപ്പെട്ട ആറ് പേരിലുള്പ്പെട്ടയാളാണ് ബെല്ജോ. തന്നെ പുറത്താക്കിയതിനെക്കുറിച്ച് അദ്ദേഹം പറയുന്നു’ യൂണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ കീഴില്‍ ആശുപത്രിയില്‍ ചെറിയ യൂണിറ്റുകള്‍ ഉണ്ടാക്കിയിരുന്നു. അതിന്റെ പ്രധാന സംഘാടകരായിരുന്നു ഞങ്ങള്‍ ആറ് പേര്‍. ഒരു എക്സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി നഴ്സുമാരുടെ പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് ഞങ്ങള്‍ കണ്ടെത്തി. ഇത് ചൂണ്ടിക്കാട്ടി ഒരു മെമ്മോ തയ്യാറാക്കി ആശുപത്രി അധികൃതര്ക്ക് സമര്പ്പിച്ചു. അടിസ്ഥാന വേതനം, ജോലി സുരക്ഷ, മാറ്റേണിറ്റി ലീവ് അനുവദിക്കുക, ജോലി സമയം കുറയ്ക്കുക എന്നീ ആവശ്യങ്ങളായിരുന്നു തങ്ങള്‍ പ്രധാനമായും മുന്നോട്ടുവെച്ചത്. എന്നാല്‍ ആശുപത്രിക്ക് 30കോടിയുടെ ബാധ്യതയുണ്ടെന്നും ഈ ആവശ്യങ്ങളൊന്നും അംഗീകരിക്കാനാവില്ലെന്നും പറഞ്ഞ് ഞങ്ങളെ ഇറക്കി വിടുകയാണ് ചെയ്തത്. അതുകഴിഞ്ഞതിന് തൊട്ടടുത്ത ദിവസം ഞങ്ങള്‍ ആറ് പേര്ക്ക് ഒരു നോട്ടീസ് തന്നു. ജനുവരി 2ന് മുമ്പ് പിരിഞ്ഞുപോകണമെന്നായിരുന്നു നോട്ടീസ്. കോണ്ട്രാക്ട് വ്യവസ്ഥയില്‍ പിരിച്ചുവിടാന്‍ അധികാരമുണ്ടെന്നായിരുന്നു അവര്‍ നല്കിയ ന്യായീകരണം’
‘ ആരുടെ ജോലിയും സുരക്ഷിതമല്ല എന്ന് അപ്പോള്‍ ഞങ്ങള്ക്ക് മനസിലായി. അവര്‍ പുതിയ ഇന്റര്‍വ്യൂകള്‍ നടത്തുന്നുണ്ടായിരുന്നു. പുതിയ ആള്ക്കാരെവച്ച് ഞങ്ങളെ ഒഴിവാക്കാനുള്ള ശ്രമമാണെന്ന് ഞങ്ങള്ക്ക് മനസിലായി. അതാണ് സമരത്തിന് തയ്യാറായത്. രോഗികളെ അധികം ബാധിക്കാത്തതരത്തില്‍ സമരം നടത്താനായിരുന്നു തീരുമാനം. അക്കാരണം കൊണ്ടുതന്നെ അത്യാസന്ന വിഭാഗത്തില്പ്പെട്ടവരെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ ചെയ്തത് ഒന്നാം വര്‍ഷ, രണ്ടാംവര്‍ഷ നഴ്സിംഗ് വിദ്യാര്ത്ഥികളെ വച്ച് ഞങ്ങളുടെ ഒഴിവ് നികത്തുകയാണെന്നാണ് മനസിലാക്കാനായത്. നഴ്സിംഗിനെപ്പറ്റി അടിസ്ഥാന അറിവ് മാത്രമുള്ളവരെ വച്ചാണ് രോഗികളെ പരിചരിക്കുന്നത്.’ ബെല്ജോ പറഞ്ഞു.അതേസമയം, യാതൊരു മുന്നറിയിപ്പും കൂടാതെ നടത്തുന്ന സമരം ദുരുദ്ദേശപരമാണെന്ന് ആശുപത്രി മാനേജ്മെന്റ് വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment