Pages

Wednesday, January 4, 2012

മുല്ലപെരിയാര്‍ -തമിഴ് നാടിനു വന്‍ നഷ്ടം


      മുല്ലപെരിയാര്‍ -തമിഴ് നാടിനു  വന്‍ നഷ്ടം 
 
മുല്ലപ്പെരിയാര്‍  വിഷയത്തില്‍  കേരളത്തിനെതിരായ ഉപരോധം തമിഴ്നാടിന് വിനയാകുന്നു. ലക്ഷക്കണക്കിന് രൂപയുടെ പാലും പഴവും പച്ചക്കറികളുമാണ് തമിഴ്നാട്ടില്ചീഞ്ഞ് നശിക്കുന്നത്. കേരളത്തെ പട്ടിണിക്കിടുമെന്ന വെല്ലുവിളി ഉയര്ത്തിയായിരുന്നു ചില തമിഴ് തീവ്രവാദസംഘടനകള്കേരളത്തിനെതിരെ ഉപരോധം ഏര്പ്പെടുത്തിയത്. തമിഴ്നാടിന്റെ ഉപരോധം ഫലപ്രദമായി ഉപയോഗിച്ചത് കര്ണാടകയാണ്. കര്ണാടകയില്നിന്ന് ന്‍‌തോതില്പച്ചക്കറിയാണ് കേരളത്തില്എത്തുന്നത്. നേരത്തെ മലബാര്കേന്ദ്രീകരിച്ചുള്ള കര്ണാടകയുടെ പച്ചക്കറി വിപണി, തമിഴ്നാടിന്റെ ഉപരോധത്തെ തുടര്ന്ന് കേരളം മുഴുവന്വ്യാപിച്ചിരിക്കുകയാണ്. അതേസമയം ക്രിസ്മസിന്  വന്‍ വിലകയറ്റം ഉണ്ടാകുമെന്ന് ചില മാധ്യമങ്ങള്ക്യാംപയിന്നടത്തിയിരുന്നു. എന്നാല്ഇത്തരം കുബുദ്ധികളെ നിരാശപെടുത്തുന്നതായിരുന്നു കേരളത്തിലെ പച്ചക്കറിവില. വൈക്കോയുടെ എം ഡി എം കെ, വിടുതലൈചിരുതൈ, ഇന്ത്യയെ ചിന്നഭിന്നമാക്കാന്വിദേശപണം പറ്റുന്ന ചില മാവോയിസ്റ്റ് സംഘടനകള്തുടങ്ങിയവരാണ് കേരളത്തിനെതിരെ ഉപരോധം ഏര്പ്പെടുത്താന്ആഹ്വാനം ചെയ്തിരുന്നത്. പക്ഷെ ഇത് വന്‍‌ സാമ്പത്തിക നഷ്ടമാണ് തമിഴ്നാടിന് ഉണ്ടാക്കിയത്.

ഉയര്ന്നകൂലി ലഭിക്കുന്നതിനാല്കേരളത്തിലേക്ക് പതിനായിരക്കണക്കിന് തമിഴര്ജോലിക്ക് എത്തിയിരുന്നു. സംഘര്ഷം രൂക്ഷമായപ്പോള്അവര്ക്ക് ജോലിചെയ്യാനാവാത്ത അവസ്ഥയാണ്. അതിനാല്തന്നെ മുല്ലപ്പെരിയാര്പ്രശനം ഒത്ത് തീരാന്തന്നെയാണ് തീവ്രവാദികളല്ലാത്ത തമിഴ്ജനതയും ആഗ്രഹിക്കുന്നത്.

                                                   പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍ 

No comments: