ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കമ്പ്യൂട്ടര്‍
ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ടാബ്ലെറ്റ് ആകാശ് ഓണ്‍ ലൈന്‍ ബുക്കിംഗ് 14 ലക്ഷം കവിഞ്ഞു. ടാബ്ലെറ്റ് അവതരിപ്പിച്ച് രണ്ട് ആഴ്ചകള്‍കൊണ്ടാണ് ഈ നേട്ടം ആകാശ് കരസ്ഥമാക്കിയത്. എന്കാരി ഡോട്ട് കോം വഴി കഴിഞ്ഞ ഡിസംബര്‍ 15നാണ് ബുക്കിംഗ് ആരംഭിച്ചത്. 2,499 രൂപ മാത്രം വിലയുള്ള ആകാശ് ഓണ്‍ലൈന്‍ വഴി ലഭിക്കുന്നതിന് 199 രൂപകൂടി അടച്ചാല്‍ മതി. ഏഴ് ഇഞ്ച് ടച്ച് സ്ക്രീന്‍ ടാബ്ലെറ്റില്‍ 256 എംബി റാം, എആര്‍എം11 പ്രോസസര്‍ വിത്ത് ആന്‍ഡ്രോയിഡ് 2.2 ഓപ്പറേറ്റിംഗ് സിസ്റ്റം രണ്ട് യുഎസ്ബി പോര്‍ട്, എച്ച്ഡി ക്വാളിറ്റി വീഡിയോ, 1.5 മണിക്കൂര്‍ ബാറ്ററി എന്നിവയുള്ളതാണ്.
പ്രൊഫ് ജോണ്‍ കുരാക്കാര്‍
No comments:
Post a Comment