Pages

Tuesday, December 27, 2011

മുല്ലപെരിയാര്‍ -സംരക്ഷണ ഡാം പണിയണം


  മുല്ലപെരിയാര്‍ -സംരക്ഷണ ഡാം    പണിയണം

മുല്ലപ്പെരിയാര്‍ഡാം നിലനിര്ത്തിക്കൊണ്ട്പുതിയ 'സംരക്ഷണ ഡാം' നിര്മിക്കുന്നതിന്പൊതുധാരണ ഉണ്ടാകുന്നു. നിലവിലുള്ള  ഡാം പൂര്ണമായി ഡീ കമ്മീഷന്ചെയ്ത്പുതിയ ഡാമും പുതിയ കരാറും ഉണ്ടാക്കുക എന്ന ആവശ്യത്തില്നിന്നു കേരളം താല്ക്കാലികമായി പിന്മാറും. പ്രധാനമന്ത്രിയുടെ ഇടപെടലിനെത്തുടര്ന്നാണ്ഇത്തരമൊരു അപ്രഖ്യാപിത ഒത്തുതീര്പ്പ്‌. ഇതിന്അന്തിമ രൂപമായിട്ടില്ല. എന്നാല്കോണ്ഗ്രസ്ദേശീയ നേതൃത്വത്തിന്റെയും കേന്ദ്ര സര്ക്കാരിന്റെയും നിര്ബന്ധത്തിനു യുഡിഎഫ്സര്ക്കാര്വഴങ്ങുന്നതായാണു വിവരം. ഇതിന്റെ ഭാഗമായാണ്മുല്ലപ്പെരിയാര്വിഷയത്തിലെ പ്രചണ്ഡമായ പ്രചാരണം കേരളം നിര്ത്തിവച്ചിരിക്കുന്നത്‌. പ്രശ്നത്തില്തമിഴ്നാട്വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്തതും അവരുടെ മേല്പരിധിവിട്ട്സമ്മര്ദം ചെലുത്താന്കഴിയാത്തതുമാണ്കേന്ദ്രത്തെ കുഴയ്ക്കുന്നത്‌. തമിഴ്നാട്ടിലെ മലയാളി സമൂഹത്തിന്റെ നിലനില്പ്പ്രതിസന്ധിയിലായതും കൂടി കേരളം പരിഗണിക്കുകയും ചെയ്യുന്നു. പക്ഷേ, ഡാംഉള്‍പ്പെടുന്ന  മേഖലയില്ഇനിയും ഭൂചലനമുണ്ടായാല്ഡാമിനെ അത്എങ്ങനെ ബാധിക്കുമെന്ന ചോദ്യം അവശേഷിക്കുകയാണ്‌. കഴിഞ്ഞ ദിവസം ഡാം സന്ദര്ശിച്ച ഉന്നതാധികാര സമിതിയുടെ തീരുമാനം വരുന്നതോടെ ഇതിനുത്തരമാകുമെന്നാണ്പ്രതീക്ഷിക്കപ്പെടുന്നത്‌. ഡാമിന്ബലക്ഷയമില്ലെന്ന മുന്നിലപാട്ഉന്നതാധികാര സമിതി ആവര്ത്തിച്ചാല്കേരളവും അത്അംഗീകരിക്കേണ്ടി വരും. കരളത്തിന്റെ വാദങ്ങള്ക്ക്അനുകൂലമായി മുമ്പ്റിപ്പോര്ട്ട്നല്കിയ റൂര്ക്കി ഐഐടി സംഘത്തിന്റെ ഡാം സന്ദര്ശനം മാറ്റിവെച്ചതിനു പിന്നിലും കേന്ദ്രത്തിന്റെ സമ്മര്ദമുണ്ടെന്നാണു വിവരം.
നിലവിലെ ഡാമിനു താഴേ ഭാഗത്താണ്‌ 'സംരക്ഷണ ഡാം' നിര്മിക്കുക. നിലവിലെ ഡാം തകര്ന്നാല്അതിലെ ജലം തടഞ്ഞുനിര്ത്താന്കഴിയുന്ന തരത്തില്ഏറ്റവും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും 'സംരക്ഷണ ഡാം' . അതോടെ ഡാം തകര്ന്നാലുള്ള ദുരന്തം ഒഴിവാകും. നിലവിലെ ഡാം അതേപടി നിലനിര്ത്തുന്നതുകൊണ്ട്തമിഴ്നാടിന്ഇപ്പോള്കിട്ടിക്കൊണ്ടിരിക്കുന്ന ജലം അതേപോലെ കിട്ടുകയും ചെയ്യും. അതിനാല്അവര്‍ `സംരക്ഷണ ഡാം' എന്ന ആശയത്തിന്എതിരല്ല. സാങ്കേതിക വിദഗ്ധരും രണ്ടു സംസ്ഥാനങ്ങളുടെ പ്രതിനിധികളും ചേര്ന്ന്ഇതിനു സ്ഥലം കണ്ടെത്തുകയും രൂപരേഖ തയ്യാറാക്കുകയും ചെയ്യും. പുതിയ ഡാമിനു കേരളം കണ്ടെത്തിയ സ്ഥലംതന്നെയാകും മിക്കവാറും അതിനുപയോഗിക്കുക.
തമിഴ്നാടിനു ജലം, കേരളത്തിനു സുരക്ഷ എന്ന നയമാണ്മുല്ലപ്പെരിയാര്പ്രശ്നത്തില്കേരളം മുന്നോട്ടുവെച്ചിരിക്കുന്നത്‌. എന്നാല്പുതിയ ഡാമുണ്ടാകുമ്പോള്അതില്നിന്നു ലഭിക്കുന്ന ജലത്തിന്ഇപ്പോഴത്തേക്കാള്കൂടിയ തുക കേരളത്തിനു തരേണ്ടിവരും. പുതിയ കരാര് വിധത്തിലാകും തയ്യാറാവുക എന്നു തിരിച്ചറിഞ്ഞാണ്തമിഴ്നാട്പുതിയ ഡാമിന്ഉടക്കിടുന്നത്‌. ദേശീയതലത്തില്തന്നെ ചര്ച്ച ചെയ്യുന്ന വിഷയമായി മുല്ലപ്പെരിയാര്ഡാം മാറിയതോടെ കേന്ദ്രസര്ക്കാരിന്റെ മുഖം രക്ഷിക്കേണ്ടത്കേരളത്തിലെ യുഡിഎഫിന്റെ ആവശ്യവുമായി മാറി. ഇതും ഇപ്പോഴത്തെ വിട്ടുവീഴ്ചയ്ക്കു കാരണമായിട്ടുണ്ട്‌. ഉത്തര്പ്രദേശ്ഉള്പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്ഫെബ്രുവരിയില്നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്‌. രണ്ടു സംസ്ഥാനങ്ങള്തമ്മിലുള്ള തര്ക്കത്തില്ശരിയായ പരിഹാരം ഉണ്ടാക്കാന്കഴിയാത്ത സര്ക്കാരാണ്കേന്ദ്രം ഭരിക്കുന്നതെന്ന പ്രചാരണം തെരഞ്ഞെടുപ്പു രംഗത്ത്ബിജെപിയും മറ്റും ഉപയോഗിക്കുമെന്നു കോണ്ഗ്രസ്ഹൈക്കമാന്ഡിനു ഭയമുണ്ട്‌. ഹൈക്കമാന്ഡ്അതും കൂടി കേരളത്തിലെ കോണ്ഗ്രസ്നേതൃത്വത്തെ ധരിപ്പിച്ചാണത്രേ നിലപാട്മയപ്പെടുത്തിയത്‌. തമിഴ്നാട്ഭരിക്കുന്ന എഐഎഡിഎംകെ യുപിഎയുടെ ഭാഗമല്ലാത്തതിനാല്അവരെ ഇതു പറഞ്ഞ്വഴിക്കുകൊണ്ടുവരാന്കഴിയില്ല. അതുകൊണ്ട്അവസാന വിട്ടുവീഴ് കേരളത്തിന്റേതു തന്നെയായേ പറ്റൂ എന്ന വ്യക്തമായ സന്ദേശമാണ്ഹൈക്കമാന്ഡ്കൈമാറിയത്‌.
കേന്ദ്രത്തിന്പ്രശ്നപരിഹാര ശ്രമത്തില്വിജയിക്കാന്കഴിഞ്ഞില്ലെന്നു തുറന്നു സമ്മതിച്ച പ്രതിരോധ മന്ത്രി കെ ആന്റണി, ശ്രമം തുടരമെന്നു പറഞ്ഞത്ഇതു കൂടി പരിഗണിച്ചാണ്‌. എന്നാല്ആന്റണി നേരിട്ടല്ല കേരളത്തെ അനുനയിപ്പിക്കുന്നത്‌. കേരളത്തില്നിന്നും തമിഴ്നാട്ടില്നിന്നുമല്ലാത്ത കേന്ദ്ര മന്ത്രിമാരും കോണ്ഗ്രസ്നേതാക്കളുമാണ്ഇടപെടുന്നത്‌.

                                                       പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍ 

No comments: