Pages

Thursday, December 29, 2011

അങ്ങാടിക്കുരുവികള്


                                               അങ്ങാടിക്കുരുവികള്‍
പരമ്പരാഗത അങ്ങാടികള്കുറഞ്ഞതോടെ അങ്ങാടിക്കുരുവികളെ കാണാതാകുന്നു. അങ്ങാടികളിലെ പീടികകളില്കയറി ചാക്കുകളില്നിന്നും ധാന്യങ്ങളും മറ്റും കൊത്തിപ്പറിച്ച് ജനങ്ങള്ക്കിടയില്പേടിയില്ലാതെ പറന്നും ചാടിച്ചാടിയും നടന്ന അങ്ങാടിക്കുരുവികളാണ് വംശനാശഭീഷണി നേരിടുന്നത്. കുറച്ചുനാള്‍ മുന്പുവരെ കൂട്ടം കൂട്ടമായി കുരുവികള്കടകളില്എത്തിയിരുന്നു. പൊളിഞ്ഞുകിടക്കുന്ന തെരുവുവിളക്കുകളുടെ ബള്ബുകള്ക്കിടയിലും അടച്ചിട്ട കടകളുടെ ഷട്ടറുകള്ക്കിടയിലും വാതിലുകള്ക്കിടയിലുമെല്ലാം പുല്ലും വൈക്കോലുംകൊണ്ട് ചെറുകൂടുകള്നിര്മിച്ചായിരുന്നു ഇവര്മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചിരുന്നത്.
വംശനാശ ഭീഷണി നേരിടുന്ന പക്ഷി വിഭാഗമാണ് അങ്ങാടിക്കുരുവികള്‍. മാറി വരുന്ന നഗര ജീവിതമാണ് ഇവയ്ക്കു ഭീഷണി. ധാന്യമണികളും വിത്തുകളും ചെറുപ്രാണികളുമാണ് ഇവയുടെ ആഹാരം. ഭക്ഷണ ലഭ്യതയിലെ കുറവാണു ഭീഷണിക്കാധാരം.

                                                                       പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍ 

No comments: