Pages

Wednesday, December 14, 2011

മുല്ലപെരിയാര്‍ കേസ്--തീര്‍പ്പാക്കാന്‍ എന്താണിത്ര കാലതാമസം



              മുല്ലപെരിയാര്‍ കേസ് 
          തീര്‍പ്പാക്കാന്‍ എന്താണിത്ര കാലതാമസം
കേരളത്തിലെ മൂന്നരക്കോടിക്ക് മേല്‍  വരുന്ന  ജനങ്ങളില്‍   ഏത്രപേര്‍  തങ്ങളില്പലരുടേയും അന്തകനാകാന്സാദ്ധ്യതയുള്ള മുല്ലപ്പെരിയാര്ഡാമിനെപ്പറ്റിയും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും ബോധവാന്മാരാണ്? ബഹുഭൂരിപക്ഷത്തിനും കാര്യമായൊന്നും അറിയില്ല എന്ന് തന്നെ വേണം കരുതാന്‍. ലക്ഷക്കണക്കിന് മലയാളികളുടെ തലയ്ക്ക് മുകളില്ഡെമോക്ലസ്സിന്റെ വാള് പോലെ മുല്ലപ്പെരിയാര്തൂങ്ങിയാടാന്തുടങ്ങിയിട്ട് കാലം കുറേയാകുന്നു. നിര്മ്മാണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇതായിരുന്നെങ്കിലും, ചുണ്ണാമ്പും സുര്ക്കി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ 113 വര്ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്അണക്കെട്ടാണ് ഇന്ന് ലോകത്തിലുള്ളതില്ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്..

1896 ഇല്‍
അണക്കെട്ട് നിര്മ്മാണം പൂര്ത്തിയാക്കിയ കാലത്ത്, 50 കൊല്ലത്തിലധികം ഇത്തരം അണക്കെട്ടുകള്ക്ക് ആയുസ്സില്ലെന്ന് അണക്കെട്ടിന്റെ ശില്പ്പിയായ പെന്നി ക്വിക്ക് എന്ന ബ്രിട്ടീഷുകാരന്തന്നെ പറയുന്നുണ്ട്. അങ്ങനെ നോക്കിയാല്പ്പോലും സ്വാതന്ത്ര്യത്തിന് മുന്നേ തന്നെ അണക്കെട്ടിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. സായിപ്പ് ഉണ്ടാക്കിയ അണക്കെട്ടായതുകൊണ്ട് മാത്രമാണ് പിന്നെയും 63 കൊല്ലമായി അതിങ്ങനെ പൊട്ടാതെ നില്ക്കുന്നത്.
കേരളത്തിലാണ് മുല്ലപ്പെരിയാര്ഡാം സ്ഥിതിചെയ്യുന്നതെങ്കിലും തമിഴ്നാടാണ്  ഡാമിന്റെ ഉടമസ്ഥര്‍. ബ്രിട്ടീഷ് ഭരണകാലത്ത് തേനി, മദുര, ദിണ്ടിക്കല്‍, രാമനാഥപുരം എന്നീ തമിഴ് പ്രവിശ്യകള്ജലക്ഷാമം അനുഭവിക്കുമ്പോള്പശ്ചിമഘട്ടത്തിനിപ്പുറമുള്ള കേരളത്തിലെ പെരിയാര്തീരങ്ങളില്പലപ്പോഴും വെള്ളപ്പൊക്കമായിരുന്നു. ഇതിന് സായിപ്പ് കണ്ടുപിടിച്ച പ്രതിവിധിയാണ് മുല്ലപ്പെരിയാര്അണക്കെട്ട്. പെരിയാര്നദിയിലെ വെള്ളം അണകെട്ടി പശ്ചിമഘട്ടം തുരന്ന് മധുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാനിട്ട പദ്ധതിയാണ് ഇന്നിപ്പോള്മുല്ലപ്പെരിയാര്ഡാം എന്ന തലവേദനയായി മലയാളിയുടെ ഉറക്കം കെടുത്തുന്നത്.

1886
ഒക്ടോബര്‍ 29ന് പെരിയാര്പാട്ടക്കരാര്പ്രകാരം പെരിയാര്നദിയുടെ 155 അടി ഉയരത്തില്സ്ഥിതിചെയ്യുന്ന 8000 ഏക്കര്സ്ഥലത്തിന് പുറമെ അണക്കെട്ട് നിര്മ്മാണത്തിനായി 100 ഏക്കര്സ്ഥലവും തിരുവിതാംകൂര്രാജാവായിരുന്ന വിശാഖം തിരുനാള്രാമവര്മ്മ അന്നത്തെ മദിരാശി സര്ക്കാറിന് പാട്ടമായി നല്കുകയാണുണ്ടായത്. കരാറുപ്രകാരം പാട്ടത്തുകയായി ഏക്കറിന് 5 രൂപയെന്ന കണക്കില്‍ 40,000 രൂപ വര്ഷം തോറും കേരളത്തിന് ലഭിക്കും. 50 വര്ഷം മാത്രം ആയുസ്സ് കണക്കാക്കിയിരുന്നഡാമിന്റെ കരാര്കാലയളവ് 999 വര്ഷമാണെന്നുള്ളതാണ് വിരോധാഭാസം. ആദ്യകരാര്കഴിയുമ്പോള്വേണമെങ്കില്വീണ്ടുമൊരു 999 വര്ഷത്തേക്ക് കരാര്പുതുക്കുന്നതിന് വിരോധമൊന്നും ഇല്ലെന്നുള്ള മറ്റൊരു മണ്ടത്തരവും കൂടെ കരാറിലുണ്ട്.

അണക്കെട്ടില്ചോര്ച്ചയും മറ്റും വരാന്തുടങ്ങിയതോടെയായിരിക്കണം അണക്കെട്ട് ദുര്ബ്ബലമാണെന്നും ജലനിരപ്പ് 136 അടിക്ക് മുകളില്ഉയര്ത്താന്പറ്റില്ലെന്നും പറഞ്ഞ് കേരളവും തമിഴ്നാടും തമ്മിലുള്ള നിയമ യുദ്ധങ്ങള്ആരംഭിക്കുന്നത് ഡാം പൊട്ടിയാലും തമിഴ്നാട്ടിലേക്ക് വെള്ളമൊഴുകി അവര്ക്ക് അപകടം ഒന്നുമുണ്ടാകില്ല എന്നതുകൊണ്ട് കിട്ടുന്നിടത്തോളം കാലം വെള്ളം ഊറ്റാനാണ് തമിഴ്നാടിന്റെ പദ്ധതി. ഡാം പൊട്ടിയാല്‍ 35 കിലോമീറ്റര്താഴെയുള്ള ഇടുക്കി ഡാം വെള്ളം മുഴുവന്താങ്ങിക്കോളും എന്നുള്ള മുടന്തന്ന്യായങ്ങളും തമിഴ്നാട് സര്ക്കാര്നിരത്തുന്നുണ്ട്. ഇടുക്കി ഡാം അല്ലാതെ തന്നെ നിറഞ്ഞുകവിയാറുണ്ടെന്നും മുല്ലപ്പെരിയാറിലെ വെള്ളം കൂടെ താങ്ങാന്ഇടുക്കി ഡാമിന് ആകില്ലെന്നുമുള്ളത് പകല്‍ പോലെ വ്യക്തമായ കാര്യമാണ്. ഇനി അഥവാ ഇടുക്കി ഡാം വെള്ളം മുഴുവന്താങ്ങിയാലും മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയില്പെരിയാര്തീരത്ത് താമസിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ?
അപകടം എന്തെങ്കിലും പിണഞ്ഞാല്‍, കണക്കുകള്‍സൂചിപ്പിക്കുന്നതു്‌  ശരിയാണെങ്കില്ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലായി കുറഞ്ഞത് 40 ലക്ഷം ജനങ്ങളെങ്കിലും ചത്തൊടുങ്ങും. പണ്ഢിതനും, പാമരനും, പണമുള്ളവനും, പണമില്ലാത്തവനും, സിനിമാക്കാരനും, രാഷ്ട്രീയക്കാരനും, കേന്ദ്രത്തില്പ്പിടിയുള്ളവനും, പിടില്ലാത്തവനും, കുട്ടികളും, വലിയവരുമെല്ലാമടക്കമുള്ള ലക്ഷക്കണക്കിന് മനുഷ്യാത്മാക്കള്വീട്ടിലും, റോട്ടിലും, പാടത്തും, പറമ്പിലുമൊക്കെയായി ചത്തുമലക്കും. കുറേയധികം പേര്ആര്ക്കും ബുദ്ധിമൊട്ടൊന്നും ഉണ്ടാക്കാതെ അറബിക്കടലിന്റെ അഗാധതയില്സമാധിയാകും. കന്നുകാലികള്അടക്കമുള്ള മിണ്ടാപ്രാണികളുടെ കണക്കൊന്നും മുകളില്പ്പറഞ്ഞ 40 ലക്ഷത്തില്പെടുന്നില്ല.
1979
ആഗസ്റ്റ് 11ന് കനത്ത മഴയില്ഗുജറാത്തിലെ മോര്വി ഡാം തകര്ന്നപ്പോള്ഉണ്ടായതാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഡാം ദുരന്തം. 20 മിനിറ്റിനകം 15,000ത്തോളം ജനങ്ങളാണ് അന്ന് മോര്വി പട്ടണത്തില്മണ്ണോട് ചേര്ന്നത്.രണ്ടാഴ്ച്ച മുന്പ് അതിശക്തമായ മഴകാരണം തമിഴ്നാട്ടിലെ ആളിയാര്ഡാം തുറന്ന് വിട്ടപ്പോള്പാലക്കാട്ടെ മൂലത്തറ റെഗുലേറ്റര്തകര്ന്ന് വിലപ്പെട്ട മനുഷ്യജീവനൊപ്പം 50 കോടിയില്പ്പരം രൂപയുടെ നാശനഷ്ടങ്ങളാണുണ്ടായത്.2006 ആഗസ്റ്റില്കനത്തമഴകാരണം രാജസ്ഥാനിലെ ബജാജ് സാഗര്ഡാമിലെ അധിക ജലം തുറന്ന് വിട്ടപ്പോള്ഉണ്ടായ ദുരന്തത്തിന്റെ ബാക്കിപത്രങ്ങള്അവിടെ പലയിടത്തും വെള്ളം ഇരച്ചുകയറിയതു്രാത്രിയായതുകൊണ്ടു്ഗ്രാമവാസികളില്പലരും ഉറക്കത്തില്ത്തന്നെ മുങ്ങിമരിച്ചു. നൂറുകണക്കിനു്കന്നുകാലികളും, മിണ്ടാപ്രാണികളും ചത്തൊടുങ്ങി. ഭൂപ്രകൃതിയിലുള്ള പ്രത്യേകത കാരണം മാസങ്ങളോളം വെള്ളം താഴ്ന്ന പ്രദേശങ്ങളില്കെട്ടിക്കിടന്നു്ബുദ്ധിമുട്ടുണ്ടാക്കി. തൊട്ടടുത്ത സംസ്ഥാനമായ ഗുജറാത്തിലും ഡാമില്നിന്നൊഴുകിയ വെള്ളം ഒരുപാടു്നാശങ്ങള്വിതച്ചു. മനുഷ്യത്ത്വം എന്നത് അധികാരക്കസേരകളില്ഇരിക്കുന്ന മഹാന്മാര്ക്കൊക്കെ നഷ്ടപ്പെട്ടുകഴിഞ്ഞോ ? അണക്കെട്ടിന്റെ ആയുസ്സിന്റെ 20 ഇരട്ടിയേക്കാളധികം കാലത്തേക്ക് അതില്നിന്ന് അയല്സംസ്ഥാനത്തിന് വെള്ളം കൊടുക്കാമെന്നുള്ള കരാറിന് കൂട്ടുനിന്ന രാജാവിനും, (രാജാവിനെ സായിപ്പ് നിര്ബന്ധിപ്പിച്ച് സമ്മതിപ്പിച്ചതാണെന്നുള്ളത് വിസ്മരിക്കുന്നില്ല.) കരാര്പ്രകാരം ഇനിയും മുന്നോട്ട് പോയാല്ലക്ഷക്കണക്കിന് പ്രജകള്ചത്തടിയുമെന്ന് മനസ്സിലാക്കിയിട്ടും രാഷ്ട്രീയം കളിക്കുന്ന മന്ത്രിമാര്ക്കും, മനുഷ്യത്ത്വം തൊട്ട് തീണ്ടിയിട്ടില്ലേ ?   കേസ് തീര്പ്പാക്കാന്‍ കോടതിക്ക്  എന്താണിത്ര കാലതാമസം ഡാമിലെ വെള്ളം കുറച്ച് ദിവസമെടുത്തിട്ടായാലും, ആളപായമില്ലാത്ത രീതിയില്ഒന്ന് തുറന്ന് വിട്ട് ഇപ്പോഴത്തെ അതിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കാന്സുപ്രീം കോടതിക്ക് ഒരു ശ്രമം നടത്തി നോക്കിക്കൂടെ ? ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്അപകടത്തിലാകുന്ന തരത്തിലുള്ള ഒരു കേസാകുമ്പോള്കോടതി നേരിട്ടിടപെട്ട് അങ്ങനെ ചെയ്യുന്നതില്എന്താണ് തെറ്റ് ? കോടതിയും  സര്‍ക്കാരും  മലയാളിയുടെ  സുരക്ഷ  കണക്കിലെടുത്ത്  പ്രവര്‍ത്തിക്കണം .

                                                                        പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍ 

No comments: