Pages

Thursday, December 8, 2011

ഈ കൊടുംക്രുരത അവസാനിപ്പിക്കണം


  ഈ കൊടുംക്രുരത അവസാനിപ്പിക്കണം

വെറും മുവായിരം രൂപയ്ക്ക് അടിമകളെ പോലെ പനിയടുപ്പിക്കുന്ന  കൊടുംക്രൂരത  ഉടനെ  അവസാനിപ്പിക്കണം .ശമ്പളം കൂട്ടിചോദിച്ചാല് ഗൂണ്ടകളെ വിട്ട് തല്ലിപ്പിക്കുന്ന രീതി രാജ്യത്ത് നടമാടുന്നു . ലോണ്‍ ,വീട്ടുവാടക, ഭക്ഷണം,എല്ലാം നക്കാപിച്ച കാശ് കൊണ്ട്  എങ്ങനെ  കഴിയും . നമ്മളെനോക്കിപുഞ്ചിരിക്കാന്മാത്രമറിയുന്ന നഴ്സുമാരുടെ യാതനകളെ ഇനിയും നമ്മുക്ക് കണ്ടില്ലെന്ന് നടിക്കാനാവുമോ? നഴ്സുമാരുടെ സമരത്തെ മനസാക്ഷിയുള്ളവര് പിന്തുണക്കുക.
 റബ്ബര്‍ ടാപ്പിംഗ് തോഴിലാളിക്കു ഒരു മരത്തിനു ഒന്നര രൂപ ലഭിക്കും . (ദിവസം വെറും രണ്ടു മണിക്കൂര് ജോലി). രാവിലെ 10 മണിമുതല് നാലു മണിവരെ ജോലിചെയ്യുന്ന ഒരു സാധാരണ തോഴിലാളിക്കു  500 രൂപ കൂലി  ലഭിക്കും. . നേഴ്സിംഗ് കഴിഞ്ഞു ഇറങ്ങി രാത്രിയും പകലും ഒരുപോലെ ജോലിചെയ്യുന്നവര്ക്ക് 3000  രൂപാ  മാത്രം .ഇത്  എന്ത് നീതി ?

നേഴ്സിനു പ്രതിഷേധിക്കാന് അവകാശം ഇല്ലേ, സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ ഗുണ്ടകളെ വിട്ടു തല്ലിചതക്കുന്ന്തു  നീതിക്ക് ചേര്‍ന്നതാണോ? മാദ്യമങ്ങള് മൂടി വച്ചിരികുന നഴ്സിംഗ് സമരം അമൃതാ ആശുപത്രിയില്‍  തുടരുകയാണ് .സര്‍ക്കാര്‍ഉറങ്ങുകയാണോ?   കൊടും ക്രൂരത പുറത്തു കൊണ്ട് വരാന്‍ നാടിനെ  സ്നേഹിക്കുന്ന   എല്ലാവരും  അണിനിരക്കണം .

                                                               പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍ 

No comments: