Pages

Monday, December 19, 2011

മുല്ലപെരിയാര്‍ പ്രശ്നം സമചിത്തതയോടെ സമിപീക്കണം


                  മുല്ലപെരിയാര്‍  പ്രശ്നം
            സമചിത്തതയോടെ സമിപീക്കണം
ഏതു പ്രശ്നത്തെയും സമചിത്തതയോടെ സമീപിക്കാനാണ്ഭരണകൂടങ്ങള്തയ്യാറാകേണ്ടത്‌. വികാര വിജൃംഭനം ഒരു പ്രശ്നത്തിനും പരിഹാരമല്ല. മാത്രമല്ല പ്രശ്നങ്ങളോടുള്ള വികാരപരമായ സമീപനം പലപ്പോഴും പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്ണവും പരിഹരിക്കാനാകാത്തതുമായി മാറ്റിമറിക്കുന്നു. പുത്തന്‍  ഡാം പണിയുക എന്നുള്ളത്ഗവണ്മെന്റിന്റെ നയമാണ്‌. ഇത്തമിഴ്നാടിനെ ബോധ്യപ്പെടുത്തി പരസ്പര ചര്ച്ചയിലൂടെ പ്രശ്നം പരിഹരിക്കണം .
സുപ്രീംകോടതി ഒരു ഉതാധികാര സമിതിയെ നിയമിച്ചിട്ടുണ്ട്‌. സമിതിയുടെ തീരുമാനം ഇരുപക്ഷവും അംഗീകരിക്കുക എന്ന പൊതു തത്വത്തില്യോജിച്ച്പ്രശ്നപരിഹാരം കണ്ടെത്തണം . കേരളത്തില്മഴക്കാലം കഴിഞ്ഞു. ഡാമിലേക്കുള്ള ജലപ്രവാഹവും ശോഷിച്ചു ശോഷിച്ചു വരും.  ഉടനെ  ഡാം തകരാന്‍  സാധ്യതയില്ല . കേരളത്തിലും തമിഴ്നാട്ടിലും ദേശീയപാര്ട്ടികളായ കമ്മ്യൂണിസ്റ്റ്പാര്ട്ടിയും കോണ്ഗ്രസും ഒരതിര്ത്തിയോളമെങ്കിലും ശക്തമാണ്‌. ഓരോ ദേശീയ പാര്ട്ടിയും പ്രശ്നം തമിഴ്നാട്ടിലെ പാര്ട്ടിനേതാക്കന്മാരുമായി സംസാരിച്ച്ജനങ്ങളുടെ ഭീതി അകറ്റേണ്ടത്അത്യന്താപേക്ഷിതമാണ്‌. തമിഴ്നാട്ടിലെ അഞ്ചു ജില്ലകളില്ഇന്ന്പച്ചപ്പുനിലനില്ക്കുെന്നങ്കില്അതിനുകാരണം മുല്ലപ്പെരിയാറ്റില്നിന്നും പ്രവഹിക്കുന്ന വെള്ളമാണ്‌. അവിടെ വെളിച്ചം നല്കുന്നതും മുല്ലപ്പെരിയാര്അണക്കെട്ടാണ്‌. മുല്ലപ്പെരിയാര്ഡാമിന്എന്തെങ്കിലും അപകടം പറ്റിയാല്കേരളംപോലെ തന്നെ തമിഴ്ജനതയും ദുരിതം അനുഭവിക്കുമെന്ന വസ്തുത അവരെ ധരിപ്പിക്കണം .തമിഴ്നാട്ടിലെ അഞ്ചുജില്ലകള്‍ക്ക്  മുല്ലപെരിയറില്‍   നിന്ന്  വെള്ളം  ലഭിക്കുന്നുണ്ട് . അവിടെ നിന്ന്  പച്ചക്കരികളും  നമുക്ക്  ലഭിക്കുന്നുണ്ട് . ജില്ലകള്ക്ക്വെള്ളം മുട്ടിയാല്കേരളത്തിന്പച്ചക്കറികളുടെ ലഭ്യതയും ഇല്ലെന്നാകും.രാഷ്ട്രീയപാര്ട്ടികളും മാധ്യമങ്ങളും അങ്ങേയറ്റം സംയമനം പാലിച്ച്പരിഹാരം കണ്ടെത്തിയേ മതിയാകൂ.
. കേന്ദ്രഗവണ്മെന്റും സുപ്രീംകോടതിയും അംഗീകരിച്ച ഒരു ഉന്നതാധികാര സമിതിയുണ്ട്‌. സമിതിയുടെ അന്തിമ തീരുമാനത്തിന്പ്രശ്നത്തെ വിട്ടുകൊടുക്കാനുള്ള സമചിത്തത ഇരു വിഭാഗത്തിനും ഉണ്ടാകണം. നിയമവാഴ് നിലനില്ക്കുന്ന ഒരു രാജ്യമാണ്ഇന്ത്യ ``വികാര വാഴ്'' ഭാരതത്തിന്റെ ഭാഗമല്ല. ഗാന്ധിജി നമ്മേ പഠിപ്പിച്ച പാഠവും അതുതന്നെ. ബ്രിട്ടീഷ്ഗവണ്മെന്റിനെതിരെ സമരം ചെയ്തപ്പോഴും ഭാരതീയരുടെ അവകാശവാദം ശരിയെന്ന്അറിയാമായിരുെന്നങ്കിലും ഗാന്ധിജി നയിച്ച സമരങ്ങളൊന്നും വികാരത്തള്ളലിന്റെ തരംഗങ്ങള്സൃഷ്ടിച്ചില്ല. ദേശീയ വികാരം വിശുദ്ധമായ സമചിത്തതയോടെ ഗാന്ധിജി കൈകാര്യം ചെയ്തു. അക്രമത്തിന്റെ പാതയും വിദ്വേഷത്തിന്റെ പാതയും നാം വെടിഞ്ഞപ്പോള്ബ്രിട്ടീഷുകാര്ക്ക്മനംമാറ്റമുണ്ടായി.  വിദ്യാഭ്യസമുള്ള  ഒരു  ജനതയാണ്  മലയാളികള്‍ . മലയാളികളെക്കാള്‍   വികാരത്തിന്അടിപ്പെടുന്നവരാണ്തമിഴ്ജനത. ഇതു മനസ്സിലാക്കി സമചിത്തത കൈവിടാതെ കാര്യങ്ങള്‍  നീക്കേണ്ടത്  മലയാളികളാണ് .വിദ്വേഷം ഒന്നിനും പരിഹാരമല്ല

                                                   പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍ 

No comments: