Pages

Saturday, December 17, 2011

മുല്ലപെരിയാര്‍-- ചിദംബരം എരിതീയില്‍ എണ്ണയൊഴിയ്ക്കുന്നു


      മുല്ലപെരിയാര്‍--    ചിദംബരം എരിതീയില്‍      എണ്ണയൊഴിയ്ക്കുന്നു

മുല്ലപ്പെരിയാര്‍  വിഷയത്തില്കേരളത്തിനെതിരെ പരസ്യനിലപാടുമായി കേന്ദ്രമന്ത്രി പി ചിദംബരം. മുല്ലപ്പെരിയാര്‍  വിഷയത്തില്‍  സുപ്രീം കോടതി വിധി തമിഴ്നാടിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് ചിദംബരം പറഞ്ഞു. പിറവം ഉപതിരഞ്ഞെടുപ്പ് മുന്നില്കണ്ടാണ് കേരളത്തിലെ രാഷ്ട്രീയ കക്ഷികള്മുല്ലപ്പെരിയാറിന്റെ പേരില്ബഹളം വെയ്ക്കുന്നത്. ഉപതിരഞ്ഞെടുപ്പ് വേഗത്തിലായാല്രാഷ്ട്രീയകക്ഷികളുടെ ആശങ്കയും ഇല്ലാതാവും. തമിഴ്നാടിന് വേണ്ടിയാണ് മുല്ലപ്പെരിയാറില്അണകെട്ടിയത്. കേരളം ആശങ്കപ്പെടുന്നപോലെ അണക്കെട്ടിന് ബലക്ഷയം ഇല്ല- ചിദംബരം പറഞ്ഞു. ചെന്നൈയില്സംഘടിപ്പിച്ച മുല്ലപ്പെരിയാര്‍-കൂടംകുളം ആക്ഷന്കമ്മിറ്റി സമ്മേളനത്തില്സംസാരിക്കുന്നതിനിടെയാണ് എരിഞ്ഞുകൊണ്ടിരിക്കുന്ന മുല്ലപ്പെരിയാര്‍ പ്രശ്നത്തിലേയ്ക്ക് തന്റെ പ്രസ്താവനകളിലൂടെ ചിദംബരം എണ്ണ പകര്ന്നിരിക്കുന്നത്. കേരളത്തില്നിന്നുള്ള കേന്ദ്രമന്ത്രിമാരാരും ഇത്തരത്തില്കേരളത്തിനോ തമിഴ്നാടിനോ അനുകൂലമായ നിലപാട് സ്വീകരിക്കുകയോ അത്തരത്തില്പ്രസ്താവനകള്നടത്തുകയോ ചെയ്തിട്ടില്ല. പ്രശ്നത്തിന് മാന്യമായ പരിഹാരമെന്നതാണ് എകെ ആന്റണി, വയലാര്രവി തുടങ്ങിയവര്മുന്നോട്ടുവെയ്ക്കുന്ന നിര്ദ്ദേശം. ഇതിനിടെയാണ് തമിഴ്നാട്ടുകാരനായ ചിദംബരം തമിഴ്നാടിന് വേണ്ടി വാദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
മുല്ലപ്പെരിയാര്‍  വിഷയത്തില്കേരളത്തിനെതിരെ പരസ്യ നിലപാട് സ്വീകരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തിനെതിരെ ഭരണപ്രതിപക്ഷ ഭേദമെന്യേ കേരളത്തിലെ രാഷ്ട്രീയ നേതാക്കള്രംഗത്ത്. സുപ്രീം കോടതിവിധിയെ സ്വാധീനിക്കാന്ശ്രമിച്ച ചിദംബരത്തിന് കേന്ദ്രമന്ത്രിസഭയില്തുടരാന്അര്ഹതയില്ലെന്നാണ് ജലവിഭവമന്ത്രി പിജെ ജോസഫ് പറഞ്ഞിരിക്കുന്നത്. ചിദംബരം രാജിവയ്ക്കുകയോ അദ്ദേഹത്തെ പുറത്താക്കാന്പ്രധാനമന്ത്രി തയ്യാറാകുകയോ വേണമെന്നും ജോസഫ് ആവശ്യപ്പെട്ടു. ചിദംബരത്തിന്റെ പ്രസ്താവന പ്രതിഷേധാര്ഹമാണെന്ന കേന്ദ്ര ഭക്ഷ്യസഹമന്ത്രി കെ.വി തോമസ് പറഞ്ഞു. മുല്ലപ്പെരിയാറില്പുതിയ അണക്കെട്ട് വേണമെന്നതുതന്നെയാണ് നമ്മുടെ ആവശ്യം. ഇതില്വിട്ടുവിഴ്ചയില്ലെന്നും തോമസ് പറഞ്ഞു. ഇരുസംസ്ഥാനങ്ങളും തമ്മില്നല്ല ബന്ധം തുടരണമെന്നും ഇതിനു വേണ്ടിയാണ് പ്രധാനമന്ത്രി പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും ചിദംബരത്തിന്റെ പ്രസ്താവന പ്രധാനമന്ത്രിയുടെ ശ്രദ്ധയിലപെടുത്തുമെന്നും തോമസ് പറഞ്ഞു. ചിദംബരത്തിന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്ന കോണ്ഗ്രസ് നേതാവ് വി.എം സുധീരന്പറഞ്ഞു. ചിദംബരത്തിന്റെ പ്രസ്താവന ഒരുതരത്തിലും അംഗീകരിക്കാന്കഴിയില്ലെന്നും ഉപതെരഞ്ഞെടുപ്പ് മുന്നില്കണ്ടാണ് കേരളത്തിലെ രാഷ്ട്രീയ കക്ഷികള്ബഹളം വയ്ക്കുന്നതെന്നുമുള്ള പ്രസ്താവന കേരളത്തിലെ ജനകീയ സമരത്തെ വിലകുറച്ചുകാണിക്കുന്നതാണെന്ന് എഐസിസി അംഗം എം. ഷാനവാസ് എം.പി കുറ്റപ്പെടുത്തി.പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരെ പ്രവര്ത്തിച്ച ചിദംബരം പ്രസ്താവന പിന്വലിച്ച് മാപ്പുപറയണമെന്ന് പി.ടി തോമസ് എം.പി ആവശ്യപ്പെട്ടു


                                                                പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍




No comments: