Pages

Wednesday, December 7, 2011

ജയലളിത കേരള മക്കളുടെയും അമ്മയായിതീരണം


ജയലളിത കേരള മക്കളുടെയും                    അമ്മയായിതീരണം

മുല്ലപെരിയാര്‍
പ്രശ്നം ഇന്ന്പത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ആഘോഷിക്കുകയാണ്‌. കേരളത്തിലെ ജനങ്ങളും ഗവണ്മെന്റും മന്ത്രിമാരും സംഘടനകളും പ്രസ്താവനകള്ഇറക്കുന്നു. ജയലളിതയുടെ കോലം കേരളത്തിലും ഉമ്മന്ചാണ്ടിയുടെ കോലം തമിഴ്നാട്ടിലും കത്തിക്കുന്നു.
ഇവയെല്ലാം എന്തിന്‌?
മുല്ലപ്പെരിയാര്ഡാം മഹാരാജാക്കന്മാരുടെ കാലത്ത്‌ 113 കൊല്ലം മുമ്പ്തിരുവിതാംകൂറില്‍  പണിതതാണ്‌. അവിടെനിന്ന്ഇക്കാലമത്രയും തമിഴ്നാട്ടിലേക്ക്വെള്ളം നല്കുകയും തമിഴ്നാട്ടിലെ അതിര്ത്തി ജില്ലകളില്കാര്ഷിക വിള ഉല്പാദിപ്പിക്കുകയും ചെയ്തു. ഇപ്പോഴത്തെ പ്രശ്നം സമചിത്തതയോടുകൂടി കാണാന്തമിഴ്നാട്ടിലെ ജനങ്ങള്ക്കും കേരളത്തിലെ ജനങ്ങള്ക്കും കടമയുണ്ട്‌. വഴക്കിന്റെ അടിസ്ഥാനകാരണം ദ്രാവിഡ രാഷ്ട്രീയ പാര്ട്ടികള്തമ്മിലുള്ള വലുപ്പ ചെറുപ്പ വഴക്കാണ്എന്ന്പലരും പറയുന്നു.
കേരളം മുല്ലപ്പെരിയാറില്നിന്നും തമിഴ്നാടിന്വെള്ളം നല്കുകയില്ല എന്നു പറഞ്ഞിട്ടില്ല. മുല്ലപെരിയാര്‍  പൂര്ണമായും കേരളത്തിലൂടെ ഒഴുകുന്ന നദിയാണ്‌. മദ്രാസിലെ വൃഷ്ടി പ്രദേശങ്ങളില്നിന്നും പെരിയാറ്റില്വെള്ളം ലഭിക്കുന്നുമില്ല. ഇപ്പോഴത്തെ ആശങ്ക 113 കൊല്ലമായ അണ പൊട്ടിയാലുള്ള ഭവിഷ്യത്തുകളാണ്‌.
അടുത്തയിടെ ചൈനയിലും ഇന്ത്യയിലും അണകള്പൊട്ടി ആയിരക്കണക്കിന്നിരപരാധികളായമനുഷ്യര്‍  മരിക്കുകയുണ്ടായി. 113 കൊല്ലം മുമ്പ്പണിത അണക്കെട്ട്ദുര്ബലമാകുന്നു എന്ന ഭീതി കേരളത്തിനുണ്ട്‌. അണ പൊട്ടിയാല്കേരളത്തിലെ മൂന്ന്ജില്ലകളില്നിന്നായി ഏകദേശം 30 ലക്ഷംപേരോളം ഒഴുകിപ്പോകാന്ഇടയുണ്ട്‌. ഭയം ആരുമുണ്ടാക്കിയ ഭയമല്ല. മറിച്ച്വസ്തുതകളുടെ ചരിത്രം പഠിച്ചപ്പോള്‍ ജനങ്ങള്ക്കുണ്ടായ ഭയമാണ്‌. ജനവികാരത്തെമാനിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിന്ബാധ്യതയുണ്ട്‌. ഇതു മാത്രമാണ്കേരള ഗവണ്മെന്റ്ആവശ്യപ്പെടുന്നത്‌; വേറൊരു ഡാം പണിയുക. അതിന്തമിഴ്നാട്ടില്നിന്നും പണം തരേണ്ടതില്ല. പഴയതുപോലെ വെള്ളം തമിഴ്നാടിന്നല്കുകയും ചെയ്യാം.
എന്നിട്ടും എന്തിനാണ്തമിഴ്നാട്ഒരു പുതിയ ഡാമിനെ എതിര്ക്കുന്നതെന്ന്ആര്ക്കും മനസ്സിലാകുന്നില്ല.
മുല്ലപെരിയാര്‍ 
പൊട്ടിയാല്കേരളം മാത്രമല്ല ദുരിതം അനുഭവിക്കേണ്ടിവരിക. കേരള ജനതയുടെ ദുരിതത്തേക്കാള്ദീര്ഘകാല ദുരിതമായിരിക്കും തമിഴ്നാട്ടിന്ഉണ്ടാകുക എന്ന വസ്തുത തമിഴ്നാട്ഗവണ്മെന്റ്മനസ്സിലാക്കുന്നില്ല. മുല്ലപ്പെരിയാര്ഡാം പൊട്ടിയെന്നിരിക്കട്ടെ. പിന്നീട്ഒരു തുള്ളി ജലംപോലും മുല്ലപ്പെരിയാറില്നിന്നും തമിഴ്നാടിന്കിട്ടില്ല. കാരണം ഒരു ദുരന്ത സ്മരണയായമുല്ലപെരിയാരില്‍  മറ്റൊരു അണകെട്ടാന്കേരളീയര്‍ സമ്മതിക്കുകയില്ല. അപ്പോള്തമിഴ്നാടിന്റെ കമ്പം, തേനി, മധുര മുതലായ പ്രദേശങ്ങളിലെ കൃഷിയിടങ്ങള്വരളും; വൈദ്യുതോല്പാദനവും ഇല്ലെന്നാകും. ഇത്തമിഴ്നാട്ടില്ദുരന്തം വിതയ്ക്കും. ഒരു പുതിയ അണക്കെട്ടുണ്ടായാല്കേളത്തിലെ ജനങ്ങളെ ദുരന്തങ്ങളില്നിന്നും രക്ഷിക്കാം. തമിഴ്നാടിന്റെ അതിര്ത്തി ജില്ലകളില്ഉണ്ടാകുന്ന ദുരന്തവും പരിഹരിക്കാം.
ജയലളിതയെ തമിഴ്നാട്ടുകാര്വിളിക്കുന്നത്അമ്മ എന്നാണ്‌; കരുണാനിധിയെ കലൈജ്ഞര്എന്നാണ്‌. ജയലളിത തമിഴ്മക്കളുടെ മാത്രമല്ല കേരള മക്കളുടെയും അമ്മയായിത്തീരണം. രാഷ്ട്രീയമായ ഹ്രസ്വവീക്ഷണമല്ല ഒരമ്മയ്ക്കുണ്ടാകേണ്ടത്‌. സംസ്ഥാനാതിര്ത്തികള്കടന്ന്എല്ലാപേര്ക്കും അമ്മയായി തീരാന്ജയലളിതയെ അനുവദിക്കുക. കരുണാനിധി കലൈജ്ഞര്ആണ്‌. അതായത്കലയുടെ മര്മം കണ്ടയാള്‍. തീര്ച്ചയായും ഒരു കലാകാരന്റെ ഹൃദയം ദുരന്തങ്ങള്സൃഷ്ടിക്കാന്വഴിയൊരുക്കുകയില്ല. നിര്ഭാഗ്യമെന്നു പറയട്ടെ തമിഴ്നാട്ടിലെ പ്രാദേശിക രാഷ്ട്രീയത്തിന്റെ ഒഴുക്കുകളില്ഇന്ന്അവര്ഉള്പ്പെട്ടിരിക്കുകയാണ്‌.
വളരെ ഇടുങ്ങിയ ഹൃദയമുള്ള കുറച്ചുപേര്തമിഴ്നാട്രാഷ്ട്രീയത്തിലുണ്ട്‌. അവരുടെ ഭീഷണി വിശാലമായ രാഷ്ട്രതാല്പര്യത്തിന്വിരുദ്ധമാണെങ്കില്അവരോട്ചെറുത്തു നില്ക്കുവാന്പരിണിത പ്രജ്ഞരായ രണ്ടു രാഷ്ട്രീയ നേതാക്കള്ക്കും കഴിയണം. മാത്രമല്ല കോണ്ഗ്രസ,മാര്ക്സിസ്റ്റ്‌, ബിജെ.പി. മുതലായ ദേശീയ കക്ഷികളും പ്രശ്നത്തെ ഒരു ദേശീയ പ്രശ്നമായി കണ്ട്പരിഹരിക്കുന്നതിന്പരിശ്രമിക്കേണ്ടതുണ്ട്‌. ഒറ്റ ചോദ്യത്തിന്കലൈജ്ഞര്കരുണാനിധിയും അമ്മയായ ജയലളിതയും ഉത്തരം പറയണം. അണ പൊട്ടിയാല്ഏത്കാര്ത്തവീരാര്ജ്ജുനനാണ്ജല പ്രവാഹത്തെ തടഞ്ഞു നിര്ത്തുക. ഏത്നോഹിന്റെ പെട്ടകമാണ്അവരെ പ്രളയത്തില്നിന്ന്രക്ഷിക്കുക.
ഒരു കാര്യം ഇവിടെ എടുത്തു പറയട്ടെ. ജയലളിതയുടെയും കരുണാനിധിയുടെയുംകോലങ്ങള്‍ കത്തിച്ചതുകൊണ്ട്‌  പ്രശ്നങ്ങള്തീരില്ല. ഇത്തരം സംസ്കാരവിരുദ്ധമായ നടപടികളില്നിന്നും ജനങ്ങള്പിന്മാറണം. അനുരജ്ഞനത്തിന്റെ ഭാഷയില്വേണം ജനങ്ങള്സംസാരിക്കാന്‍. വികാരങ്ങള്അണപൊട്ടിയൊഴുകുമ്പോഴും നമ്മുടെ സംസ്കാരം അവയെ തടുത്തു നിര്ത്തി സമചിത്തതയോടെ പ്രശ്നത്തെ സമീപിക്കുകയാണു വേണ്ടത്‌.
മുല്ലപ്പെരിയാറില്ദുരന്തം ഉണ്ടായാല്‍ - ഉണ്ടാകാതിരിക്കട്ടെ- അതിന്റ ദുരന്തഫലങ്ങള്കേരളത്തില്മാത്രമായിരിക്കുകയില്ല. തമിഴ്നാടിനും ദുരന്തത്തിന്റെ പങ്ക്ഏറ്റു വാങ്ങേണ്ടി വരും എന്ന്തമിഴ്നാട്ടിലെ നേതാക്കന്മാര്ഓര്ത്തിരിക്കുന്നത്‌നല്ലതാണു . ജയലളിത കേരള മക്കളുടെയും  അമ്മയായിതീരണം.

                                                     പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍ 

No comments: