തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാക്കുന്നു
മുല്ലപെരിയാര്‍ വിഷയത്തില്‍ കേരളം ഒരു മനസായി പ്രതിഷേധം ശക്തമാക്കുമ്പോള്‍ തമിഴ്നാടും പ്രതിരോധവുമായി രംഗത്ത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി ജെ ജയലളിത പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനു പുറമെ നെറ്റ്‌വര്‍ക്ക് കൂട്ടായ്മകളിലും തമിഴ്നാട്ടുകാര്‍ എതിര്വാദവുമായി സജീവമാണ്.
ഡാം 999 എന്നസിനിമക്ക് പകരമായി മുല്ലപ്പെരിയാര്‍ ഡാം - ദ റിയല്‍ സ്റ്റോറി എന്ന ഡോക്യുമെന്ററി സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളായ ഫേസ്ബുക്കിലും യു ട്യൂബിലും ഇതിനോടകം ചലനങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞു. 116 വര്ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും സുരക്ഷിതമാണെന്നും സമയാ സമയങ്ങളില്‍ ആവശ്യമായഅറ്റകുറ്റപണികള്‍ നടത്തി വരുന്നുണ്ടെന്നും ഡൊക്യുമെന്ററി വിശദമാക്കുന്നു. അനാവശ്യ ഭീതി സൃഷ്ടിച്ചു പാട്ടക്കാരാര്‍ റദ്ദാക്കനാണ് കേരളം ശ്രമിക്കുന്നതെന്നാണ് മറ്റൊരു ആരോപണം.
അണക്കെട്ട് ഭദ്രമാണെന്ന് കാട്ടി ഇന്നലെയാണ് ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചത്. കേരളം അനാവശ്യ ഭീതി സൃഷ്ടിക്കുകയാണെന്നും ഉപദേശിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നുമാണ് ജയലളിതകത്തില് ആവശ്യപ്പെടുന്നു .

പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment