Pages

Sunday, November 6, 2011

വിലക്കയറ്റo


                               വിലക്കയറ്റo           
     എണ്ണക്കമ്പനികളെ സഹായിക്കുന്ന നടപടി
  

  സര്ക്കാര്ചെയ്ത ഏറ്റവും വലിയ മണ്ടത്തരവും ജനദ്രോഹവുമാണ് പെട്രോള്വിലനിയന്ത്രണം സര്ക്കാരില്നിന്ന് എടുത്തുമാറ്റി എണ്ണക്കമ്പനികളെ ഏല്പ്പിച്ചത്. 2009 ജനുവരിയില്നടപ്പാക്കിയ തീരുമാനം രാജ്യത്തെ ഓരോ പൗരന്റെയും ചുമലില്കയറ്റിവച്ച ഭാരം കുറച്ചൊന്നുമല്ല. മുന്പൊക്കെ, രണ്ടും മൂന്നും വര്ഷം കൂടുമ്പോള്ഒരിക്കലായിരുന്നു ഇന്ധനവില വര്ധന. അതും കഷ്ടിച്ച് ഒന്നോ രണ്ടോ രൂപ മാത്രം. അതു മാറി, ദിവസേനയെന്നോണം വില ഉയരുമെന്ന സ്ഥിതിയിലായി കാര്യങ്ങള്‍. പെട്രോള്ആഡംബരക്കാരുടെ ഉപയോഗവസ്തു ആണെന്ന പഴയ ധാരണ വച്ചു പുലര്ത്തുന്നവരുണ്ടാകാം. എന്നാല്‍, സാധാരണക്കാരില്സാധാരണക്കാരുടെ വരെ അവശ്യവസ്തുവാണ് പെട്രോള്‍. ഒരു ലിറ്റര്പെട്രോളിന് ഒരു രൂപ വിലകൂടിയാല്വീട്ടു മുറ്റത്തു വാങ്ങാന്കിട്ടുന്ന പഴത്തിനും പച്ചക്കറിക്കും വരെ വില കൂടും. ഏതെങ്കിലും തുണിക്കടയിലോ ഷോപ്പിങ് മാളിലോ ജോലിക്കു പോകുന്ന സാധാരണ പെണ്കുട്ടിയുടെ പോലും ജീവിതച്ചെലവിനെയും സാരമായി ബാധിക്കുമെന്നു തിരിച്ചറിയാന്‍, സാധാരണക്കാരെ മനസിലാക്കുന്ന മനക്കണക്കു മാത്രം മതി.

ഒരറ്റത്ത് ആകാശം മുട്ടുന്ന അഴിമതി. മറ്റൊരിടത്ത് പാതാളത്തോളം താഴ്ന്നിറങ്ങുന്ന ജീവിത സാഹചര്യം. രണ്ടിനും മധ്യത്തില്ഞെരുങ്ങിയമരുന്ന ജനങ്ങളോട് ഒരു വര്ഷം മുന്പ് പ്രധാനമന്ത്രിയും യുപിഎ നേതൃത്വവും പറഞ്ഞത് എല്ലാം ശരിയാക്കിത്തരാമെന്നായിരുന്നു. കഴിഞ്ഞ വര്ഷം ഡിസംബറില്വിലക്കയറ്റം വരുതിയിലാക്കുമെന്നും പ്രഖ്യാപനമുണ്ടായി. നാണയപ്പെരുപ്പവും ഭക്ഷ്യവിലക്കയറ്റവും പിടിച്ചുകെട്ടിക്കളയുമെന്ന് ഉറപ്പു പറയുന്ന പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും വാക്കുകള്ക്കിപ്പോള്നാലാംകിട ഫലിതത്തിന്റെ വിലപോലുമില്ല ജനമനസുകളില്‍. നാണയപ്പെരുപ്പം നിയന്ത്രിക്കാന്ഇരുപതുമാസത്തിനുള്ളില്പതിമൂന്നു തവണയാണു പലിശ നിരക്ക് ഉയര്ത്തിയത്. അതിനു മുന്പും പിന്പുമായി ഇന്ധന വില ഉയര്ത്തി, ഭക്ഷ്യവില കുത്തനെ കുതിപ്പിക്കുന്നു ഇതേ സര്ക്കാര്‍. ഏറ്റവുമൊടുവില്ലഭിക്കുന്ന കണക്കനുസരിച്ച് 12.21 ആണു ഭക്ഷ്യവിലക്കയറ്റത്തിന്റെ തോത്. കഴിഞ്ഞ ഒന്പതു മാസത്തെ ഏറ്റവും ഉയര്ന്ന നിരക്കാണിത്. ഇതിനകം വര്ധിച്ച പെട്രോള്വിലയും ഇനി വര്ധിക്കാനിരിക്കുന്ന ഡീസല്വിലയും കണക്കിലെടുത്താല് നിരക്ക് ഇനിയും ഉയരും. എന്നുവച്ചാല് രാജ്യത്തെ സാധാരണക്കാരന്റെ നടുവ് ഇനിയും വളരെക്കൂടുതല്വളയും, വയറ് വല്ലാതെ വിശക്കും.

വില കുറയ്ക്കാന്മാന്ത്രിക വടിയൊന്നും കൈവശമില്ലെന്ന് എന്നേ പ്രഖ്യാപിച്ചുകഴിഞ്ഞു, കേന്ദ്ര സര്ക്കാരും യുപിഎ നേതൃത്വവും. ഇന്ധനവില നിയന്ത്രണം എണ്ണക്കമ്പനികള്ക്കു കൈമാറിയ നടപടി റദ്ദാക്കുകയും ഇന്ധനത്തിനു മേല്ചുമത്തപ്പെട്ടിരിക്കുന്ന അധിക നികുതിയും സെസും പിന്വലിക്കുകയും ചെയ്താല്ഒരളവുവരെയെങ്കിലും നിയന്ത്രിക്കാം, നാണയപ്പെരുപ്പവും വിലക്കയറ്റവും. പതിവു പോലെ വാഹന പണിമുടക്കും പ്രക്ഷോഭവുമായി രംഗത്തു വന്നിട്ടുണ്ട് ഇടതുകക്ഷികളടക്കമുള്ള പ്രതിപക്ഷം. വിലനിയന്ത്രണാധികാരം എണ്ണക്കമ്പനികള്ക്കു കൈമാറിയ നടപടി ചെറുക്കാന്ഇന്ത്യന്പാര്ലമെന്റില്ഒരു പ്രമേയം കൊണ്ടുവന്ന് ഫലപ്രദമായ ചര്ച്ച നയിക്കാന്എന്തുകൊണ്ടു കഴിയുന്നില്ല പാര്ട്ടികള്ക്ക്? സാധാരണക്കാരെ പെരുവഴിയില്വലയ്ക്കുന്ന സമരവഴിപാടുകളെക്കാള്ആയിരം മടങ്ങു ഗുണം ചെയ്യും അത്തരം നടപടി. ഒന്നിനും മാന്ത്രികവടി കൈയിലില്ലെന്നു കൈമലര്ത്തുന്ന മന്മോഹന്ഭരണകൂടത്തോടും ഒരു വാക്ക്. എല്ലാം പരിഹരിക്കാന്പോന്ന വടി ജനങ്ങളുടെ കൈയിലുണ്ട്. വോട്ടുപെട്ടികളില്അതിന്റെ പ്രകമ്പനം വൈകാതെ കേള്ക്കാം. ഏതാനും സംസ്ഥാനങ്ങളില്തെരഞ്ഞെടുപ്പു വരുന്നുണ്ട് 2012ന്റെ തുടക്കത്തില്‍. അത്രമാത്രം ജനങ്ങളുടെ ക്ഷമ
പരിശോധിക്കരുത്
  
                                                         പ്രൊഫ്‌  ജോണ്‍ കുരാക്കാര്‍
 
Top of Form

No comments: