Pages

Wednesday, November 30, 2011

പുതിയ ഡാം നിര്മ്മിക്കും: വി.എസ്


പുതിയ ഡാം നിര്‍മ്മിക്കും : വി.എസ്‌‍‍‍‍


ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ മുല്ലപ്പെരിയരില്‍ പുതിയ ഡാം നിര്മ്മിക്കാന്‍ തയ്യാറാണെന്ന്പ്രതിപക്ഷ നേതാവ്വി.എസ്അച്യൂതാനന്ദന്‍. കേന്ദ്രസര്ക്കാരും കോടതിയും ഇക്കാര്യത്തില്‍ അനുകൂല നിലപാട്അറിയിച്ചാല്‍ ഉടനെ ഡാം നിര്മ്മിക്കാന്‍ തയ്യാറാണ്‌. ഇതിനുള്ള പണം 
എല്‍ ‍.ഡി.എഫ്തന്നെ കണ്ടെത്തും. അടുത്തമാസം മുല്ലപ്പെരിയാര്മുതല്എറണാകുളം വരെ സംഘടിപ്പിക്കുന്ന മനുഷ്യമതില്പ്രചാരണത്തില്നിന്നു തന്നെ നിമിഷങ്ങള്ക്കുള്ളില്പണം കണ്ടെത്തും. തമിഴ്നാടിന്റേയോ കേന്ദ്രസര്ക്കാരിന്റേയോ അരക്കാശുപോലും ഇക്കാര്യത്തില്ആവശ്യമില്ല.

 
ഡാംപൊട്ടിയാല്എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ്ജനങ്ങള്‍. ജീവനുംശകാണ്ട് ഓടണമോ വീടും കുടിയും സംരക്ഷിക്കണമോ എന്നറിയാത്ത അവസ്ഥയിലാണ്. ഇതു നാലു ജില്ലയെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. കേരളത്തെ മൊത്തം ബാധിക്കുമെന്നും വി.എസ്പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം സന്ദര്ശിക്കുന്നതിന്മുന്പ്മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു വി.എസ്‌. രാവിലെ വി.എസിന്റെ നേതൃത്വത്തില്ഇടതുമുന്നണി നേതാക്കളുടെ യോഗം ചേര്ന്നിരുന്നു. ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ വിളിച്ച ചര്ച്ച നടത്തുമെന്ന പ്രധാനമന്ത്രിയുടെ വാക്ക്അദ്ദേഹം പാലിക്കണമെന്നും വി.എസ്ആവശ്യപ്പെട്ടു. സി. ദിവാകരന്‍, എന്‍.കെ പ്രേമചന്ദ്രന്‍, പി.സി തോമസ്‌, മാത്യു ടി.തോമസ്, സി.പി.. സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍, .കെ.ശശീന്ദ്രന്‍, രാമചന്ദ്രന്കടന്നപ്പള്ളി, എല്‍.ഡി.എഫ്. കണ്വീനര്വൈക്കം വിശ്വന്തുടങ്ങിയവരും വി.എസിനൊപ്പം ഡാം സന്ദര്ശിക്കുന്നുണ്ട്‌. തേക്കടിയിലെ ബോട്ട്ജെട്ടിയില്നിന്നാണ്സംഘം മുല്ലപ്പെരിയാറിലേക്ക്തിരിച്ചത്‌.

പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍ 

No comments: