Pages

Wednesday, November 30, 2011

ഓര്‍ത്തോഡോക്സ് സഭ - കാരുണ്യ തീരം സെന്‍റര്‍


     ഓര്‍ത്തോഡോക്സ് സഭ - കാരുണ്യ തീരം സെന്‍റര്‍

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നിര്ധനരായ അര്ബുദ രോഗികള്ക്ക് സൌജന്യ താമസവും ഭക്ഷണവും ഒരുക്കി ആശുപത്രിക്ക് സമീപം മാര്‍ ഗ്രീഗോറിയോസ് കാരുണ്യതീരം ഗൈഡന്സ് സെന്‍റര്‍  ആരംഭിച്ചു .

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലൊസ് ദ്വിതീയന്‍  കാതോലിക്കാ ബാവ ഉദ്ഘാടനം നിര്വഹിച്ചു. മലങ്കര സഭയുടെ രണ്ടു ചിറകുകളാണ് ആതുരസേവനവും ആരാധനയമെന്ന് പരി.ബാവാ അഭിപ്രായപ്പെട്ടു. . ജി.സുധാകരന്എം.എല്‍ ‍.. മുഖ്യപ്രഭാഷണം നടത്തി. എല്ലാവരുടെയും സഹകരണത്തോടെ കാരുണ്യതീരം ഗൈഡന്സ് സെന്‍റര്‍   വളര്ന്നു വലുതാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. കീമോ തെറാപ്പിയും തുടര്ന്നുള്ള ചികില്സയും ആവശ്യമായി വരുന്ന രോഗികള്ക്ക് സ്ഥാപനം ആശ്രയകേന്ദ്രമായി മാറും. മൂന്നു നിലകളിലായി 100 പേര്ക്ക് താമസിക്കാനുള്ള സൌകര്യമാണ് ഒരുക്കിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ ‍50 പേര്ക്കാകും പ്രവേശനം. കൂടുതല്കാലം സാന്ത്വനം വേണ്ടവരെ തിരുവനന്തപുരത്തെ വിശ്രാന്തിഭവനിലേക്ക് മാറ്റാനും പരിപാടിയുണ്ട്. കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍സമ്മേളനത്തിനു മുന്നോടിയായി എത്തി ആശംസകല്‍  നേര്ന്നു . 
                    പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍

No comments: