Pages

Friday, August 28, 2026

മഴ പെയ്യാതെ നദികൾ കരകവിഞ്ഞൊഴുകി, നിമിഷങ്ങൾക്കകം പ്രളയം; നേപ്പാളിനെ നടുക്കി

 

മഴ പെയ്യാതെ  നദികൾ കരകവിഞ്ഞൊഴുകി, നിമിഷങ്ങൾക്കകം പ്രളയം; നേപ്പാളിനെ നടുക്കി

കാഠ്മണ്ഡുമഴ പെയ്യാതെയാണ് നേപ്പാളിലെ റസുവ ജില്ലയിൽ ഭോട്ടെകോഷി, തൃശൂലി നദികൾ കരകവിഞ്ഞൊഴുകിയത്. നിമിഷങ്ങൾക്കകം വ്യാപാര പാതകളും അണക്കെട്ടുകളും തകർന്നു. ആകാശത്ത് കരിമേഘങ്ങളോ താഴ്വരകളിൽ പേമാരിയോ ഇല്ലാതെ മലനിരകളിൽ നിന്ന് ഇരച്ചെത്തിയ കൂറ്റൻ മലവെള്ളപ്പാച്ചിലിന് പിന്നിൽഗ്ലോഫ്അഥവാ ഹിമതടാക വിസ്ഫോടനമാണെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.വെള്ളം പാഞ്ഞെത്തി; വീടുകളും മരങ്ങളും ഒലിച്ചുപോയി,

എന്താണ് ഗ്ലോഫ് ?

ഉയർന്ന മലനിരകളിലെ ഹിമാനികൾ ഉരുകുമ്പോൾ, ഒലിച്ചുവരുന്ന മണ്ണും പാറക്കല്ലുകളും അടിഞ്ഞുകൂടി സ്വാഭാവിക തടയണകൾ രൂപപ്പെടാറുണ്ട്. തടയണകളിൽ ജലം കെട്ടിക്കിടന്ന് കാലക്രമേണ വലിയ തടാകങ്ങളായി മാറുന്നു. ഇവയാണ് ഹിമതടാകങ്ങൾ. കോൺക്രീറ്റ് ഡാമുകളെപ്പോലെ ഉറപ്പുള്ളതല്ല മണ്ണും കല്ലും മഞ്ഞും ചേർന്നുള്ള പ്രകൃതിദത്ത തിട്ടകൾ. ആഗോളതാപനം മൂലം മഞ്ഞുരുകൽ ശക്തമാകുമ്പോൾ തടാകങ്ങളിലെ ജലനിരപ്പ് അപകടകരമായ അളവിൽ ഉയരും. ഭൂചലനമോ വലിയ ഹിമപാതമോ ഉണ്ടാകുമ്പോൾ സ്വാഭാവിക ഭിത്തികൾ തകരുന്നു.

ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായത്. സമയം പരിസരത്ത് ഒരിടത്തും മഴ പെയ്തിരുന്നില്ല. ചൈനയുമായുള്ള നേപ്പാളിന്റെ പ്രധാന വ്യാപാര പാതയായ റസുവഗഡി അതിർത്തി കേന്ദ്രം, ടിമുറെ, സ്യാഫ്രുബെസി, ബെത്രാവതി തുടങ്ങിയ പ്രദേശങ്ങൾ നിമിഷങ്ങൾക്കകം വെള്ളത്തിനടിയിലായി. 111 മെഗാവാട്ടിന്റെ റസുവഗഡി പദ്ധതി, ചിലിമെ, തൃശൂലി-3 ഉൾപ്പെടെ പത്തിലധികം ജലവൈദ്യുത പദ്ധതികൾ തകരുകയോ പ്രവർത്തനം പൂർണമായി നിർത്തിവയ്ക്കുകയോ ചെയ്തു.റസുവയിൽ നിന്ന് ഏകദേശം 36 കിലോമീറ്റർ അകലെ, സമുദ്രനിരപ്പിൽ നിന്ന് 5,100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലെൻഡെ നദിയിലേക്ക് കൂറ്റൻ മഞ്ഞുമല ഇടിഞ്ഞുവീണതാണ് ദുരന്തത്തിനു വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം. ഹിമപാതത്തിൽ നദീതടം പൂർണമായി അടഞ്ഞുപോവുകയും തുടർന്ന് അവിടെ രൂപപ്പെട്ട കൂറ്റൻ ജലസംഭരണി പെട്ടെന്ന് തകർന്ന് താഴേക്ക് കുതിച്ചൊഴുകുകയുമായിരുന്നുവെന്ന് കാഠ്മണ്ഡു സർവകലാശാലയിലെ പരിസ്ഥിതി ഗവേഷകൻ പ്രൊഫ. റിജൻ ഭക്ത കായസ്ഥ പറഞ്ഞതായി കാത്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: