ഇറാൻ ഇസ്രായേൽ യുദ്ധം വീണ്ടും അഅതിരൂക്ഷമായ രീതിയിൽ
വ്യോമാക്രമണങ്ങളുമായി ഇസ്രായേലും ഇറാനും.ടെഹ്റാൻ : കഴിഞ്ഞ ഏതാനും മണിക്കൂറുകളായി പശ്ചിമേഷ്യ വീണ്ടും യുദ്ധമുനയിലായിരിക്കുകയാണ്. ഇസ്രായേലും ഇറാനും തമ്മിൽ അതിരൂക്ഷമായ വ്യോമാക്രമണങ്ങളാണ് പരസ്പരം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ഏപ്രിൽ 8 മുതൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും തകർന്നു. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ മാരകമായ വ്യോമാക്രമണത്തിന് മറുപടിയായി ഇറാൻ ഇസ്രായേലിലേക്ക് നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചു. പിന്നാലെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ ശക്തമായ തിരിച്ചടി ആരംഭിച്ചതോടെ സംഘർഷം അതിരൂക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്.ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ, ഇസ്ഫഹാൻ , തബ്രിസ് , കാരജ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ വൻ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയതോടെ ഇറാന്റെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ ഇമാം ഖൊമേനി എയർപോർട്ടിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കുകയും പടിഞ്ഞാറൻ വ്യോമാതിർത്തി പൂർണ്ണമായി അടയ്ക്കുകയും ചെയ്തു. അതേസമയം, സമാധാന ചർച്ചകൾ അന്തിമ ഘട്ടത്തിൽ എത്തിനിൽക്കെ ഉണ്ടായ ഈ അപ്രതീക്ഷിത യുദ്ധസാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിക്കുകയും നിയന്ത്രണം പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, “ഇറാൻ ചെയ്തത് ഗുരുതരമായ തെറ്റാണ്, കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും,” എന്ന് ഇസ്രായേൽ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിൻ മുന്നറിയിപ്പ് നൽകി. ഉത്തരവ് ലഭിക്കുന്ന നിമിഷം ശത്രുവിനെ തകർക്കാൻ തങ്ങൾ സജ്ജമാണെന്ന് ഇസ്രായേൽ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയാൽ സാമിറും വ്യക്തമാക്കി. പശ്ചിമേഷ്യയിൽ യുദ്ധം അതിരൂക്ഷമായി തുടരുന്നു. വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷവും ലെബനനിലേക്ക് ഇസ്രായേൽ ആക്രമണം കടുപ്പിച്ചു. മുപ്പതിലധികംപേരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. അതിനിടെ 34പേര്‍ കൊല്ലപ്പെട്ടു. ഇറാനിലേക്കും ഇറാഖിലേക്കും ലെബനനിലേക്കും യുഎഇ പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. ഇന്ത്യക്കാർ രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസി അറിയിക്കു.ലോകരാഷ്ട്രങ്ങളിൽ ആശങ്കയുണർത്തുകയാണ് ഇറാൻ-ഇസ്രയേൽ യുദ്ധം. സംഘർഷത്തിന്റെ ആദ്യഘട്ടത്തിൽ യുഇഎ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ തുടങ്ങിയ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ അമേരിക്കൻ വ്യോമതാവളങ്ങളായിരുന്നു ഇറാൻ ലക്ഷ്യമിട്ടിരുന്നതെങ്കിലും ഒരാഴ്ച പിന്നിടുമ്പോൾ അതല്ല സ്ഥിതി. പശ്ചിമേഷ്യൻ രാജ്യങ്ങളല്ലാത്ത, നാറ്റോ അംഗത്വമുള്ള തുർക്കിയിലേക്ക് പോലും ഇറാന്റെ മിസൈലെത്തി. സൈപ്രസിലും അസർബൈജാനിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണങ്ങൾക്കപ്പുറം ഹോർമുസ് അടച്ചുകൊണ്ട് ലോകവ്യാപാരത്തിന്റെ ഗതിയെ തന്നെ ഇറാൻ മാറ്റിമറിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങളെ പോലെ, യൂറോപ്പും ഏഷ്യൻ രാജ്യങ്ങളും ഇപ്പോൾ ജാഗ്രതയിലാണ്. ഇറാനോ ഇസ്രയേലിനോ യുദ്ധം പുതുമയല്ല, അത് ഏതൊക്കെ രാഷ്ട്രങ്ങളെ ബാധിക്കുമെന്നും എത്രത്തോളം ദീർഘമായി തുടരുമെന്നുമാണ് ഇപ്പോഴുള്ള ആശങ്ക.
സുഹൃദ് രാജ്യം കൂടിയായ തുർക്കിയിലേക്ക് ഇറാൻ അയച്ച ബാലിസ്റ്റിക് മിസൈലിനെ നാറ്റോ സഖ്യമാണ് പ്രതിരോധിച്ചത്. ഇറാഖും സിറിയയും കടന്നുപോയ മിസൈൽ തുർക്കി അതിർത്തി കടക്കുന്നതിന് മുൻപേ തന്നെ കിഴക്കൻ മെഡിറ്ററേനിയൻ കടലിന് മുകളിൽ വെച്ച് നാറ്റോ പ്രതിരോധസേന നിർവീര്യമാക്കി. ഹതായ് പ്രവിശ്യയിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെടുത്തത്. തുർക്കി സംഭവത്തെ അപലപിക്കുകയും പ്രതിഷേധമറിയിക്കുകയും ചെയ്തു.ഉചിതമായ രീതിയിൽ തിരിച്ചടിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് തുർക്കി വ്യക്തമാക്കിയിട്ടുണ്ട്. ഇതാദ്യമായാണ് നാറ്റോ അംഗത്തിന് നേരെ ഇറാന്റെ പ്രകോപനമുണ്ടായത്. അമേരിക്കയുടെ എയർ ബേസ് തുർക്കിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും നിക്ഷ്പക്ഷ നിലപാടായിരുന്നു തുർക്കി തുടർന്നുവന്നിരുന്നത്. മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നും തുർക്കി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തുർക്കിയെ ആക്രമിച്ചിട്ടില്ലെന്നാണ് ഇറാൻ സായുധസേന പ്രസ്താവന ഇറക്കിയത്. തുർക്കിയുടെ പരമാധികാരത്തെ തങ്ങൾ ബഹുമാനിക്കുന്നുണ്ടെന്നുമാണ് പ്രസ്താവന വ്യക്തമാക്കുന്നത്. അങ്ങനെയെങ്കിൽ അജ്ഞാത മിസൈൽ എവിടെ നിന്ന് വന്നുവെന്ന അന്വേഷണത്തിലാണ് തുർക്കിയും.
ഇസ്രയേലായിരുന്നു അപ്രതീക്ഷിത ആക്രമണം ആരംഭിച്ചത്. ഇറാൻ ശക്തമായി പ്രതിരോധിക്കുകയും പ്രത്യാക്രമണങ്ങൾ തുടങ്ങുകയും ചെയ്തു. എന്നാൽ ഇതിന് വിരുദ്ധമായ പ്രതികരണമായിരുന്നു തുർക്കിയുടേത്. ഇറാനുമേലുള്ള അമേരിക്ക-ഇസ്രയേൽ ആക്രമണങ്ങളെ 'അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനം' എന്നാണ് തുർക്കി പ്രസിഡന്റ് രജബ് തയ്യിപ് എർദോഗൻ വിളിച്ചത്. ഇറാൻ പരമോന്നത നേതാവ് ഖമനേയിയുടെ കൊലപാതകത്തിൽ തനിക്ക് ഖേദമുണ്ടെന്നും ഇസ്രയേലിന്റെ പ്രകോപനമാണ് യുദ്ധത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ സമാധാനം നിലനിർത്താൻ എല്ലാ രാജ്യങ്ങളും ശ്രമങ്ങൾ നടത്തണമെന്നും ആവശ്യമെങ്കിൽ മധ്യസ്ഥത വഹിക്കാൻ തുർക്കി തയ്യാറാണെന്നായിരുന്നു വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാന്റെ പ്രതികരണം. അടുത്ത സുഹൃത്തായ ഇറാന്റെ ആക്രമണത്തെ ന്യായീകരിച്ച് നിലപാട് സ്വീകരിച്ചതിനിടെയായിരുന്നു തുർക്കിയുടെ അതിർത്തിക്ക് സമീപത്ത് നിന്ന്, ഇറാൻ അയച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന മിസൈൽ നാറ്റോ പ്രതിരോധ സേന നിർവീര്യമാക്കിയത്. നാറ്റോ അംഗവും ഇറാനിയൻ അയൽവാസിയുമായ തുർക്കി സംഘർഷത്തിൽ ഉൾപ്പെട്ട ആദ്യ സംഭവമായിരുന്നു ഇത്.
534 കിലോമീറ്റർ അതിർത്തി പങ്കിടുന്ന തുർക്കിയും ഇറാനും ചരിത്രപരമായി സങ്കീർണ്ണമായ ബന്ധങ്ങൾ പുലർത്തുന്നുണ്ട്. സമീപകാലത്ത് പശ്ചിമേഷ്യയിൽ നടന്ന സംഘർഷങ്ങളിലും പ്രോക്സി യുദ്ധങ്ങളിലും ഇരു രാജ്യങ്ങളും പലപ്പോഴും വിപരീത നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. എങ്കിലും അന്തർധാരയിൽ ശക്തമായ ബന്ധം നിലനിന്നിരുന്നു. ഊർജ വ്യാപാരം, കുർദ് പ്രശ്നം, മേഖലാ സ്ഥിരത എന്നിവയിൽ പൊതുവായ താൽപര്യങ്ങൾ ഇരുരാജ്യങ്ങൾക്കുമുണ്ട്. പലകാലങ്ങളിലായി രണ്ട് രാജ്യങ്ങളും തമ്മിൽ പിരിമുറുക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അതൊരിക്കലും സ്ഥിരതയിലോ വ്യാപാരബന്ധത്തിലോ ബാധിച്ചിരുന്നില്ല. തുർക്കിയുടെ പ്രധാന ഊർജവിതരണക്കാരാണ് ഇറാൻ. ആകെ ആവശ്യത്തിന്റെ 25 ശതമാനം വരെ ഇറക്കുമതി ചെയ്യുന്നത് ഇറാനിൽ നിന്നാണ്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, കുർദ് വിഭാഗങ്ങളെ (PKK/PJAK) നിയന്ത്രിക്കൽ, ഇറാഖ്/സിറിയ സ്ഥിരത നിലനിൽത്തുന്നതിലെ ഇടപെടൽ എന്നിവയിൽ തുർക്കി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
അരോഗ്യകരമായ നയതന്ത്രബന്ധം പുലർത്തുന്നതിനാൽ തന്നെ ഇറാനിൽ സമാധാനം പുലർത്തുന്നതിനുള്ള ഇടപെടലിനും തുർക്കി ശ്രമിക്കുന്നുണ്ട്. നാറ്റോ അംഗമായതിനാൽ യു.എസ്-ഇസ്രയേൽ നിലപാടുകളുമായി ചേർന്നുനിൽക്കുന്ന നിലപാട് തുർക്കിക്കുണ്ട്. എന്നാൽ ഇറാനുമായി സൗഹൃദരാഷ്ട്രമെന്ന ബന്ധം നിലനിർത്തുന്നുണ്ട്. അതായത് തുർക്കി സമാധാന-നയതന്ത്ര പാതയിലാണെന്ന് വ്യക്തം. മിസൈൽ ആക്രമണം ഉണ്ടായതോടെ ഇരുവരും തമ്മിൽ ഇപ്പോഴുള്ള ബന്ധം പിരിമുറുക്കത്തിലാണ്. എന്നാൽ ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ നാറ്റോ അംഗം കൂടിയായ തുർക്കിയുടെ പ്രത്യാക്രമണം കടുത്തതാവുമെന്നുറപ്പ്.തുർക്കിക്ക് പുറമേ അസർബൈജാന് നേരേയും ഇറാന്റെ മിസൈലുകളെത്തി. ഇറാനുമായി അതിർത്തി പങ്കിടുന്ന അസർബൈജാന്റെ വടക്കൻ മേഖലയായ നഖ്ചിവനിൽ രണ്ട് ഡ്രോണുകൾ പതിച്ചതായാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. രണ്ട് സാധാരണക്കാർക്ക് പരിക്കേറ്റു. എന്നാൽ ഇതും ഇറാൻ നിഷേധിക്കുകയും ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ ആണെന്ന് ആരോപിക്കുകയും ചെയ്തു. മാർച്ച് മൂന്നിന് സൈപ്രസിലും ഡ്രോണുകൾ പതിച്ചിരുന്നു. ബ്രിട്ടന്റെ വ്യോമതാവളത്തിന് നേരെയായിരുന്നു ആക്രമണം. ഇറാന്റെ ഷാഹെദ് ഡ്രോണുകൾക്ക് സമാനമായ ഡ്രോണുകളാണ് പതിച്ചതെങ്കിലും ഇത് ഇറാന്റെ ഡ്രോണല്ലെന്ന് യു.കെ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ പശ്ചിമേഷ്യയ്ക്ക് പുറത്തുണ്ടായ ആദ്യ ആക്രമണമായിരുന്നു ഇത്. ഇറാന് നേരെയുള്ള ആക്രമണങ്ങൾക്ക് ബ്രിട്ടീഷ് സൈനിക താവളങ്ങൾ വിട്ടുതരണമെന്ന യുഎസിന്റെ ആവശ്യത്തിന് യുകെ സമ്മതം നൽകിയതായി പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞതിന് പിന്നാലെയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നാലെ ഫ്രാൻസ്, ഗ്രീസ്, യു.കെ. എന്നീ രാഷ്ട്രങ്ങൾ അവരുടെ സൈന്യത്തെ സൈപ്രസിൽ വിന്യസിച്ചിട്ടുണ്ട്.മിസൈൽ-ഡ്രോൺ ആക്രമണം ഇറാന്റേയോ ഇസ്രയേലിന്റേയോ ഭാഗത്തുനിന്നുള്ളതായാലും പശ്ചിമേഷ്യയ്ക്ക് പുറത്തേക്ക് യുദ്ധം വ്യാപിക്കുന്നുവെന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മിഡിൽ ഈസ്റ്റ്, ഗൾഫ്, ലെവന്റ് മേഖല (സിറിയ ലബനൻ, ഇസ്രയേൽ, പലസ്തീൻ, ജോർദാൻ, തുർക്കി) എന്നിവിടങ്ങളിലാണ് തുടക്കമെങ്കിലും നേരിട്ടോ അല്ലാതെയോ പല രാജ്യങ്ങളിലേക്കും യുദ്ധത്തിന്റെ അലയൊലികൾ എത്തിയിരിക്കുന്നു. ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ യു.എസ്. അന്തർവാഹിനി ഇറാനിയൻ യുദ്ധക്കപ്പൽ മുക്കി. ഇതുവരെ മുപ്പതിലേറെ ഇറാൻ കപ്പലുകളെ ആക്രമിച്ചതായാണ് അമേരിക്ക അവകാശപ്പെടുന്നത്. ഇറാൻ യുദ്ധ കപ്പലായ ദേനയെ അമേരിക്കൻ അന്തർവാഹിനി ടോർപ്പിഡോ ചെയ്തതിനെ തുടർന്ന് കപ്പൽ ജീവനക്കാർക്ക് അഭയം നൽകിയത് ശ്രീലങ്കയായിരുന്നു. പലരും ശ്രീലങ്കയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഹോർമുസ് കടലിടുക്ക് അടച്ചിട്ടത് ആഗോള ഊർജ വിതരണത്തെ പ്രതിസന്ധിയിലേക്കെത്തിച്ചു. സമുദ്രപാതയില്ലാതായതോടെ കപ്പലുകൾ ദിവസങ്ങളോലം കടലിൽ കുടുങ്ങിക്കിടക്കേണ്ട സ്ഥിതിയാണ്. കടലിടുക്ക് കടക്കാൻ ശ്രമിച്ചാൽ ആക്രമിക്കുമെന്നാണ് ഇറാന്റെ ഭീഷണി. ഇറാനിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ വലിയ ഇറക്കുമതിക്കാരായ ഏഷ്യൻ രാജ്യങ്ങളുൾപ്പെടെ ഇതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുകയാണ്. ഊർജ പ്രതിസന്ധി മുതൽ സാമ്പത്തികാഘാതങ്ങളിലേക്കാണ് ഇത് കൊണ്ടെത്തിക്കുകയെന്ന് വ്യക്തം. ആഗോള സമ്പദ് വ്യവസ്ഥയിൽ അതിന്റെ സൂചനകൾ ഇതിനകം തന്നെ പ്രതിഫലിച്ചുതുടങ്ങിയിട്ടുണ്ട്. ഓഹരി വിപണിയിലെ വലിയ ചാഞ്ചാട്ടം ദിവസങ്ങളായി നിക്ഷേപകരുടെ നെഞ്ചിടിപ്പിക്കുന്നു.
ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ പാകിസ്താന് നേരിട്ട് പങ്കില്ലെങ്കിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പാകിസ്താന്റെ സുരക്ഷ, സമ്പദ്വ്യവസ്ഥ, ആഭ്യന്തര സ്ഥിരത എന്നിവയെ ബാധിക്കുന്ന നിരവധി കാരണങ്ങൾ ഈ യുദ്ധത്തിലുണ്ടെന്നതിനാലാണത്. ഇറാനിലെ അധികാരഘടന മാറ്റുന്നതിനാണ് യുഎസ്-ഇസ്രയേൽ സഖ്യം ശ്രമിക്കുന്നതെന്ന വാദങ്ങളുണ്ട്. അതിനാൽ ഇറാനിലെ ദീർഘകാല അസ്ഥിരതയോ ഭരണഅട്ടിമറിയോ ഉണ്ടായാൽ ബലോചിസ്ഥാനിലെ വിഘടനവാദ പ്രസ്ഥാനങ്ങൾ (Baloch separatists) ശക്തിപ്പെടാം. ഇത് പാകിസ്താനെ നല്ല രീതിയിലാവില്ല ബാധിക്കുക. ഇറാനും പാകിസ്താനും പങ്കിടുന്ന ബോർഡറിൽ ഇന്ത്യ-ഇസ്രയേൽ-താലിബാൻ സഹകരണം വർധിക്കുമെന്ന ഭയമുണ്ട് ('Israeli border moved to Taftan' എന്നാണ് ചില പാകിസ്താൻ ഉദ്യോഗസ്ഥർ പറയുന്നത്. ഇത് പാകിസ്താന്റെ ആണവ പരിപാടിക്ക് ഭീഷണിയാണ്.
സൗദി അറേബ്യയുമായുള്ള പ്രതിരോധ കരാർ ആണ് മറ്റൊരു ആശങ്ക. - 2025 സെപ്തംബറിൽ പാകിസ്താനും സൗദി അറേബ്യയും ഒപ്പിട്ട Strategic Mutual Defence Agreement (SMDA) പ്രകാരം, ഒരു രാജ്യത്തിന് നേരെയുള്ള ആക്രമണം മറ്റൊന്നിന്നേരെയുള്ള ആക്രമണമായി കണക്കാക്കും. ഇറാൻ, സൗദി അറേബ്യയിലോ ഗൾഫ് രാജ്യങ്ങളിലോ വീണ്ടും ആക്രമണം നടത്തിയാൽ പാകിസ്താനെ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നതിലേക്കാവും ഇതെത്തിക്കുക.
പാകിസ്താൻ യുദ്ധത്തിന്റെ നേരിട്ടുള്ള ഭാഗമല്ല, നിലവിൽ ഭീഷണിയില്ലെന്നാണ് പാക് വിദേശകാര്യമന്ത്രി പറഞ്ഞത്. എന്നാൽ നേരിടിടല്ലാത്ത ആഘാതങ്ങളുണ്ടാവുമെന്ന് അവർ തന്നെ സമ്മതിക്കുന്നുമുണ്ട്. യുദ്ധം മൂലം എണ്ണ വില കുത്തനെ ഉയരുന്നു, ഡോളർ ശക്തിപ്പെടുന്നു. മറ്റ് ഏഷ്യൻ രാജ്യങ്ങളെ പോലെ തന്നെ പാകിസ്താന്റെ ഇറക്കുമതി ബില്ലും ഇന്ധന ചിലവും വർധിക്കും. അതേസമയം പാകിസ്താൻ ഇപ്പോൾ നിക്ഷ്പക്ഷമായ നിലപാട് തുടരുകയാണ്. ഇറാനെ അപലപിക്കുകയും സൗദിയെ പിന്തുണയ്ക്കുകയും ചെയ്യുകയായിരുന്നു ആദ്യഘട്ടത്തിൽ ഇറാൻ സ്വീകരിച്ച നിലപാട്.
ഇറാൻ-ഇസ്രയേൽ യുദ്ധത്തിലേക്ക് പ്രോക്സികളും കടന്നുവന്നാൽ യുദ്ധം വ്യാപിക്കുമെന്നുറപ്പ്. കുർദുകളടക്കം യുദ്ധത്തിൽ പങ്കുചേരുമെന്ന റിപ്പോർട്ടുകൾ ഇതിനോടകം തന്നെ പുറത്തുവരികയും ചെയ്തിട്ടുണ്ട്. ഇറാനുമായുള്ള യുദ്ധത്തിന് ഇറാഖിലെ കുർദുകളുടെ പിന്തുണ അമേരിക്ക തേടിയിരുന്നു. സ്വയം ഭരണമാവശ്യപ്പെട്ട് പ്രക്ഷോഭം നയിക്കുന്ന ഇറാനിലെ കുർദുകളെ സൈനികമായി സഹായിക്കാനാണ് അമേരിക്ക ഇറാഖിലെ കുർദുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇറാൻ ഭരണകൂടത്തോട് എതിർപ്പുള്ള കുർദ്സംഘങ്ങളിൽ ആയുധപരിശീലനം സിദ്ധിച്ച ആയിരക്കണക്കിനുപേരുണ്ടെന്നാണ് കരുതപ്പെടുന്നത്. അവർ കരയുദ്ധത്തിനിറങ്ങിയാൽ ഇറാൻഭരണകൂടത്തിന് അത് വലിയ വെല്ലുവിളിയാകും. ഇപ്പോഴത്തെ യുദ്ധത്തിലേക്ക് ഇറാഖ് കൂടി വലിച്ചിഴയ്ക്കപ്പെടാനും സാധ്യതയുണ്ട്. ഇറാനിലെയും ഇറാഖിലെയും കുർദിഷ്സംഘങ്ങൾ യുദ്ധത്തിൽ പങ്കാളികളായാൽ, കരയിൽ പോരിനിറങ്ങുന്ന ആദ്യ സംഘമാകും അവർ. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെതിരേ (ഐ.എസ്.) പോരാടാനിറങ്ങിയ പരിചയം കുർദിഷ് സംഘങ്ങൾക്കുണ്ട്
ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ പ്രോക്സികളുടെപങ്ക് വളരെ നിർണായകമായിരുന്നു. ഇറാന്റെ പ്രധാന ആയുധമാണ് ഈ സംഘങ്ങൾ. ഇറാൻ ദീർഘകാലമായി 'Axis of Resistance' എന്നറിയപ്പെടുന്ന ഒരു ശൃംഖലയിലൂടെ ഇസ്രയേലിനെതിരെ പ്രോക്സി യുദ്ധം നടത്തിവരുന്നുണ്ട്. എന്നാൽ യു.എസ്.-ഇസ്രയേൽ സംയുക്ത ആക്രമണങ്ങൾക്ക് ശേഷം ഈ പ്രോക്‌സി ശൃംഖല ദുർബലമായെന്നാണ് കണക്കാക്കപ്പെടുന്നത്. ഹിസ്ബുള്ള, യെമൻ ഹൂതികൾ, ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് സംഘങ്ങൾ, പാലസ്തീനിലെ ഹമാസ് തുടങ്ങിയ പ്രോക്സി സംഘങ്ങളെ ഇറാൻ പിന്തുണയ്ക്കുന്നുണ്ട്. ഇവർ ഇസ്രയേലിനെതിരേ പലഘട്ടങ്ങളിലായി പ്രവർത്തിച്ചിട്ടുമുണ്ട്. ഇറാന് വേണ്ടി ഇവർ രംഗത്തിറങ്ങിയാൽ യുദ്ധത്തിന്റെ സ്വഭാവം തന്നെ മാറേണ്ടതായിരുന്നു, എന്നാൽ പ്രോക്സികളെ തുടക്കത്തിലേ തന്നെ ദുർബലപ്പെടുത്തിക്കൊണ്ട് ഇറാനെ നേരിട്ട് ആക്രമിക്കുക എന്ന തന്ത്രമാണ് അമേരിക്കയും ഇസ്രയേലും പയറ്റുന്നത്.
ചുരുക്കത്തിൽ, യുദ്ധം ഇപ്പോൾ തന്നെ പശ്ചിമേഷ്യയ്ക്ക് പുറത്തേക്ക് വ്യാപിക്കാൻ തുടങ്ങിയിരിക്കുന്നു. ആക്രമണത്തിന്റേയും പ്രത്യാക്രമണങ്ങളുടേയും തീവ്രത അനുസരിച്ചായിരിക്കും മുന്നോട്ടുള്ള നീക്കങ്ങൾ. നിരുപാധികം കീഴടങ്ങണമെന്നാണ് ഇറാനുള്ള അമേരിക്കയുടെ അന്ത്യശാസനം. എന്നാൽ 'ഫലപ്രദമായ' ബദൽ ഇല്ലാത്തപക്ഷം അത് സാധ്യമല്ലെന്ന് ഇറാനും ആവർത്തിക്കുന്നു.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment