Pages

Friday, May 29, 2026

പുസ്തക നിരൂപണം യന്ത്ര ചിന്തയുടെ തന്ത്രങ്ങൾ - ഡോ മനോജ് കോമത്ത്

 

പുസ്തക നിരൂപണം

 

യന്ത്ര ചിന്തയുടെ തന്ത്രങ്ങൾ -

ഡോ  മനോജ് കോമത്ത്

" യന്ത്ര ചിന്തയുടെ  തന്ത്രങ്ങൾ  "എന്ന ശാസ്ത്ര പുസ്തകം  വിജ്ഞാന പ്രദമാണ് . ശാസ്ത്ര ത്തിന്റെ  അതിവേഗത്തിലുള്ള  വളർച്ച  വ്യക്തമാകുന്ന ഒരു പുസ്തകമാണിത് . കൃത്രിമ  ബുദ്ധിയുടെ  സർവതല സ്പർശിയായ  വ്യാപനം ഇന്ന്  നടന്നുകൊണ്ടിരിക്കുകയാണ് ,ഭൗതിക ശാസ്ത്രത്തിൽ  ഗവേഷണ ബിരുദം നേടിയിട്ടുള്ള  ഡോ .മനോജ് കോമത്ത്  അറിയപ്പെടുന്ന  ഒരു ശാസ്ത്രജ്ഞനാണ്‌ . നിരവധി ശാസ്ത്ര പുസ്തകങ്ങൾ  അദ്ദേഹം രചിച്ചിട്ടുണ്ട് .കൂടാതെ   ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ  ശാസ്ത്ര ലേഖങ്ങൾ  എഴുതിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തി കൂടിയാണ് .

കൃതിമ ബുദ്ധിയുടെ വിളയാട്ടം മനുഷ്യ മസ്തിഷ്ക്കത്തെയും സർഗ്ഗാത്മകതയെയും  കൂടുതൽ  വെല്ലു വിളിക്കുകയാണ് . ഗണന വിദ്യ , നിർമിത ബുദ്ധി , റോബോട്ടുകൾ   നാഡിനിവേശ  സങ്കേതകങ്ങൾ , ചിന്തിക്കുന്ന യന്ത്രങ്ങൾ   തുടങ്ങി  അഞ്ചു അദ്ധ്യയങ്ങൾ    പുസ്തകത്തിൽ  ഉൾപ്പെടുത്തിയിട്ടുണ്ട് .ഒരു കാലത്ത്  സയൻസ് ഫിക്‌ഷൻ  എന്ന് കരുതിയിരുന്ന   പല ശാസ്ത്ര  കല്പിത കഥകളും  ഇന്ന്  യാഥാർഥ്യമായി  വന്നിരിക്കുകയാണ് .

 

യന്ത്രങ്ങൾക്ക്  ചിന്തിക്കാൻ ആകുമോ ? എന്ന  കൗതുകമാണ്  ഈ പുസ്തകത്തിൽ  പ്രതിപാദിക്കുന്നത് . സാങ്കേതികവിദ്യവികാസങ്ങളുടെ ചരിത്രമാണ്  ഇവിടെ വിവരിക്കുന്നത് . കമ്പ്യൂട്ടിങ് , ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് , റോബോട്ടിക്‌സ് ,ന്യൂറോ ടെക്നോളജി  തുടങ്ങിയ മേഖലകളിലെ  പടി പടി, ആയുള്ള  വികാസം ,ശാസ്ത്രകാരമാരുടെ  സംഭാവന  എന്നിവ ഈ  പുസ്തകത്തിൽ വിവരിക്കുന്നു , പല നേട്ടങ്ങളുടെയും ചിത്രങ്ങൾ  ഇതിൽ ചേർത്തിട്ടുണ്ട് , ചിന്തിക്കുന്ന  യന്ത്രങ്ങളുടെ  ഭാവി സാധ്യത  പരിശോധിക്കുന്ന  കമ്പ്യൂട്ടിങ്  സങ്കേതങ്ങളുടെ  പിൻബലത്തിൽ  നിർമിതബുദ്ധി  സ്വായത്തമാക്കിയ  റോബോടോക് കുഞ്ഞുങ്ങൾ  നമ്മുടെ  വീടുകളിൽ   വിവിധ തരം  ജോലികളിൽ  ഏർപ്പെടുന്നു . ഡോ  മനോജിന്റെ  ഈ പുസ്തകം  ശാസ്ത്രകുതുകികൾക്ക്  ഏറെ പ്രീയങ്കരം തന്നെ .

 

പ്രൊഫ്, ജോൺ കുരാക്കാർ

 

No comments: