മുഖ്യമന്ത്രി കസേരയിൽ
ആര് ? എന്തിനു കടിപിടി ?
എം.പി മാർ
ആരും കേരള അസംബ്ലിയിൽ മത്സരിക്കേണ്ടതില്ല എന്ന ഹൈക്കമാന്റ് തീരുമാനം കാറ്റിൽ പറത്തിയോ ?UDF മുന്നണിക്ക് 102 സീറ്റ് കിട്ടിയപ്പോൾ എല്ലാം
മറന്ന് മുഖ്യമന്ത്രി കസേരക്ക് വേണ്ടി കടിപിടി കൂട്ടുന്നത് ശരിയോ ? ഇന്ന് കേരളത്തിൽ
നടന്ന് കൊണ്ടിരിക്കുന്ന സങ്കീർണ്ണമായ പ്രശ്നങ്ങൾക്കും പൂർണ്ണ ഉത്തരവാദി.ആര് ? ഹൈക്കമാന്റ്
എടുത്ത തീരുമാനത്തിന് ഘടകവിരുദ്ധമായി, ഏകപക്ഷീയമായി ' കേരളത്തിന്റെ മുഖ്യമന്തി 'താനാണ്
എന്ന ഒരാളുടെ ഏകാധിപത്യപരമായ തീരുമാനത്തെ ജനം ചോദ്യം ചെയ്യുന്നതിൽ തെറ്റ് പറയാൻ സാധിക്കുമോ
?വോട്ട് ചെയ്ത ജനങ്ങളുടെ ഇഷ്ടങ്ങൾക്ക് പുല്ല് വില കൽപ്പിച്ച്, പതിനായിരങ്ങളുടെ ഭൂരിപക്ഷത്തിൽ
വിജയിപ്പിച്ച വോട്ടർമാരോട് നന്ദികേട് കാണിക്കുന്നത് ശരിയല്ല.ജനാധിപത്യത്തിൽ ജനങ്ങളാണ്
രാജാവ്.
ഒരു തെരഞ്ഞടുപ്പോടെ കേരളം ആർക്കും തീറെഴുതി തന്നിട്ടില്ല എന്ന് ഓർമ്മയിൽ ഉണ്ടായിരിക്കണം.ഇനിയും
തെരഞ്ഞെടുപ്പുകൾ വരാനുണ്ട്. ഈ ജനങ്ങൾ തന്നെയാണ് നാളെയും വോട്ട് ചെയ്യേണ്ടവർ.102 സീറ്റ്
നൽകി നിങ്ങളെ ജയിപ്പിച്ച് ജനങ്ങളെ പരിഹസിച്ചു,
വെല്ലുവിളിച്ചു നടക്കരുത് .ജനങ്ങൾ കൂടെ ഉണ്ടെങ്കിലേ ഒരാൾ നേതാവ് ആകൂ .അവരില്ല എങ്കിൽ
നിങ്ങൾ വട്ടപ്പൂജ്യം മാത്രം.പാർട്ടിയിലെ ജനാധിപത്യം
നീതിയുടെ മാർഗ്ഗമായിരിക്കണം.ആ നീതി ആദ്യം പുലർത്തേണ്ടത് ആ പാർട്ടിയെ നയിക്കുന്ന നേതാവായിരിക്കണം.അനീതിയുടെ
വക്താവായ നേതാവിനെ ചോദ്യം ചെയ്യാൻ ജനാധിപത്യം അവകാശം നൽകുന്നുണ്ട്. ചങ്കൂറ്റമുള്ളവന്റെ
അടിപതറാത്ത വാക്കുകൾക്ക് കേരളം നൽകിയ സമ്മാനമാണ് 102 സീറ്റ് .വർഗ്ഗീയ വിഷപ്പാമ്പുകൾ
കേരളത്തിൽ വിഷം ചീറ്റുമ്പോൾ അതിനു മറുപടി പറയാൻ
ഒരുത്തനെ മാത്രമേ ജനം കണ്ടുള്ളൂ .അത് സതീശൻ
മാത്രമാണ് .മുഖ്യമന്ത്രിയുടെ ആ കസേരയിൽ ഇരിക്കുന്ന ആൾ ജന സമ്മതനായിരിക്കണം
കുരാക്കാർ
No comments:
Post a Comment