മലങ്കര ഓർത്തഡോൿസ് സഭയുടെ അവിഭാജ്യ ഘടകമായ സെമിത്തേരികളിൽവിഘടിച്ചു നിൽക്കുന്ന പാത്രിയർക്കീസ് വിഭാഗ വൈദീകർഅതിക്രമിച്ചു കയറി ഇനിയും പ്രശ്നമുണ്ടാക്കരുത്
മലങ്കര ഓർത്തഡോൿസ് സഭയുടെ അവിഭാജ്യ ഘടകമായ സെമിത്തേരികളിൽവിഘടിച്ചു നിൽക്കുന്ന പാത്രിയർക്കീസ് വിഭാഗ വൈദീകർ പ്രവേശിക്കരുതെന്ന നിയമത്തെ കാറ്റിൽ പറത്തിയവരുടെ,പറത്തുന്നവരുടെ ഉദ്ദേശം ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കലാണ്. സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് വന്ന ബില്ലിന്റെ നിയമവശങ്ങൾ അറിയാമെങ്കിലും ഈസ്റ്റർ ദിനത്തിൽ ഇവർ മനപൂർവ്വം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നു ....
നാടിനേ കണ്ണീരണയിച്ച വേർപാടിൽ ആശ്വാസ വാക്കുകൾ ആകുന്നതിന് പോലും ഓരോ വികാര അവസരങ്ങളും നിയമത്തെ വെല്ലുവിളിച്ചു പൊതുസമൂഹത്തെ തെറ്റിധരിപ്പിച്ചു സംഘർഷം ഉണ്ടാക്കലാണ്....വിശ്വാസികൾക്ക് പ്രവേശിക്കാൻ , മൃതശരീരം അടക്കാൻ പള്ളിയുടെ ഗേറ്റ് തുറന്നിട്ടിട്ടും , അനാവശ്യ സംസാരങ്ങൾ ഒഴിവാക്കാൻ പോലീസ് അധികാരികൾ മുൻകൂട്ടി സ്ഥലത്തെത്തി ശ്രമിക്കുമ്പോഴും അനധികൃത ആവശ്യങ്ങളുമായ് മറുവിഭാഗം സംഘർഷം ഉണ്ടാക്കുകയാണ്..മൃതശരീരങ്ങളെ കരുവാക്കുന്ന ശൈലി ക്രൈസ്തവ സമൂഹത്തിന് ചേർന്നതല്ല.മലങ്കര സഭയുടെ കട്ടച്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ രേഖമൂലം ആവശ്യപ്പെട്ടാൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വൈദികരാൽ ദേവാലയത്തിൽ തന്നെ സംസ്കാരശുശ്രുഷ നടത്താമെന്നിരിക്കെ അങ്ങനെ ഒരു ആവശ്യം ലഭിക്കാത്ത പക്ഷം യാക്കോബായ വിശ്വാസികൾക്ക് സെമിത്തേരിയിൽ പ്രവേശഷിച്ചു സംസ്കാരം നടത്താൻ പള്ളിയുടെ ഗേറ്റ് തുറന്നിടുകയും, സംഘർഷ സാധ്യത കയ്യേറ്റ ശ്രമവും മുന്നിൽ കണ്ടു , നിയമ സംരക്ഷണം ഉറപ്പു വരുത്താൻ സ്ഥലത്തുണ്ടായ പോലീസും നിയമപാലകർ മുൻകൂട്ടി ഓർമ്മിപ്പിച്ചിട്ടും അത് വകവയ്ക്കാതെ വിഘടന വിഭാഗം മലങ്കര ഓർത്തഡോൿസ് സഭയുടെ ദേവാലയത്തിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചതാണ് തർക്കത്തിന് കാരണം ഇത് സ്ഥലത്തുണ്ടായ നിയമപാലകർ തടഞ്ഞു...സെമിത്തേരി ബില്ല് പ്രകാരം വിശ്വാസികളെ പോലീസുകാർ തടഞ്ഞിട്ടില്ല... എന്നാൽ മലങ്കര സഭയുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള കട്ടച്ചിറ പള്ളിയിൽ ശുശ്രുഷ അനധികൃതമായി നടത്താൻ യാക്കോബായ വൈദികർക്ക് നിയമമില്ല..ദേവാലയത്തിൽ അതിക്രമിച്ചു കയറിയതിനും പോലീസിനെ കയ്യേറ്റം ചെയ്തതിനും നിയമനടപടികൾ എടുക്കണം..
Prof.
John Kurkar.
No comments:
Post a Comment