Pages

Sunday, March 29, 2026

വിമാനസഞ്ചാരം ഒരു ഭാഗ്യ പരീക്ഷണം ആയിമാറാൻ പാടില്ല

 

വിമാനസഞ്ചാരം ഒരു ഭാഗ്യ പരീക്ഷണം ആയിമാറാൻ പാടില്ല 

സർവീസ് നടത്തുന്ന നമ്മുടെ രാജ്യത്തെ യാത്രാ വിമാനങ്ങളിൽ അമ്പതു ശതമാനവും തകരാറുള്ളവയാണെന്ന പാർലമെന്ററി സമിതിയുടെ റിപ്പോർട്ട് വിമാന യാത്രക്കാരിലെല്ലാം ആശങ്ക സൃഷ്ടിക്കുന്നതാണ്. 2025 ജനുവരി മുതൽ ഫെബ്രുവരി വരെ പരിശോധന നടത്തിയ 754 വിമാനങ്ങളിൽ 377ലും പ്രശ്നങ്ങൾ ഉണ്ടെന്നാണ് സമിതിയുടെ കണ്ടെത്തൽ. അഹമ്മദാബാദ് വിമാന അപകടത്തെ തുടർന്നാണ് വിമാനങ്ങളുടെ പ്രവർത്തന ക്ഷമത പരിശോധിക്കാൻ തുടങ്ങിയത്. തകരാർ ഏറ്റവും കൂടുതൽ ഇൻഡിഗോയ്ക്കാണ്.  405 വിമാനങ്ങളിൽ 148 ലും തകരാറുകൾ കണ്ടെത്തി. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ കാര്യവും മറ്റൊന്നല്ല. എയർ ഇന്ത്യയുടെ 166 വിമാനങ്ങളിൽ 137 ഉം തകരാർ ഉള്ളവയാണന്ന്  കണ്ടെത്തി . 

അഹമ്മദാബാദ് വിമാനാപകടത്തെത്തുടർന്ന് 2025 ജൂലായ് ഒന്നിനും നാലിനും ഇടയിൽ എയർ ഇന്ത്യയിൽ നടത്തിയ ഡി.ജി.സി. ഓഡിറ്റിനെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്. അടിയന്തര തകരാറുൾപ്പെടെ നൂറോളം സുരക്ഷാ വീഴ്ചകൾ കണ്ടെത്തി. വിമാന സുരക്ഷയ്ക്കുള്ള എയർവർത്തിനസ് റിവ്യൂ സർട്ടിഫിക്കറ്റില്ലാത്ത എട്ട് വിമാനങ്ങൾക്ക് എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി. സുരക്ഷാ ലംഘനങ്ങൾക്ക് എയർ ഇന്ത്യയ്ക്ക് മാത്രം ഡി.ജി.സി. നൽകിയത് ഒമ്പത് കാരണം കാണിക്കൽ നോട്ടീസുകളാണ്. യാത്രക്കാരുടെ ജീവൻ വച്ചുള്ള കളിയാണിതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ബോയിംഗ് 787, 777 വിമാനങ്ങളിലെ പൈലറ്റുമാർക്ക് മതിയായ പരിശീലനം ലഭിച്ചിട്ടില്ലെന്നും സമിതി വിലയിരുത്തുന്നു. വൈമാനികർ പരിശീലനം ലഭിക്കാത്തവരായാൽ അപകടം ക്ഷണിച്ചു വരുത്തുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.വ്യോമയാന രംഗത്തെ നിയന്ത്രിക്കുന്ന ഡി.ജി.സി.എയുടെ ശേഷിയെക്കുറിച്ചും കമ്മിറ്റി ആശങ്കപ്പെടുന്നു. ജീവനക്കാരുടെ കുറവ് അതിവേഗം വികസിക്കുന്ന വ്യോമയാന മേഖലയെ ബാധിക്കും. ആവശ്യത്തിന് കാബിൻ ജീവനക്കാരില്ല. 48.3 ശതമാനം തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്.​മ്മദാബാദ് -​ ​ണ്ട​ ​​ ​ന്ത്യ​ ​വിമാനം​ ​ടേക്ക്ഫ്ചെയ്ത്സെക്കറുക്കുള്ളി​ ​കൂപ്പുകുത്തിത്ജിനിലേക്കുള്ള​ ​ന്ധ​ ​പ്രവാഹം​ ​വിഛേദിച്ചതുകൊണ്ടാണെന്നായിരുന്നുപ്രാമി​ ​ണ്ടെത്ത. മുഖ്യ​ ​പൈറ്റിന്റെയുംപൈറ്റിന്റെയും​ ​പിരിമുറുക്കമുള്ള​ ​സംഭാണം​ ​തെളിവായി​ ​കോക്ക്പിറ്റ്വോയ്‌​സ്റെക്കാറി​ ​നിന്ന്അന്ന് ഭിച്ചിരുന്നു .​ ​ന്തിനാണ്ട്ട്ഫ്ക്കിതെന്ന്രാ​ ​ചോദിക്കുന്നതും,​ ​താ​ ​ങ്ങനെ​ ​ചെയ്‌​തിട്ടില്ലെന്ന്റ്റേ​ ​പൈറ്റ്പ്രതിരിച്ചതും ​ ​സി.​വി.​റി​ ​തിഞ്ഞിരുന്നു. ന്ധ​ ​നിന്ത്ര​ ​സ്വിച്ചു​ ​'​​'​ ​പൊസിനി​ ​നിന്ന് ​'​ട്ട്ഓഫ് '​ ​പൊസിനിലേക്ക്മാറിയിരുന്നതിനാ​ ​ണ്ട്ജിനുളും​ ​നിയ്ക്കുയായിരുന്നു.​ 10​ ​സെക്കഡിനുള്ളി​ ​'​​'​ ​പൊസിനിലേക്ക്പൈറ്റുമാ​ ​മാറ്റിതോടെ​ ​ദ്യ​ ​ജി​ ​പ്രത്ത​ ​ക്ഷമായെങ്കിലും​ ​ന്നുരാനുള്ള​ ​ശേഷി​ ​ണ്ടാത്തെ​ ​ജിന്ജ്ജിക്കാനായില്ല.​ ​താണ് 260​ ​പേരുടെ​ ​ത്തിനിയാക്കി​ ​ദുന്തത്തിന്കാമെന്ന​ ​പ്രാമി​ ​വിയിരുത്തലിലാണ്സംവം​ ​ന്വേഷിക്കുന്ന​ ​ക്രാഫ്റ്റ്ക്‌​സിന്റ്വെസ്റ്റിഗേ​ ​ബ്യൂറോവ്യോയാ​ ​ന്ത്രാത്തിന്അന്ന് പ്പിച്ച​ 15​ ​പേജുള്ള​ ​റിപ്പോട്ട് വ്യക്തമാക്കിയിരുന്നത്. ​എന്നാൽ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിന്ന് ഒന്നും പഠിച്ചില്ലെന്നാണ് പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിലൂടെ വ്യക്തമാകുന്നത്.ഇന്നലെയും ഡൽഹി വിമാനത്താവളത്തിൽ ഒരു യാത്രാ വിമാനം അടിയന്തിര ലാൻഡിംഗ് നടത്തിയിരുന്നു. രീതിയിൽ പോയാൽ ആകാശയാത്ര സുരക്ഷിതമല്ലെന്ന് ചിന്തിക്കേണ്ടിവരും. കാലം പുരോഗമിക്കുമ്പോൾ, സാങ്കേതിക വിദ്യ കുതിക്കുമ്പോൾ വിമാനസഞ്ചാരം ഒരു ഭാഗ്യ പരീക്ഷണം ആയി മാറാതെ നോക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്വമാണ്. യഥാ സമയം  അറ്റകുറ്റപണികൾ  നടത്തുകയും  പുതിയവ വാങ്ങുകയും ചെയ്യേണ്ടതാണ് .

 

പ്രൊഫ്, ജോൺ കുരാക്കാർ

No comments: