Pages

Sunday, March 1, 2026

ഇപ്പോൾ നടക്കുന്ന യുദ്ധം ലോക മഹായുദ്ധമായി മാറുമോ?

 

ഇപ്പോൾ നടക്കുന്ന യുദ്ധം ലോക മഹായുദ്ധമായി മാറുമോ?

ഇസ്രായേലും അമേരിക്കയും ബ്രിട്ടനും മറ്റു പലരും ഒരുവശത്ത് ഇറാനെ ചൈന സഹായിക്കുമെന്ന് ഉറപ്പായിരിക്കുന്നു കൂടുതൽ രാജ്യങ്ങൾ ഇരു പക്ഷത്തും ചേർന്നാൽ ലോകമഹാ യുദ്ധം ആകുമോ എന്ന ആശങ്ക ഉണ്ട്.

ഖമനയി കൊല്ലപ്പെട്ടെന്ന് ഇറാന്റെ സ്ഥിരീകരണം; മകളും പേരക്കുട്ടിയും ബോംബാക്രമണത്തില്മരിച്ചു; പ്രതികാരാഗ്നിയില്ഗള്ഫ് നാടുകള്‍; പ്രവാസികള്ഭീതിയില്‍.ലോകത്തെ കണ്ണീരിലാഴ്ത്തി പശ്ചിമേഷ്യയില്യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു. മുള്മുനയില്നിന്ന മണിക്കൂറുകള്ക്കൊടുവില്ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട വിവരം ഇറാന്‍t ഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശനിയാഴ്ച പുലര്ച്ചെ ടെഹ്റാനിലെ ഖമനയിയുടെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി അമേരിക്കയും ഇസ്രയേലും നടത്തിയ അതിശക്തമായ ബോംബാക്രമണത്തിലാണ് മുപ്പത്തിയാറ് വര്ഷം ഇറാന്റെ ഭരണചക്രമുരുട്ടിയ നേതാവിന്റെ അന്ത്യം. ഖമനയിക്കൊപ്പം അദ്ദേഹത്തിന്റെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടെന്ന സ്ഥിരീകരണം ലോകത്തെ ഞെട്ടിക്കുകയാണ്. ഇറാന്തിരിച്ചടിയും തുടരുന്നു.

ഖമനയി കൊല്ലപ്പെട്ടെന്ന വാര്ത്തകള്പുറംലോകം അറിയാതിരിക്കാന്ഇറാന്ഭരണകൂടം കിണഞ്ഞു ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഖമനയിയുടെ ഔദ്യോഗിക സോഷ്യല്മീഡിയ പേജില്‍ 'ഇമാം അലിയുടെ നാമത്തില്‍' എന്ന് തുടങ്ങുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് വലിയ ആശയക്കുഴപ്പമുണ്ടാക്കി. എന്നാല്‍, നേതാവിന്റെ മരണം മറച്ചുവെക്കാനും സൈന്യത്തിന്റെ ആത്മവീര്യം ചോരാതിരിക്കാനും ഇറാന്ഭരണകൂടം നടത്തിയ തന്ത്രപരമായ നീക്കമാണിതെന്ന് ഇപ്പോള്വ്യക്തമായി. ആക്രമണം തുടങ്ങി അരമണിക്കൂറിനകം രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിരുന്ന ഖമനയി ഒടുവില്നിശബ്ദനായി യാത്രയായത് ലോകം ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്.

അമേരിക്കന്പ്രസിഡന്റ് ഡോണള്ഡ് ട്രംപാണ് ഖമനയിയുടെ മരണം ആദ്യം ലോകത്തെ അറിയിച്ചത്. '

അത്യാധുനിക ട്രാക്കിങ് സംവിധാനങ്ങളിലൂടെ ഖമനയിയുടെ ഓരോ നീക്കവും നിരീക്ഷിച്ചിരുന്നതായും മിന്നലാക്രമണത്തില്നിന്ന് രക്ഷപ്പെടാന്അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും ട്രംപ് വ്യക്തമാക്കി. ഖമനയിയുടെ വസതിക്ക് നേരെ മുപ്പതോളം മാരക പ്രഹരശേഷിയുള്ള ബോംബുകളാണ് യുദ്ധവിമാനങ്ങള്വര്ഷിച്ചത്.

ഖമനയിയുടെ വധത്തിന് പിന്നാലെ ഇറാന്നടത്തിയ പ്രത്യാക്രമണത്തില്ഗള്ഫ് നാടുകള്അക്ഷരാര്ത്ഥത്തില്യുദ്ധക്കളമായി. ദുബായിലെ ബുര്ജ് അല്അറബ് ഹോട്ടലിന് തീപിടിക്കുകയും പാം ജുമൈറയില്മിസൈല്പതിക്കുകയും ചെയ്തതോടെ ലക്ഷക്കണക്കിന് പ്രവാസികള്പ്രാര്ത്ഥനയോടെ കഴിയുകയാണ്. ദുബായ്, അബുദാബി വിമാനത്താവളങ്ങള്ക്ക് നേരെ നടന്ന ആക്രമണങ്ങളില്ഒരു ഏഷ്യന്വംശജന്കൊല്ലപ്പെടുകയും നിരവധി പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. യുഎഇക്ക് നേരെ മാത്രം നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളുമാണ് ഇറാന്തൊടുത്തുവിട്ടത്.

സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്എന്നിവിടങ്ങളിലും ആക്രമണങ്ങള്റിപ്പോര്ട്ട് ചെയ്യപ്പെട്ടു. വന്ശക്തികള്തമ്മിലുള്ള പോരാട്ടം ഒരു ലോകമഹായുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയില്അന്താരാഷ്ട്ര സമൂഹം അടിയന്തര ഇടപെടലിന് ആഹ്വാനം ചെയ്യുകയാണ്.

പ്രൊഫ. ജോൺ കുരാക്കാർ

 

No comments: